പോർട്ട്ചെസ്റ്റർ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ (FYC) രജിസ്ട്രേഷൻ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഓഫ് വെസ്റ്റ്ചെസ്റ്ററിൽ ആരംഭിച്ചു.
2023 ജനുവരി 22 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ആ പള്ളിയിൽ നടന്ന കിക്കോഫ് യോഗത്തിൽ വികാരി ഫാ. ജോർജ്ജ് കോശി FYC ടീമിനെ ഇടവകാംഗങ്ങൾക്ക് പരിചയപ്പെടുത്തുകയും 2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ (HTRC) നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഈ വർഷത്തെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ സവിശേഷതകളെക്കുറിച് കോൺഫറൻസ് സെക്രട്ടറി ചെറിയാൻ
പെരുമാൾ സംസാരിച്ചു.
എം.വി. ഏബ്രഹാം, തോമസ് കോശി (ഭദ്രാസന അസംബ്ലി പ്രതിനിധി), ഡോ. ഫിലിപ്പ് ജോർജ് എന്നിവർ HTRC-യെ കുറിച്ചും ഇടവകയുടെ ഭദ്രാസനത്തോടുള്ള പ്രതിബദ്ധതയെ കുറിച്ചും സംസാരിച്ചു.
യൂറോപ്പ് /ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. യോവേൽ 2:28-ൽ നിന്നുള്ള “എല്ലാ ജഡത്തിന്മേലും ഞാൻ എന്റെ ആത്മാവിനെ പകരും” എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ മുഖ്യ ചിന്താവിഷയം.
പള്ളിയിൽ നിന്നുള്ള പരസ്യവും ഇടവകാംഗങ്ങളുടെ നിരവധി പരസ്യങ്ങളും ശേഖരിച്ചു. തോമസ് കോശി, എം വി എബ്രഹാം, എബി കുര്യാക്കോസ്, മേഴ്സി പണിക്കർ, റീനു മാത്യൂസ്, ഡോ ഫിലിപ്പ് ജോർജ്ജ്, മാത്യുക്കുട്ടി ജേക്കബ്, പോൾ, ജോൺ ടി ജേക്കബ് തുടങ്ങിയവരാണ് സഭയിൽ നിന്നുള്ള ഗോൾഡ്/ഗ്രാൻഡ് സ്പോൺസർമാരും പരസ്യദാതാക്കളും.
ഭദ്രാസന സംരംഭങ്ങൾക്ക് സജീവമായ പങ്കാളിത്തവും മാതൃകാപരമായ പിന്തുണയും നൽകുന്ന ഇടവകയ്ക്ക് സംഘാടകർ കൃതജ്ഞത അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. സണ്ണി ജോസഫ് (കോൺഫറൻസ് ഡയറക്ടർ) 718 608 5583, ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി) 516 439 9087.