ദോഹ: സൗദി അറേബ്യയുടെ ബജറ്റ് കരിയറായ ഫ്‌ളൈ നാസ് ദോഹ ഓഫീസ് ഉദ്ഘാടനം ചെയ്തു. ബി റിംഗ് റോഡില്‍ ഫരീജ് അബ്ദുല്‍ അസീസില്‍ ആര്യാസ് റസ്റ്റോറന്റിന് എതിര്‍വശമായാണ് ഓഫീസ് തുറന്നത്.
ഫ്‌ളൈ നാസ് ഇന്റര്‍നാഷണല്‍ സെയില്‍സ് വൈസ് പ്രസിഡന്റ് അബ്ദുല്ല സുലൈമാന്‍ അല്‍ ഈദി, സീനിയര്‍ പ്ലാനിംഗ് & ബൈലാട്ടറല്‍ എഗ്രിമെന്റ് മാനേജര്‍ അബ്ദുല്ല മന്‍സൂര്‍ അല്‍ മൂസ, അല്‍റഈസ് ഗ്രൂപ്പ് ചെയര്‍മാന്‍ അഹമ്മദ് അല്‍റഈസ് എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഫിഫ 2022 ലോകകപ്പ് ഖത്തര്‍ സമയത്താണ് ഫ്‌ളൈ നാസ് ദോഹാ സര്‍വീസ് ആരംഭിച്ചതെന്നും പ്രതികരണം ആശാവഹമാണെന്നും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ച അബ്ദുല്ല സുലൈമാന്‍ അല്‍ ഈദി പറഞ്ഞു.
ഫ്‌ളൈ നാസ് സീനിയര്‍ സ്ട്രാറ്റജിക്ക് & കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ മൂസ ബഹരി, ഗ്രൗണ്ട് ഓപ്പറേഷന്‍ സീനിയര്‍ മാനേജര്‍ ഫഹദ് അല്‍ഖഹ്ത്താണി, ഗള്‍ഫ് ആന്‍ഡ് മിഡിലീസ്റ്റ് റീജിയണല്‍ മാനേജര്‍ സയ്യിദ് മസ്ഹറുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.
ഫ്‌ളൈ നാസ് ഖത്തര്‍ ജി.എസ്. എ എവന്‍സ് ട്രാവല്‍ ആന്‍ഡ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, ഫ്‌ളൈ നാസ് ഖത്തര്‍ മാനേജര്‍ അലി ആനക്കയം എന്നിവര്‍ നേതൃത്വം നല്‍കി.
ഖത്തറിലെ ട്രാവല്‍സ് & ടൂറിസം മേഖലയിലെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഖത്തറില്‍ നിന്നും സൗദി അറേബ്യയിലേക്ക് സര്‍വീസ് നടത്തുന്ന ഏക ബഡ്ജറ്റ് എയര്‍ലൈന്‍ ആണ് ഫ്‌ളൈ നാസ്.
ഫോട്ടോ: ഫ്‌ളൈ നാസ് ദോഹ ഓഫീസ് ഫ്‌ളൈ നാസ് ഇന്റര്‍നാഷണല്‍ സെയില്‍സ് വൈസ് പ്രസിഡന്റ് അബ്ദുല്ല സുലൈമാന്‍ അല്‍ ഈദി, സീനിയര്‍ പ്ലാനിംഗ് & ബൈലാട്ടറല്‍ എഗ്രിമെന്റ് മാനേജര്‍ അബ്ദുല്ല മന്‍സൂര്‍ അല്‍ മൂസ, അല്‍റഈസ് ഗ്രൂപ്പ് ചെയര്‍മാന്‍ അഹമ്മദ് അല്‍റഈസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു