കാനഡയിലെ സാമ്പത്തിക സേവന രംഗത്തെ ഡിജിറ്റൽ പരിവർത്തനത്തിനായുള്ള യു എസ് ടി യുടെ പ്രവർത്തനങ്ങൾക്ക് ഈ ഏറ്റെടുക്കൽ കൂടുതൽ ശക്തിയേകും.
തിരുവനന്തപുരം, ജനുവരി 31: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രോഡിജി ലാബ്സ് എന്ന കമ്പനിയെ ഏറ്റെടുത്തു. പ്രോഡിജി വെഞ്ചേഴ്‌സ് ഇൻകോർപ്പറേറ്റഡുമായുള്ള കരാറിന്റെ ഭാഗമായാണ് പ്രോഡിജി ലാബ്സ് എന്ന പേരിൽ പ്രവർത്തിക്കുന്ന ടി സി ബി കോർപ്പറേഷൻ എന്ന ടെക്നോളജി ദാതാക്കളായ കമ്പനിയെ യു എസ് ടി ഏറ്റെടുത്തത്. പ്രോഡിജി വെഞ്ചേഴ്‌സുമായുള്ള യു എസ് ടി യുടെ കരാർ 12.5 ദശലക്ഷം കനേഡിയൻ ഡോളർ മൂല്യമുള്ളതാണ്.
നൂതന സാങ്കേതിക ഇടപെടലുകളിലൂടെ വിവിധ സാമ്പത്തിക സ്ഥാപനങ്ങൾക്ക് നൽകുന്ന സേവനം ഉറപ്പു വരുത്തുന്ന മുൻനിര ടെക്നോളജി ദാതാക്കളാണ് പ്രോഡിജി ലാബ്സ്. സമഗ്രമായ ഡിജിറ്റൽ പരിവർത്തനങ്ങൾ സാധ്യമാക്കുന്നതിനായി സ്ഥാപനങ്ങളെ സഹായിക്കുന്നതിൽ പ്രോഡിജി ലാബ്സ് വലിയ പങ്കുവഹിക്കുന്നു. പ്രോഡിജി ലാബ്സിനെ ഏറ്റെടുത്തതോടെ കാനഡയിലെ സാമ്പത്തിക സേവന മേഖലയിൽ യു എസ് ടിയുടെ സ്ഥാനം ശക്തിപ്പെടും.
സാമ്പത്തിക സ്ഥാപനങ്ങൾക്ക് അവരുടെ ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കാനുള്ള ആധുനിക മാർഗ്ഗങ്ങൾ നൽകുന്നതിൽ യുഎസ് ടിയുടെ ഈ തന്ത്രപരമായ നീക്കം സഹായിക്കും. പ്രോഡിജി ലാബ്‌സിന്റെ ഏറ്റെടുക്കലോടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക സേവന രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുവാനും ധനകാര്യ സ്ഥാപനങ്ങൾക്ക് വേണ്ട നിർദേശങ്ങളും പ്രശ്നപരിഹാരങ്ങളും വികസിപ്പിക്കുവാനും യു എസ് ടിയ്ക്ക് സാധിക്കും. ഏറ്റെടുക്കൽ യു എസ് ടി യുടെ സാമ്പത്തിക സേവനരംഗത്തെ ഡിജിറ്റൽ പരിവർത്തന സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനോടൊപ്പം തന്നെ കനേഡിയൻ വിപണിയിലെ സാന്നിധ്യവും വിപുലീകരിക്കും.
“കനേഡിയൻ സാമ്പത്തിക മേഖല വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ വികസിച്ചുകൊണ്ടിരിക്കുകയാണ്. പ്രോഡിജി ലാബ്സ് ഏറ്റെടുത്തതോടെ വളർന്നുവരുന്ന വിപണിയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുവാൻ യു എസ് ടി യ്ക്ക് കരുത്തേറും. പ്രോഡിജി ലാബ്സ് വികസിപ്പിച്ചെടുത്ത അത്യാധുനിക സേവനങ്ങളും പ്രശ്നപരിഹാര മാർഗങ്ങളും യു എസ് ടി യുടെ പോർട്ട്ഫോളിയോയെ മികച്ചതാക്കും. അതിനോടൊപ്പം തന്നെ സാമ്പത്തിക വ്യവസായത്തിൽ എൻഡ്-ടു- എൻഡ് ഡിജിറ്റൽ പരിവർത്തന സേവനങ്ങൾ നൽകുവാനുള്ള ഞങ്ങളുടെ കഴിവിനെ മെച്ചപ്പെടുത്തുകയും ചെയ്യും,” യു എസ് ടിയുടെ ബാങ്കിംഗ് ആൻഡ് പെയ്മെന്റ്സ് ജനറൽ മാനേജർ മെഹ്മത് പാസ പറഞ്ഞു.
“പ്രോഡിജി ലാബ്സ് ഏറ്റെടുത്തതിലൂടെ സാമ്പത്തിക സേവന വ്യവസായ മേഖലയിൽ എൻഡ്-ടു- എൻഡ് ഡിജിറ്റൽ പരിവർത്തന സേവനങ്ങൾ നൽകുന്നതിനുള്ള യു എസ് ടി യുടെ ശക്തിയും ശേഷിയും വർദ്ധിക്കുന്നു. ഭാവിയെ മുന്നിൽക്കണ്ട്, ഒപ്പം തന്നെ ഒരു ഫസ്റ്റ് ക്ലാസ് ഉപഭോക്താവിന്റെ അനുഭവം നൽകുവാനും ധനകാര്യ സ്ഥാപനങ്ങളെ ആധുനിക ഡിജിറ്റൽ ചട്ടക്കൂടിലേക്ക് മാറ്റാൻ സഹായിക്കാനും യു എസ് ടി ക്ക് സാധിക്കുന്നു. ഈ തന്ത്രപരമായ ഏറ്റെടുക്കൽ കനേഡിയൻ സാമ്പത്തിക സേവന വിപണിയിലെ വിജയത്തിനും ഞങ്ങളെ സഹായിക്കുന്നു. ഈ മേഖലയിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുവാനും അതിലൂടെ യുഎസ് വിപണിയെ സേവിക്കുന്നതിനുള്ള പിന്തുണയും കമ്പനിയ്ക്ക് ലഭിക്കും,” യു എസ് ടിയുടെ ചീഫ് ഇൻഫർമേഷൻ ഓഫീസറും ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസറുമായ സുനിൽ കാഞ്ചി അഭിപ്രായപ്പെട്ടു.
“സ്ഥാപനങ്ങളുടെ സേവന വിതരണം നവീകരിക്കുന്നതിൽ പ്രോഡിജി ലാബ്സ് സജീവ പങ്കു വഹിച്ചിട്ടുണ്ട്. യു എസ് ടിയുമായുള്ള പ്രോഡിജി ലാബ്സിന്റെ ബന്ധം ശക്തിപ്പെടുന്നത് സേവനങ്ങൾ അവയുടെ ഉപഭോക്താക്കളിൽ എത്തിക്കുന്നത് മികച്ച നിലയിൽ തുടരാൻ ടീമിനെ സഹായിക്കും. പ്രോഡിജി ലാബ്സ് ഒരു യു എസ് ടി കമ്പനി എന്ന നിലയിൽ അതിന്റെ സാമ്പത്തിക ശക്തിയും ഉൽപ്പന്നങ്ങളുടെ മെച്ചപ്പെട്ട സേവനവും ഉപയോഗിച്ച് വളർച്ച തുടരുമെന്നതിൽ ഞാൻ ആവേശഭരിതനാണ്,” പ്രോഡിജി വെഞ്ചേഴ്സിന്റെ സ്ഥാപക ചെയർമാനും സി ഇ ഒ യുമായ ടോം ബെക്കർമാൻ പറഞ്ഞു.
ഉപഭോക്താക്കളുടെയും പങ്കാളികളുടെയും പ്രവർത്തനങ്ങളെ ഒരേപോലെ ലളിതമാക്കുന്നതിന് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് രംഗത്തെ മുൻനിര സ്ഥാപനങ്ങളുമായി സഹകരിച്ച് മത്സരശേഷി വർദ്ധിപ്പിക്കാൻ യുഎസ് ടി പ്രതിജ്ഞാബദ്ധമാണ്.