പാലക്കാട്: 15 മാസം പ്രായമുള്ള നിർവാൻ ഇരിക്കാൻ പാടുപെടുമ്പോൾ സാരംഗ് മേനോനും അദിതി നായരും നിസ്സഹായരായി നോക്കി നില്‍ക്കുകയാണ് . ടൈപ്പ്-2 സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്‌എംഎ) രോഗനിർണയം നടത്തിയ ആൺകുട്ടിക്ക് പേശികൾക്ക് ശക്തിയില്ലാത്തതിനാൽ നടക്കാൻ കഴിയില്ല. 80,000-ത്തിൽ ഒരാൾക്ക് മാത്രം കാണപ്പെടുന്ന അപൂർവ ജനിതക വൈകല്യ രോഗമാണിത്.
സോൾജെൻസ്മ, ഒറ്റത്തവണ ജീൻ മാറ്റിസ്ഥാപിക്കൽ തെറാപ്പിയാണ് ഒരു പക്ഷേ ഏക പ്രതീക്ഷ. എന്നാൽ, മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ കൂറ്റനാട് സ്വദേശി സാരംഗ് മേനോന് 17.5 കോടി രൂപ സമാഹരിക്കുക പ്രയാസമേറിയതാണ്.
ജനുവരി 13-നാണ് രോഗം കണ്ടെത്തിയത്. അന്നുമുതൽ, എല്ലായിടത്തുനിന്നും സഹായം തേടുന്ന തിരക്കിലായിരുന്നു ഇരുവരും. രണ്ട് ദിവസം മുമ്പ് ഇവർ തിരുവനന്തപുരത്ത് വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ടിരുന്നു, കുട്ടിയുടെ ദയനീയാവസ്ഥ അറിഞ്ഞ അവർ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അക്കാര്യം പോസ്റ്റ് ചെയ്തു.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകളായ മിലാപ്, ഇംപാക്ട് എന്നിവയിലൂടെ ദമ്പതികൾ ഇതുവരെ 2.57 കോടി രൂപ സമാഹരിച്ചു, പക്ഷേ ആവശ്യമായ തുക സമാഹരിക്കാന്‍ ഇനിയും സമയമേറെയെടുക്കും.
ഈ ദമ്പതികളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് അക്കൗണ്ട് നമ്പർ: 2223330071555889. ആർബിഎൽ ബാങ്ക്. IFSC കോഡ് RATN0VAAPIS (N ന് ശേഷമുള്ള അക്കം 0 ആണ്). വിലാസവും മൊബൈൽ നമ്പറും: സാരംഗ് മേനോൻ, മലാലത്ത് (വീട്), കൂറ്റനാട് (പോസ്റ്റ്), പാലക്കാട്, കേരളം. മൊബൈൽ 9895845869.