ടാമ്പാ : മലയാളി അസോസിയേഷൻ ഓഫ് ടാമ്പയുടെ പുതിയ കമ്മിറ്റി ഉദ്ഘാടനവും , റിപ്പബ്ലിക്ക് ദിനാഘോഷങ്ങളും ജനുവരി 28 നു വാൽറിക്കോയിൽ ഉള്ള ബ്ളൂമിംഗ്‌ഡേൽ ഹൈസ്കൂളിൽ വച്ച് വിപുലമായ പരിപാടികളോടെ നടന്നു. MAT ഇലക്‌ഷൻ കമ്മീഷണർ ആയ ബാബു പോൾ ചൊല്ലിക്കൊടുത്ത സത്യവാചകങ്ങൾ ഏറ്റു ചൊല്ലികൊണ്ടാണ്, ഇത്തവണത്തെ വനിതാ നേതൃത്വം ചുമതല ഏറ്റത്. സംവരണത്തിൻ്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ടല്ല വനിതകളെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ കൊണ്ടുവരേണ്ടത്, പകരം നേതൃ നിരയിൽ കൊണ്ടുവന്നുകൊണ്ടാവണം എന്ന ആശയം ആണ് മാറ്റ് ഇത്തവണ പ്രവർത്തികമാക്കിയത്. Dr ഉഷ മേനോൻ (സീനിയർ അസ്സോസിയേറ്റ് വൈസ് പ്രസിഡന്റ്, USF ഹെൽത്ത്, ഡീൻ USF ഹെൽത്ത് കോളേജ് ഓഫ് നഴ്സിംഗ് ) ആയിരുന്നു ചടങ്ങിൽ മുഖ്യാതിഥി.
മലയാളി അസോസിയേഷൻ ഓഫ് ടാമ്പയുടെ പുതിയ കമ്മിറ്റയുടെ പ്രവർത്തന ഉദ്‌ഘാടന ചടങ്ങ് മുൻ പ്രസിഡന്റ് മാരായ അരുൺ ചാക്കോ , ബിഷിൻ ജോസഫ് , പുതിയ കമ്മിറ്റിയിൽ നിന്നുള്ള പ്രസിഡന്റ് സുനിത ഫ്‌ളവർഹിൽ, വൈസ് പ്രസിഡന്റ് ജിഷ തത്തംകുളം, സെക്രട്ടറി ഷിറ ഭഗവതുള, ട്രഷറർ അനഘ ഹരീഷ് എന്നിവരും, അഡ്വൈസറി കമ്മിറ്റിയിൽ നിന്നും ചെയർമാൻ ജോമോൻ തെക്കേത്തൊട്ടിൽ , വൈസ് ചെയർ ഷൈനി ജോസ് , മാത്തുക്കുട്ടി തോമസ് , ജോസ്‌മോൻ തത്തംകുളം , ബാബു പോൾ, സൂസി ജോർജ്, പ്രസിഡന്റ് എലെക്ട് ജിനോ വര്ഗീസ്, ഫ്ലോറിഡയിലെ വിവിധ മലയാളി അസോസിയേഷൻ്റെ പ്രതിനിധികളും , ഫോമാ, ഫൊക്കാന പ്രതിനിധികൾ , മാറ്റി ൻ്റെ വിവിധ സബ് കമ്മിറ്റി പ്രസിഡന്റ് മാർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് ഔപചാരികമായി നിർവഹിച്ചു.
റിയ റെബേക്ക ജോർജ് (മാറ്റ് – കിഡ്സ് ഫോറം) , റിഫെൽ റിയാസ് (മാറ്റ് – യൂത്ത് ഫോറം), പുഷ്പ മൈലപ്ര (മാറ്റ് – വിമൻസ് ഫോറം ), Dr വെങ്കിട്ട് അയ്യർ (സീനിയർ ഫോറം ) , ലിൻഡോ ജോളി (പ്രസിഡന്റ് ഡേറ്റോണ മലയാളി അസോസിയേഷൻ) , വർഗീസ് ജേക്കബ് (കൈരളി ആർട്സ് ക്ലബ്), രാജീവ് കുമാരൻ ( ഓർമ്മ, ഒർലാണ്ടോ), Dr അനൂപ് പുളിക്കൽ (ഓർമ്മ ഒർലാണ്ടോ), ഗ്രേസ് മരിയ ജോജി (ടാമ്പാ ബേ മലയാളീ അസോസിയേഷൻ ), ഫോമാ പ്രതിനിധികൾ ആയ ബിജു തോണിക്കടവിൽ (ഫോമാ ട്രഷറർ ), ചാക്കോച്ചൻ ജോസഫ് (ഫോമാ RVP ) എന്നിവരും, ഫൊക്കാന പ്രതിനിധകൾ ആയ ബാബു സ്റ്റീഫൻ (ഫൊക്കാന പ്രസിഡന്റ് ), Dr കലാ ഷാഹി (ഫൊക്കാന സെക്രട്ടറി), ബിജു ജോൺ (ഫൊക്കാന ട്രഷറർ), ചാക്കോ കുര്യൻ (ഫൊക്കാന മുൻ RVP ), , എബിൻ (ഫോമ യൂത്ത് റെപ്രെസെന്ററ്റീവ് ) , സണ്ണി മറ്റമന (ഫൊക്കാന ട്രസ്റ്റീ ബോർഡ് കോ ചെയർമാൻ ), സജി മോൻ ആന്റണി (ഫൊക്കാന അഡ്വൈസറി കമ്മിറ്റി ), വേൾഡ് മലയാളി കൗൺസിൽ പ്രതിനിധികളായ സോണി കണ്ണോട്ട്തറ (WMC പ്രസിഡന്റ് ഫ്ലോറിഡ റീജിയൻ) , സ്മിത സോണി ( WMC വിമൻസ് ഫോറം സെക്രട്ടറി ), ബ്ലെസ്സൻ മണലിൽ എന്നിവരും ഉദ്‌ഘാടന വേദിയിൽ സന്നിഹിതരായിരുന്നു.
പ്രീത കണ്ണേത് ജോർജ് (ജോയിന്റ് സെക്രട്ടറി ) രശ്മി മേനോൻ (ജോയിന്റ് ട്രെഷറർ ) റോസമ്മ മാത്തുക്കുട്ടി (സീനിയർ ഫോറം കോഓർഡിനേറ്റർ ), മെൽവിൻ ബിജു (യൂത്ത് ഫോറം കോഓർഡിനേറ്റർ ), സ്മിത മന്നാഡിയാർ (ഗാർഡനിങ് കോഓർഡിനേറ്റർ ) അനീറ്റ കുര്യാക്കോസ് (കിഡ്സ് ഫോറം കോഓർഡിനേറ്റർ ) , നിരവധി വാളണ്‍ടിയര്‍ മാരും ചേർന്ന് പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
വർണ്ണോത്സവം എന്ന പേരിനെ അന്വർത്ഥമാക്കുന്ന പരിപാടികൾ ആയിരുന്നു ഇത്തവണത്തെ MAT ന്റെ ഉദ്‌ഘാടന വേദിയിൽ അരങ്ങേറിയത് . MATകമ്മിറ്റി അംഗങ്ങളുടെ ഓപ്പണിങ് തീം ഡാൻസ്, മീര നായർ , നന്ദിത ബിജേഷ്, ബബിത കാലടി, നിഷ ബിജു, TRIDENTZ Band , 50 ഓളം വരുന്ന കുട്ടികളെ ഉൾകൊള്ളിച്ചു കൊണ്ട് MAT കിഡ്സ് ഫോറത്തിൻ്റെ ആഭ്യമുഖ്യത്തിൽ നടന്ന ഫാഷൻ ഷോ , കലാനികേതൻ സ്കൂൾ ഓഫ് ഡാൻസ് ലെ കുട്ടികൾ തുടങ്ങിയവർ അവതരിപ്പിച്ച വിവിധങ്ങളായ കലാ പരിപാടികൾ കൊണ്ട് വർണ്ണാഭമായ ചടങ്ങു തന്നെയായിരുന്നു “വർണ്ണോത്സവം 2023 “.
സമൂഹത്തിലെ വിവിധ മേഖലകളിൽ തനതായ സംഭാവന നൽകിയ വ്യക്തിത്വങ്ങളായ അജി മാത്യു , ലൂക്ക് എബ്രഹാം എന്നിവരെ MAT പൊന്നാടയണിയിച്ചു ആദരിച്ചു . ഇത് കൂടാതെ MAT പിക്നിക്കിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്തു വിജയിച്ചവർക്ക് സമ്മാനദാനം നടത്തി.
കഴിഞ്ഞ 30 വർഷത്തെ പൊതു പ്രവർത്തനത്തിനിടയിൽ ഉരുത്തിരിഞ്ഞു വന്ന ആശയം ആണ് വനിതകൾ മാത്രം ഉള്ള നേതൃത്വം എന്നും , ഇത് സമൂഹത്തിനു മുഴുവൻ വളരെ പോസിറ്റീവും , ധാർമികമായ ഊർജ്ജവും പകരുന്നതും , നാളെ മറ്റുള്ളവർക്ക് മാതൃക ആക്കാവുന്നതുമായ പരീക്ഷണം ആണെന്ന് പ്രസിഡന്റ് സുനിത ഫ്ലവർഹിൽ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു . ഈ വർഷം MAT ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതികളെ കുറിച്ച് അവലോകനം നടത്തി.
തുടർന്ന് ഫൊക്കാന പ്രസിഡന്റ് Dr ബാബു സ്റ്റീഫൻ , ഫോമാ ട്രഷറർ ബിജു തോണിക്കടവിൽ , ഫൊക്കാന സെക്രട്ടറി Dr കലാ സാഹീ , ഫോമാ RVP ചാക്കോച്ചൻ ജോസഫ് എന്നിവർ സംസാരിച്ചു .
കഴിഞ്ഞ 9 വർഷമായി ടാമ്പയിലെ മലയാളികൾ MAT നു നൽകിവരുന്ന കരുതലിനും, സ്നേഹത്തിനും , സഹകരണത്തിനും ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോമോൻ തെക്കേത്തൊട്ടിൽ നന്ദി അറിയിച്ചു.
മലയാളീ അസോസിയേഷൻ ഓഫ് ടാമ്പാ സെക്രട്ടറി ഷിറ ഭഗവതുള്ള മുഖ്യാതിഥി Dr ഉഷ മേനോനും , മെഗാ സ്പോൺസർ ന്യൂയോർക്കിൽ നിന്നുള്ള ഹെഡ്ജ് ബ്രോക്കറേജ് നും, മാറ്റിനോട് സഹകരിച്ചതിനു സജീ ഹെഡ്ജിനും നന്ദി അറിയിച്ചു. ഇത് കൂടാതെ മാറ്റ് നു എന്നും പിന്തുണയായി നിന്നിട്ടുള്ള എല്ലാ സ്പോന്സർസ് നും, മാറ്റ് മായി സഹകരിച്ചു , ഈ കമ്മിറ്റി ഉദ്ഘടന പരിപാടി വിജയമാക്കിയ എല്ലാവർക്കും, പുതിയ കമ്മിറ്റിക്ക് എന്നും വഴികാട്ടി ആയി നിലകൊള്ളുന്ന അഡ്വൈസറി ബോർഡ് നും, മുൻ പ്രസിഡന്റ് മാർ, കമ്മിറ്റി അംഗങ്ങൾ എല്ലാവർക്കും ഷിറ നന്ദി അറിയിച്ചു.
സാമൂഹികവും , സാംസ്കാരികവുമായ പല മാറ്റങ്ങൾക്കും വേണ്ടി എന്നും നിലകൊണ്ടിട്ടുള്ള സംഘടനയാണ് മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ. ആ സംഘടനയിൽ നിന്ന് ഒരു വനിതാ നേതൃത്വം എന്ന ശക്തമായ ആശയം മുന്നോട്ടു വന്നതിൽ അതിശയോക്തി ഒട്ടും തന്നെയില്ല. ഇനിയും സാമൂഹിക ഉന്നമനത്തിനായി , പല പുതിയ സമവാക്യങ്ങളും പരീക്ഷിച്ചുകൊണ്ടു മറ്റുള്ളവർക്ക് മാതൃക ആകാവുന്ന പ്രവർത്തങ്ങളുമായി മാറ്റ് എന്നും ജനങ്ങൾക്കിടയിൽ തന്നെ ഉണ്ടാവും.