ഭൂരിപക്ഷ വോട്ടിലൂടെ അധികാരത്തിലേക്ക് വന്ന ഇന്ത്യയിലെ ഇന്നത്തെ ഭരണകൂടം, പ്രതിപക്ഷത്തിന്റെ സാംസ്കാരിക ഐക്യം ഛിന്നഭിന്നമായതിന്റെ കൂടി തെളിവാണെന്ന് ടീസ്റ്റ സെതല്‍വാദ് പറഞ്ഞു. കോഴിക്കോട് വെച്ച് നടന്ന കെ.പി ശശി: കല-രാഷ്ട്രീയം; അനുസ്മരണ പരിപാടി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കല കര്‍മവും, കര്‍മം കലയുമാണ്. സംസ്കാരം എന്നത് സാമൂഹികവും രാഷ്ട്രീയപരവുമായ പരിവര്‍ത്തനത്തെ സൂചിപ്പിക്കുന്നുവെന്നും ടീസ്റ്റ കൂട്ടിച്ചേര്‍ത്തു.
ആക്ടിവിസ്റ്റും അര്‍ബന്‍ ഫോക്സിംഗറുമായ സുസ്മിത് ബോസ്, സി.കെ അബ്ദുല്‍ അസീസ്, ബിനു മാത്യു, എന്നിവര്‍ കെ.പി ശശിയെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. ദീപു കെ.പി അധ്യക്ഷത വഹിച്ചു. കെ.പി ശശിയുടെ കാര്‍ട്ടൂണുകളെ മുന്‍നിര്‍ത്തികൊണ്ട് എന്‍.പി ചെക്കുട്ടി സംസാരിച്ചു.
തുടര്‍ന്ന്, ‘സാമൂഹ്യ മുന്നേറ്റങ്ങള്‍: സൗന്ദര്യശാസ്ത്രവും ഫാസിസ്റ്റ് കാലഘട്ടത്തിലെ വെല്ലുവിളികളും’ എന്ന വിഷയത്തെ അധികരിച്ച് നടന്ന ചര്‍ച്ചയില്‍ എ. വാസു, മാഗ്ലിന്‍ ഫിലോമിന, സി. ദാവൂദ്, ആസാദ്, ശീതള്‍ ശ്യാം, ബി. അജിത്കുമാര്‍, അഡ്വ. പി.എ പൗരന്, ഡോ. ഉമര്‍ തറമേല്‍, മൃദുല ഭവാനി, അരവിന്ദ് ഇന്‍ഡിജീനസ് എന്നിവര്‍ സംസാരിച്ചു. സീന പനോളി അധ്യക്ഷത വഹിച്ചു.
മ്യൂസിക് ട്രിബ്യൂട്ട് സെഷന് സുസ്മിത് ബോസ് (കല്‍ക്കത്ത) നേതൃത്വം നല്കി. പ്രഗ്യാ പല്ലവി, ആമിര്‍ ബിന്‍സ്, റിസ സലീം, ശ്രീമിത് ശേഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി കെ.പി ശശിയുടെ കാര്ട്ടൂണുകള് പ്രദര്‍ശിപ്പിച്ചു. വോയിസസ് ഫ്രം ദി റൂയിന്, ഗാവോ ചോഡബ് നഹി, അമേരിക്ക അമേരിക്ക, ഇലയും മുള്ളും, റീ ഡിഫൈനിംഗ് പീസ്, പയ്യ് എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. കെ.വി ഷാജി, റാഷിദ നസ്രിയ, ഉദയാശ്വനി, സി.എം ശരീഫ് എന്നിവര്‍ നേതൃത്വം നല്കി.