ചിങ്ങം: ലാഭകരമായ ഒരു ദിവസമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. സുഹൃത്തുക്കളുമായി നല്ല സംഭാഷണങ്ങൾ നടത്താനും, സന്തോഷകരമായി സമയം ചെലവഴിക്കാനും ഈ ദിവസത്തിൽ സാധിക്കും. കൂടാതെ ചില യാത്രകൾ നടത്താനും അവരോടൊപ്പം കഴിയും.
കന്നി: ഇന്ന് തുടങ്ങുന്ന പദ്ധതികളും സംരംഭങ്ങളും അവസാനിക്കും. തൊഴിലിടങ്ങളിൽ നിങ്ങൾക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. ജോലിയിൽ ഉയർന്നിരിക്കാൻ സാധ്യതയുണ്ട്. കൂടാതെ ധനപരമായ നേട്ടങ്ങളും ഉണ്ടാകാനിടയുണ്ട്. കച്ചവടക്കാർക്കും സാമ്പത്തിക നേട്ടം ഉണ്ടാകാൻ സാധ്യതയുള്ള ഒരു ദിവസമാണ് ഇന്ന്.
തുലാം: വ്യാപാരികൾക്ക് ലാഭം നേടാൻ കഴിയുന്ന ഒരു ദിവസമാണ് ഇന്ന്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന വ്യക്തികൾക്ക് സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകും. അവധിക്കാലം ആഘോഷിക്കാൻ അവസരമൊരുങ്ങും. നിങ്ങൾ ഇന്ന് ഒരു തീർത്ഥയാത്ര നടത്താനും സാധ്യതയുണ്ട്.
വൃശ്ചികം: അത്ര അനുകൂലമായ ഒരു ദിവസമല്ല ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. കാര്യങ്ങൾ എല്ലാം നിങ്ങൾ കരുതുന്ന രീതിയിൽ അവസാനിക്കണമെന്നില്ല. പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നതും മറ്റും ഇന്ന് മാറ്റിവെയ്ക്കാൻ ശ്രദ്ധിക്കണം. കോപം നിയന്ത്രിക്കുക, സുരക്ഷിതരായിരിക്കുക.
ധനു: ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് സന്തോഷകരമായ ഒരു ദിവസമാണ്. ദിവസം മുഴുവൻ നിങ്ങൾ പ്രവർത്തനസ്വലനും സന്തോഷവാനും ആയിരിക്കാനാണ് സാധ്യത. സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താനുള്ള സാധ്യതകളും വളരെ വലുതാണ്. സാഹിത്യ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഒരു ദിവസമാണിന്ന്. പങ്കാളിത്തവ്യാപാരം ലാഭകരമാകാനും ഈ ദിവസത്തിൽ കഴിയും.
മകരം: കഠിനമായ ഒരു ദിവസമായിരിക്കും നിങ്ങൾക്ക് ഇന്ന്. ദിവസത്തിൻറെ അവസാനത്തോടെ മാനസികമായും ശാരീരികമായും നിങ്ങൾ തകർന്നുപോയേക്കാം. മത്സരത്തിൻറെ ഒരു ദിനം കൂടിയാണ് കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധാലുവായിരിക്കണം. എതിരാളികൾ നിങ്ങളെ നശിപ്പിക്കാൻ അവസരം തേടുന്നുണ്ട്. സമർത്ഥനായി എല്ലാ കാര്യങ്ങളോടും പ്രതികരിക്കുക.
കുംഭം: ചില നല്ല വാർത്തകൾ നിങ്ങളെ ഇന്ന് തേടിയെത്തും. ദിവസം മുഴുവൻ ആനന്ദകരമായി മാറാനാണ് സാധ്യത. പഴയ സുഹൃത്തുക്കളുമായി വീണ്ടും കണ്ടുമുട്ടാൻ സാധിക്കും. ബന്ധുക്കളുമായും സന്തോഷകരമായ രീതിയിൽ സമയം ചെലവഴിക്കാൻ നിങ്ങൾക്ക് ഇന്ന് സാധിച്ചേക്കാം.
മീനം: തൊഴിലിടങ്ങളിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കുന്ന ഫലം ഇന്ന് ലഭിക്കാനാണ് സാധ്യത. സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥരുടെയും പിന്തുണ നിങ്ങൾക്ക് കിട്ടിയേക്കും. കഠിനമായ ചില ജോലികൾ കൃത്യമായി തീർക്കാൻ സാധിക്കും. വിദേശരാജ്യങ്ങളിൽ ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് ഇന്ന് അനുകൂലമായ വാർത്തകൾ കേൾക്കാൻ കഴിയും.
മേടം : സംഭവബഹുലവുമായ ഒരു ദിനം. മാനസികമായി അസ്വസ്ഥത ഉണ്ടാകാനിടയുണ്ട്. അതുകൊണ്ട് തന്നെ ചില പ്രധാനപ്പെട്ട വിഷയങ്ങളിൽ നിങ്ങൾക്ക് ശ്രദ്ധ ചെലുത്താനാകുമോ, നല്ല തീരുമാനങ്ങൾ എടുക്കണോ എന്ന് വരില്ല. ഇന്നത്തെ യാത്രകൾ നടത്താനും കഴിയും.
ഇടവം: ഇന്ന് നിങ്ങൾ ശാന്തമായി ഇരിക്കാൻ കൂടുതൽ ശ്രദ്ധിക്കണം. പല കാര്യങ്ങളിലും ആശയക്കുഴപ്പം ഉണ്ടാകാൻ സാധ്യതയുണ്ട്. മുൻ കൂട്ടി നിശ്ചയിച്ച ഒരു യാത്ര ഒരുപക്ഷേ മാറ്റിവെയ്‌ക്കേണ്ടി വന്നേക്കാം.
മിഥുനം: ഈ ദിവസത്തിൽ നിങ്ങൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ സാധിക്കും. സുഹൃത്തുക്കളുമായും, ബന്ധുക്കളോടൊപ്പവും നല്ല രീതിയിൽ സമയം ചെലവഴിക്കാൻ സാധിച്ചേക്കാം. നിങ്ങൾ ഇന്ന് മാനസികമായും ശാരീരികമായും ആരോഗ്യവാനായിരിക്കും. പാഴ്ച്ചെലവുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അക്കാര്യം കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
കർക്കടകം: ആശയക്കുഴപ്പങ്ങൾ വഴി നിങ്ങൾക്ക് ഈ വിഷമങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ചില ദുരിത വാർത്തകൾ നിങ്ങളെ തേടിയെത്താം. അമിതമായ ചെലവുകൾ ഇന്ന് നിങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബത്തിനുള്ളിലുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞെന്നുവരില്ല. തെറ്റിദ്ധാരണകൾ ഇല്ലാതാക്കാൻ ശ്രമിച്ച് കോപം നിയന്ത്രിക്കാനും ഈ ദിനത്തിൽ ശ്രദ്ധിക്കുക.