അറ്റ്ലാന്റാ, ഫെബ്രുവരി 7 : ജോർജിയ, ടെന്നസി, കരോലിന, അലബാമ, എന്നീ അമേരിക്കൻ സംസ്ഥാനയങ്ങളിൽനിന്നുമുള്ള മലയാളീ സങ്കടന്കളുടെ കൂട്ടായമയായ ഫോമാ സൗത്ത് ഈസ്റ്റ് റീജിയണിന്റെ പ്രവർത്തനോത്ഘാടനവും, അധികാര കൈമാറ്റവും മാർച്ച് 4 ന് അറ്റ്ലാന്റയിലെ സെന്റ് അൽഫോൻസാ ഹാളിൽ ഉജ്ജല പരിപാടികളുടൻ നടത്തപെടുമെന്നു റീജിയണൽ വൈസ് പ്രസിഡന്റ് ഡൊമിനിക് ചാക്കോനാലിന്റെ നേതൃത്വത്തിലുള്ള സംഘാടകർ അറിയിച്ചു.
അതേദിനം ഫോമയുടെ നാഷണൽ എക്സിക്യൂട്ടീവ്സ് ന് സ്വീകരണവും, മുൻ സാരഥികൾ, പുതിയ സാരഥികള്ക്ക് അധികാര കൈമാറ്റവും നടത്തപെടുമെന്നതുമായിരിക്കും.
ഫോമാ സൗത്ത് ഈസ്റ്റ് റീജിയനിനിന്നുമുള്ള, കല സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ മലയാളീ സംഘടനകളുടെ നേതാക്കമാരും ഇതിൽ പങ്കെടുക്കുന്നതായിരിക്കും എന്ന് നാഷ്‌വിലിൽ നിന്നുമുള്ള മുൻ വൈസ് പ്രസിഡന്റ് ബിജു ജോസഫ് അറിയിച്ചു. ഗാമയുടെ പ്രസിഡന്റ് ബിനു കാസിം,അമ്മയുടെ പ്രസിഡന്റ് ജെയിംസ് ജോയ്, MASC പ്രസിഡന്റ് അനീഷ് രാജേന്ദ്രൻ, KAN പ്രസിഡന്റ് രാകേഷ് കൃഷ്ണൻ എന്നിവരുടെ സാന്നിത്യം ഉൽഘാടനത്തിനു മാറ്റ് കൂട്ടുന്നതായിരിക്കും.
നാഷണൽ വനിതാ പ്രതിനിധിയായ അമ്പിളി സജിമോന്റെയും, റീജിയണൽ വനിതാ പ്രതിനിധിയായ ഫെമിന നാസ്സറിന്റെയും നേതൃത്വത്തിൽ ഉജ്‌ജലമായ കലാപരിപാടികളും നടത്തപെടുമെന്നു നാഷണൽ കൗൺസിൽ മെമ്പർ ദീപക് അലക്സൻഡർ അറിയിച്ചു.
വരും വർഷങ്ങളിൽ, മലയാളീ യുവ തലമുറയിലുള്ളവർക്കു പ്രാധാന്ന്യം കൊടുത്തുകൊണ്ട് യുവജനോൽത്സാവോമും കായികമേളകളും റീജിയനിൽ സംഘടിപ്പിക്കുമെന്ന് യൂത്ത് പ്രതിനിധി ജീവൻ മാത്യു പ്രഘ്യആഭിച്ചു
പരിപാടികള്ക്ക് ചുക്കാൻ പിടിക്കാൻ, നാഷ്‌വിലിൽനിന്നും ചെയര്മാന് ബബ്ലൂ ചാക്കോയും, അറ്റ്ലാന്റയിൽനിന്നും വൈസ് ചെയര്മാന് വിഭാ പ്രകാസും, സെക്രട്ടറി സാജു ഫിലിപ്പും പ്രവർത്തിക്കുന്നു.
സ്പോൺസർഷിപ് കണ്ടെത്തുവാൻ ട്രെസ്സുറർ സച്ചിൻ ദേവ്, അഡ്വൈസറി കൗൺസിൽ ചെയർമാനായ സാം ആന്റോയും, അഡ്വൈസറി വൈസ് ചെയര്മാന് ലൂക്കോസ് തരിയാനും അൻമാർത്ഥമായി പരിശ്രമിക്കുന്നതായിരിക്കും.
ട്രെസ്സുറർ സച്ചിൻ ദേവ്, അഡ്വൈസറി കൗൺസിൽ ചെയർമാനായ സാം ആന്റോയും, അഡ്വൈസറി വൈസ് ചെയര്മാന് ലൂക്കോസ് തരിയാനും സ്പോൺസർഷിപ് കണ്ടെത്തുവാൻ നേതൃത്വം നൽകുന്നതായിരിക്കും.