ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഗുണദോഷസമ്മിശ്രമായ ഒരു ദിവസമായിരിക്കും. നിശ്ചയിച്ച ലക്ഷ്യങ്ങൾക്കുവേണ്ടി നിങ്ങൾ പ്രവർത്തിക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. നിങ്ങളുടെ സമീപനം വസ്തുനിഷ്ഠമായിരിക്കും. മതപരമായ കാര്യങ്ങളിൽ നിങ്ങൾ വ്യാപൃതനാകും. നിങ്ങൾ ഒരു തീർത്ഥാടനം ആസൂത്രണം ചെയ്യാനിടയുണ്ട്. വിദേശത്തുള്ള ബന്ധുക്കളിൽനിന്നും നിങ്ങൾക്ക് വാർത്തകൾ പ്രതീക്ഷിക്കാം. മാനസികമായ അസ്വസ്ഥത നിങ്ങളെ ബാധിക്കാം. നിങ്ങളുടെ കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിങ്ങളെ വിഷമിപ്പിച്ചേക്കാം. ബിസിനസ്സുകാർക്ക് അവരുടെ പ്രവർത്തനങ്ങളിൽ ഇന്ന് ചില തടസ്സങ്ങൾ നേരിടാം.
കന്നി: ഇന്ന് ഒന്നിനുംതന്നെ നിങ്ങളെ തടഞ്ഞുനിർത്താനാവില്ല. നിങ്ങൾക്ക് മനസ്സിൽ താരതമ്യേന വിപ്ലവകരമായ ആശയം ഉണ്ടാകും. നിങ്ങളുടെ സുഹൃത്തുക്കളെ നിങ്ങളെ വരാൻപോകുന്ന സ്വപ്നങ്ങൾ കാണിച്ചിട്ടുണ്ടാവാം. അത് വളരെ പ്രായോഗികമാണെന്ന് നിങ്ങൾ കരുതിയത് ആകാം. എന്നാൽ ഇപ്പോൾ നിങ്ങൾ ഈ സ്വപ്നം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നു. കാത്തിരിക്കുക! കാത്തിരിക്കുക!! കാര്യങ്ങൾ ദൃശ്യമാകുന്നതുപോലെ അത്ര ലളിതമല്ല. അനന്തരഫലങ്ങളും അപ്രകാരമല്ല. ആയതിനാൽ നിങ്ങളുടെ ഭാഗ്യ പരീക്ഷണത്തിന് അനുകൂലമായ ഒരു അവസരത്തിനായി കാത്തിരിക്കുക. തീർച്ചയായും, നിങ്ങൾക്ക് അനുകൂലമായ സമയം സമാഗതമാകുന്നതായിരിക്കും.
തുലാം: ഇന്ന് എല്ലാ ലൗകികാനുഭൂതികളും നിങ്ങളെ തേടിയെത്തും. പലതരക്കാരുമായുള്ള ഇടപഴകൽ, ഉല്ലാസം, ആഘോഷം എന്നിവയൊക്കെ ഗണേശൻ നിങ്ങൾക്ക് ഇന്ന് നൽകിയിരിക്കുന്നു. വിവിധ പശ്ചാത്തലങ്ങളിൽനിന്നുള്ള ആളുകളും നിങ്ങളുടെ പഴയ സുഹൃത്തുക്കളും ചേർന്നുള്ള കൂട്ടായ്മ വളരെ ഉന്മേഷകരവും ആഹ്ലാദകരവുമായിരിക്കും. പുതിയ വസ്ത്രങ്ങൾ വാങ്ങാനും ഇന്ന് നിങ്ങൾ സമയം കണ്ടെത്തും. മറ്റുള്ളവരെ വിസ്മയിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിക്കാനായിരിക്കാം നിങ്ങൾ ഇഷ്ടപ്പെടുന്നത്. ഇന്നത്തെ സായാഹ്നം നിങ്ങൾ ചില പ്രണയാനുഭൂതികളുമായി കാത്തിരിക്കുന്നതായി തോന്നുന്നു. അതിനുപറ്റിയവിധം വിരുന്നിനും ഉല്ലാസത്തിനുമൊക്കെയുള്ള സമയവുമാണിത്. ആരോഗ്യവും പ്രസരിപ്പുംകൊണ്ട് നിങ്ങളും അത്തരം വേലകൾക്ക് അനുയോജ്യമാണ്.
വൃശ്ചികം: വൃശ്ചികം രാശിക്കാരനായ നിങ്ങൾ ഇന്നത്തെ ദിവസം മുഴുവനും മാനസികമായി ശാന്തതയും ശാരീരിക ക്ഷമതയും ഉള്ളവർ ആയിരിക്കാൻ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ഊർജം നിങ്ങളിൽ പരിലസിക്കും. നിങ്ങളുടെ പ്രതിയോഗികൾക്ക് ഇന്ന് തോൽവി സമ്മതിക്കേണ്ടി വരും. കൂടാതെ, നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്ക് സഹായം ലഭിക്കും. നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. നിങ്ങളുടെ പക്കൽ മുഴുമിക്കാതെ ബാക്കി കിടക്കുന്ന ചില ജോലികളിൽലേ? ഈ അവയെല്ലാം പൂർത്തീകരിക്കാൻ ഇടയുണ്ട്. അസുഖമുള്ളവരെ സംബന്ധിച്ചിടത്തോളം ഇപ്പോൾ അവരുടെ വേദനയ്ക്ക് ഒരു ആശ്വാസം കണ്ടേക്കാം.
ധനു: ഗ്രഹനിലയുടെ ഘടനയിൽ നിന്ന് നിങ്ങളുടെ നക്ഷത്രങ്ങളെല്ലാം തന്നെ പൂർണ്ണമായി പുറത്തുവന്നിട്ടില്ല. തത്ഫലമായി, നിങ്ങൾക്ക് വളരെ അസ്വാസ്ഥ്യമോ മാനസികപ്രശ്നമോ ഉള്ളതായി തോന്നാം. നിങ്ങളുടെ മികച്ച പ്രകടനം ഇന്ന് നിങ്ങൾക്ക് കാഴ്ച്ചവെക്കാൻ കഴിഞ്ഞേക്കില്ല. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം നിങ്ങൾ കഴിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നിങ്ങൾക്കുണ്ടായ സമ്മർദം കാരണം അസിഡിറ്റിയും അനുബന്ധപ്രശ്നങ്ങളുമുണ്ടാകാം.
മകരം: നിങ്ങൾ ഇന്ന് മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കില്ല. അസ്ഥിരമായ കുടുംബാന്തരീക്ഷം നിങ്ങളെ ഓർമ്മപ്പെടുത്തും. നിങ്ങൾക്ക് അഭിനിവേശവും ഇല്ലെന്ന് തോന്നാം. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങൾ പറ്റിക്കൂടിയേക്കാം, അത് ഒരു സൗഹൃദാന്തരീക്ഷം സൃഷ്ടിച്ചേക്കാം. നെഞ്ചുവേദന നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. നിങ്ങൾ ഇന്ന് നന്നായി ഉറങ്ങും. നിങ്ങൾക്ക് അപമാനകരമായ സാഹചര്യങ്ങളിൽ പ്രവേശിക്കുന്നത് ഒഴിവാക്കുക.
കുംഭം: നിങ്ങളുടെ മാനസിക സംഘർഷത്തിന് ഇന്ന് താത്കാലിക ആശ്വാസം ലഭിക്കും. ഇന്ന് നിങ്ങൾക്ക് നല്ല ഉന്മേഷം തോന്നാനിടയുണ്ട്. ഈ ദിവസം നിങ്ങൾ സന്തോഷകരമായി ചെലവഴിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലിന് സാധ്യത ഉണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങൾ നിങ്ങൾ ഇന്ന് ആസൂത്രണം ചെയ്യും. ഹ്രസ്വയാത്രക്കും സാധ്യത ഉണ്ട്.
മീനം: നിങ്ങളുടെ സ്ഥിരതയില്ലാത്തതും ആത്മവിശ്വാസമില്ലാത്തതുമായ അവസ്ഥ നിങ്ങളുടെ തീരുമാനമെടുക്കൽ രീതികളിൽ ഇന്ന് പ്രതിഫലിക്കും. ഇത് നിങ്ങൾക്ക് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള എളുപ്പ വഴി കാട്ടിത്തരും. നിങ്ങൾ നിങ്ങളുടെ ദൈനംദിന പ്രവൃത്തികളുമായി മുന്നോട്ട് പോകുക. തർക്കങ്ങളും വലിയ പദ്ധതികളുടെ നിർമ്മാണവും വേണ്ടന്നുവയ്ക്കുക.
മേടം : ശുഭചിന്തകളുടെ ഊർജം പ്രവഹിക്കുന്ന ദിവസമാണിന്ന്. ജോലിയിൽ നിങ്ങൾ തികഞ്ഞ ഉത്സാഹം കാണിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷപൂർവം സമയം ചെലവഴിക്കും. പൊതുസത്കാരങ്ങളിലും കൂടിച്ചേരലുകളിലും പങ്കുകൊള്ളാനുള്ള സാധ്യതയും കാണുന്നു. ഈ അവസരങ്ങൾ അങ്ങേയറ്റം പ്രയോജനപ്പെടുത്തുകയും തികച്ചും ആസ്വദിക്കുകയും ചെയ്യുക. അമ്മയുടെ പക്കൽനിന്നും ചില നല്ല വാർത്തകൾ ഇന്ന് നിങ്ങളെ തേടിയെത്തും.
ഇടവം: ഇന്ന് നിങ്ങൾ സൂക്ഷിച്ച് നിയന്ത്രണത്തോടെയിരിക്കണമെന്ന് ഗണേശൻ മുന്നറിയിപ്പ് നൽകുന്നു. ഇന്ന് മുഴുവൻ പലതരം ബുദ്ധിമുട്ടുകൾ ഉണ്ടായിക്കൊണ്ടേയിരിക്കും. പക്ഷേ അവയെല്ലാം പൂർണമായി ഒഴിവാക്കാവുന്നതാണ് എന്നത് ആശ്വാസകരമാണ്. അതുകൊണ്ട് കണ്ണും കാതും തുറന്ന് ശ്രദ്ധയോടെ പ്രവർത്തിക്കേണ്ടത് നിങ്ങളുടെ കടമയാണ്. ആരോഗ്യത്തിൽ ശ്രദ്ധവേണം. നിങ്ങളെ അലട്ടുന്ന അസുഖം ഒരു പൂർണ്ണ പരിശോധനക്ക് വിധേയമാക്കണം. കോൺടാക്റ്റ് ലെൻസുകൾ പ്രശ്നമാകുന്നുണ്ടെങ്കിൽ ഒരു കണ്ണുഡോക്ടറെ കാണുക. നിങ്ങളുടെ ആശയങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത മുതിർന്നവരെ ചർച്ചകളിൽ നിന്നും ഒഴിവാക്കുക. കാരണം ഇതുവരെ നിങ്ങളുടെ വീക്ഷണകോണിനെ മനസ്സിലാക്കാത്ത അവർക്ക് ഇനിയും അതിന് കഴിയില്ല. നിങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുക. ആസൂത്രിതമല്ലാത്ത സംരംഭങ്ങൾ ഉപേക്ഷിക്കുക. ചെലവുകൾ വർദ്ധിപ്പിക്കാം.
മിഥുനം: നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾ പൂർണ്ണത ആഗ്രഹിക്കുന്നു. നിങ്ങളുടെ ജീവിതത്തിൻറെ എല്ലാത്തിലും ഈ തത്വശാസ്ത്രം പ്രായോഗികമായിരിക്കും. ശരിയായ രീതിയിൽ നിങ്ങളുടെ പരിശ്രമങ്ങൾ മുന്നോട്ടുപോകുമ്പോൾ നിങ്ങളുടെ ശ്രദ്ധ നല്ല രീതിയിൽ കേന്ദ്രീകരിച്ചിരിക്കുന്നു എന്ന് ഉറപ്പുവരുത്തുക.
കർക്കടകം : നക്ഷത്രങ്ങൾ ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരും.അതുകൊണ്ട് സമയം അനുകൂലമാണ്. ഇന്നലെ വരെ നിങ്ങൾ ആസ്വദിച്ച എല്ലാ ഭാഗ്യങ്ങളും തുടരും. അപൂർവ സമ്മാനങ്ങൾ പുഞ്ചിരിയോടെ സ്വീകരിക്കുക. ജോലി സ്ഥലത്തും വീട്ടിലും മിഴിവേറിയ സമയങ്ങൾ നല്ല ഫലങ്ങൾ ഉറപ്പാക്കുന്നു. നിങ്ങളുടെ കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കുന്ന സൗഹൃദനിമിഷങ്ങൾ നിങ്ങൾക്ക് ഒരു നവ്യാനുഭവങ്ങൾ പ്രദാനം ചെയ്യുന്നതായിരിക്കും.