മുഹറഖില്‍ വെച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് മരണപെട്ട കൊല്ലം കരുനാഗപള്ളി സ്വദേശി ശ്രീ. രാജന് ഗോപാലന്റെ സഹോദരന് വിജയനാഥ് ഗോപാലന് കൊല്ലം പ്രവാസി അസോസിയേഷന് നാട്ടിലേക്കുള്ള യാത്ര ടിക്കറ്റ് നല്കി. മരണപെട്ട രാജന്റെ സഹായത്താല്‍ വിസിറ്റ് വിസയില്‍ ജോലിക്കായി നാട്ടില്‍ നിന്നും മൂന്നു മാസം മുന്നേ വന്നതായിരുന്നു വിജയനാഥ്. സഹോദരന്റെ ആകസ്മിക നിര്യാണത്തില്‍ ബഹറൈനില്‍ തുടരുന്നതും വിസ സംബന്ധമായ കാര്യങ്ങളില്‍ താമസം നേരിടുകയും ചെയ്യുന്നതില്‍ മാനസിക വിഷമത്തിലായ വിജയനാഥിന്റെ അവസ്ഥ നേരിട്ട് മനസ്സിലാക്കിയ കെപിഎ ഭാരവാഹികള്‍ നാട്ടിലേക്കുള്ള യാത്ര ടിക്കറ്റ് നല്‍കുകയായിരുന്നു. ഗുദൈബിയ ഏരിയ കോ-ഓര്‍ഡിനേറ്റര്‍ നാരായണൻ ഏരിയ പ്രസിഡന്റ് തോമസ് ബി.കെ എന്നിവർ സന്നിഹതരായിരുന്നു.
More News
-
ഭരണഘടനാ ശിൽപിയെ അപഹസിച്ച അമിത് ഷാ രാജിവെക്കുക: വെൽഫെയർ പാർട്ടി
മക്കരപ്പറമ്പ: ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദലിത് പിന്നോക്ക ന്യൂനപക്ഷ സമൂഹങ്ങളുടെ ഉന്നമനം ലക്ഷ്യംവെച്ചും രാജ്യത്ത് നിന്ന് ജാതിയതയുടെ ഉച്ചനീചത്വ സംസ്കാരത്തെ നിഷ്കാസനം... -
മാത്യു തോമസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “നൈറ്റ് റൈഡേഴ്സ്” ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു: സംവിധാനം നൗഫൽ അബ്ദുള്ള
അനുരാഗ കരിക്കിൻ വെള്ളം, സുഡാനി ഫ്രം നൈജീരിയ, കെട്ടിയോളാണ് എന്റെ മാലാഖ, ഗ്രേറ്റ് ഫാദർ തുടങ്ങി 35 ൽപരം ചിത്രങ്ങളുടെ ചിത്രസംയോജകൻ... -
സോളിഡാരിറ്റി യുവജന സംഗമം സംഘടിപ്പിച്ചു
വടക്കാങ്ങര: ‘തണലാണ് കുടുംബം’ കാമ്പയിനോടനുബന്ധിച്ച് സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ യുവജന സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി...