ഡാലസ്: കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേത്യത്വത്തില്‍ സംഘടിപ്പിച്ച മെക്‌സിക്കന്‍ സിറ്റിയിലേക്കുള്ള യാത്ര ഏവര്‍ക്കും നല്ല ഒരു അനുഭവമായി മാറി.
ജനുവരി 26ാം തീയതി വ്യാഴാഴ്ച ഡാലസ് ഡി. എഫ്. ഡബ്‌ളു എയര്‍ പോര്‍ട്ടില്‍ നിന്ന് 40 പേരുടെ ഒരു ഗ്രൂപ്പ് മെക്‌സിക്കോ സിറ്റിയിലേക്ക് യാത്ര തിരിച്ചു.
യാത്രയുടെ മുഖ്യ ഉദ്ദേശം 1531 ല്‍ ഹൂവാന്‍ ഡിയേഗോ( Juan Diego) ക്ക് മാതാവ് പ്രത്യക്ഷപ്പെട്ട ടേപ്പേയാക്ക് കുന്ന്, Tepeyac) ഔര്‍ ലേഡി ഓഫ് ഗോഡലൂപ്പേ ബസലിക്കാ എന്നീ സ്ഥലത്ത് ചെന്ന് പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിച്ച് അനുഗ്രഹം വാങ്ങിക്കുകയും അതൊടൊപ്പം തന്നെ മെക്‌സിക്കോ സിറ്റിയിലെ ആകര്‍ഷകമായ മറ്റു സ്ഥലങ്ങളും സന്ദര്‍ശിക്കുക എന്നതായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ പണിത ഒര്‍ജിനല്‍ ഗോഡേലൂപ്പേ ചര്‍ച്ച് അടിത്തറ പ്രശ്‌നം കാരണം പുതിയ ബസിലിക്കാ 1974 ല്‍ തൊട്ടടുത്തു തന്നെ പണികഴിപ്പിച്ചു.
1904 പണി ആരംഭിച്ച് 1934 സെപ്റ്റംമ്പര്‍ 29 ന് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്ത ഫൈന്‍ ആര്‍ട്ട്‌സ് പാലസ്. മെക്‌സിക്കോയുടെ ഹ്യദയമെന്നു വിശേഷിപ്പിക്കുന്ന സൊക്കാലോ (Zocalo) അവിടെ തന്നെ സ്ഥിചെയ്യുന്ന മനോഹരമായ മെട്രൊപൊളിത്തന്‍ കത്തീഡ്രലും, ആസ്‌ടെക്ക് കള്‍ച്ചറിന്റെ(Aztech Culture) .
ഉറവിടമായ ടെമ്പോ മയോറും നാഷണല്‍ പാലസും കാണാന്‍ സാധിച്ചു. മെക്‌സിക്കോ സിറ്റിയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ലാറ്റിന്‍ അമേരിക്കന്‍ ടവറിന്റെ മുകളില്‍ കയറുവാനും അവിടെ നിന്നു കൊണ്ട് മെക്‌സിക്കോ സിറ്റി മുഴുവനായും ദര്‍ശിക്കുവാന്‍ സാധിച്ചു. വടക്കു ഭാഗത്തു നിന്നു നോക്കിയാല്‍ ഗോഡലൂപ്പേ ബസിലിക്കായും കിഴക്കു ഭാഗത്തായി സേ്ാപോട്‌സ് പാലസും പടിഞ്ഞാറു ഭാഗത്തായി സാന്താഫേയും തെക്കു’ാഗത്തായി സ്ഥിതി ചെയ്യുന്ന വിസ്‌ക്കയിനാസ് പാലസും (Vizcainas palace) കാണുവാന്‍ സാധിച്ചു.
മാദേരോ വഴികള്‍ ചരിത്രപരമായും ജീയോഗ്രാഫിക്കന്‍ ആയിട്ടും പ്രധാന്യം അര്‍ഹിക്കുന്ന കാല്‍ നട സഞ്ചാരികളുടെ നടപാതയാണ് ഇത് ഫൈന്‍ ആര്‍ട്ട്‌സ് പാലസ് മുതല്‍ സൊക്കാലോ വരെ നീണ്ടു കിടക്കുന്നു. യാത്രയുടെ മൂന്നാമത്തെ ദിവസം പുയേബ്‌ളാ (Puebla city) സിറ്റിയും അതിന്റെ അടുത്തു തന്നെ സ്ഥിതിചെയ്യുന്ന മറ്റൊരു സിറ്റിയായ ചൊലുലായും (Cholula) സന്ദര്‍ശിച്ചു.
രുചികരമായ ആഹാരത്തിന് പേരു കേട്ട സ്ഥലം ആണ് പുയേബ്‌ളാ. അവിടുത്തെ മോളെ പൊബ്‌ളാനോ (Mole Poblano)എന്ന പേരില്‍ അറിയപ്പെടുന്ന ആഹാരം വളരെ പേരുകേട്ട ഒരു റീജിയണല്‍ വിഭവം ആണ്.
300 വര്‍ഷം കൊണ്ട് പണി കഴിപ്പിച്ച കത്തീഡ്രലും മനോഹരമായ പള്ളികളും ചാപ്പലുകളും ഇവിടെ കാണാന്‍ സാധിക്കും. പള്ളികളുടെ ഉള്‍വശം കണ്ടാല്‍ ലോകാത്ഭുതങ്ങളില്‍ പോലും സ്ഥാനം പിടിക്കാന്‍ മാത്രം അത്ഭുതങ്ങളാണ് ഇവയിലെ പള്ളികള്‍ എന്നുപോലും തോന്നിപോകും. അതുപോലെ തന്നെ ആര്‍ട്ട്‌സിന്റേയും ക്രാഫ്റ്റിന്റേയും ധാരളം സ്റ്റാളുകളും ഈ സിറ്റിയില്‍ ഉടനീളം കാണുവാന്‍ സാധിച്ചു.
ചൊലുലാ സിറ്റിയില്‍ എടുത്തു പറയത്തക്ക ഒന്നാണ് രാജ്യത്തിന്റെ തന്നെ ഏറ്റവും വലിയ പിരമിഡ്. ഒരോ സൈഡും 400 മീറ്റര്‍ നീളം ഉണ്ട്. ആ പിരമിഡിന്റെ മുകളില്‍ പണികഴിപ്പിച്ച പള്ളിയാണ് വിര്‍ഹന്‍ ദേ ലോസ് റെമേഡിയോസ് ( എതു കാര്യത്തിനു തീര്‍പ്പു കല്‍പ്പിക്കുന്ന മാതാവിന്റെ പള്ളി) .
പുയബ്‌ളാ ടൗണിലേക്കുള്ള രണ്ടു മണിക്കൂര്‍ ബസു യാത്രയില്‍ ഞങ്ങളുടെ ഗ്രൂപ്പില്‍ ഉണ്ടായിരുന്ന പലരുടേയും ടാലന്റ് ഷോയും ആസ്വദിക്കുവാന്‍ സാധിച്ചു. പാട്ട് , മിമിക്രി, താമശകള്‍ എല്ലാം കൂടി ഒത്തുവന്നപ്പോള്‍ അതൊരു ഉല്ലാസ ട്രിപ്പ് ആക്കി മാറ്റാന്‍ സാധിച്ചു എന്ന് നിശംസയം പറയാം.
എന്നും എല്ലാംവരുടേയും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പറ്റിയ ഒരു മറക്കാത്ത അനുഭവമായിരുന്നു ഈ ഒരു യാത്ര. ഏഞ്ചല്‍ ട്രാവല്‍സ് ട്രിപ്പിന്റെ ഓണറും വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കാ റീജിയണ്‍ പ്രസിഡന്റും ആയ ജോണ്‍സണ്‍ തലച്ചെല്ലൂര്‍ ഈ തീര്‍ത്ഥയാത്ര വളരെ നന്നായി ക്രമികരിച്ചു.