ന്യൂയോർക്ക് : ഫോമയുടെ നാഷണൽ ജൂനിയർ അഫയേഴ്സ് സബ് കമ്മറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു, ചെയർമാൻ: ജൂബി വള്ളിക്കളം, സെക്രട്ടറി: സിജു ഫിലിപ്പ്, നാഷണൽ കോർഡിനേറ്റർ : ജാസ്മിൻ പരോൾ വൈസ് ചെയർമാൻ: നെവിൻ ജോസ്, അംഗങ്ങൾ : വിജയ് കെ പുത്തൻവീട്ടിൽ, ഷൈനി അബൂബക്കർ, പത്മരാജ് നായർ,
ഫോമയിലെ വരും തലമുറയെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ രംഗങ്ങളിലേക്ക് എത്തിക്കുന്നതിനും അതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമാണ് മുൻകാലങ്ങളിൽ ഫോമയുടെ വിവിധ കമ്മറ്റികളിൽ പ്രവർത്തിപരിചയമുള്ള ഒരു വിദഗ്ദ്ധ കമ്മറ്റിയെ ഫോമാ നിയോഗിച്ചതെന്ന് പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ എന്നിവർ അറിയിച്ചു,
ജൂബി വള്ളിക്കളം
കഴിഞ്ഞ രണ്ട് വർഷമായി ഫോമാ വിമൻസ് ഫോറം വൈസ് ചെയർപേഴ്സണായി പ്രവർത്തിച്ച് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി കഴിവ് തെളിയിച്ചു. അതുപോലെ ചിക്കാഗോ മലയാളി അസോസിയേഷനിൽ ബോർഡ് അംഗം, വിമൻസ് ഫോറം കോർഡിനേറ്റർ, ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ സെക്രട്ടറി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, സീറോമലബാർ കൾച്ചറൽ അക്കാദമി ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ് ജോഷി വള്ളിക്കളത്തിനും രണ്ട് കുട്ടികൾക്കും ഒപ്പം ചിക്കാഗോയിൽ താമസിക്കുന്നു.
സിജു ഫിലിപ്പ്
ഫോമാ ജൂനിയർ ഫോറത്തിന്റെ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സിജു ഫിലിപ്പ് പ്രഗത്ഭനായ സംഘാടകനും കലാകാരനും അതിലും മികച്ച പ്രാസംഗികനുമാണ്, അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷന്റെ (അമ്മ) പ്രമുഖ നേതാക്കളിൽ ഒരാളാണ്. ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ സെക്രട്ടറി കൂടിയാണ്.
ജാസ്മിൻ പരോൾ
വെസ്റ്റേൺ റീജിയനിൽ നിന്നുള്ള നാഷണൽ കമ്മറ്റി പ്രതിനിധിയായ ജാസ്മിൻ മുൻ ഫോമ വനിതാ ഫോറം ട്രഷററും വനിതാ പ്രതിനിധിയുമായിരുന്നു. കഴിഞ്ഞ വർഷത്തെ ഫോമാ കേരള കൺവൻഷനിൽ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് വിതരണം അടക്കമുള്ള പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചു, നിലവിൽ MANCA ബോർഡ് അംഗമായി പ്രവർത്തിക്കുന്നു. ജാസ്മിൻ കുടുംബത്തോടൊപ്പം കാലിഫോർണിയയിലാണ് താമസിക്കുന്നത്.
നെവിൻ ജോസ്
ടാമ്പാ ബേ മലയാളി അസോസിയേഷന്റെ വിവിധ കമ്മറ്റികളിൽ പ്രവർത്തിച്ചിട്ടുള്ള നെവിൻ യുവജനോത്സവം, മികച്ച ദമ്പതികൾക്കുള്ള അവാർഡുകൾ, നാടകമേള തുടങ്ങിയ പ്രോഗ്രാമുകളുടെ കമ്മറ്റിയിൽ പ്രവർത്തിച്ചിട്ടുണ്ട്.
വിജയ് കെ പുത്തൻവീട്ടിൽ
കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ വിവിധ കമ്മറ്റികളിൽ പ്രവർത്തിച്ചിട്ടുള്ള വിജയ് ഇപ്പോൾ കാൻജിന്റെ ട്രഷററാണ് തൃശൂർ സ്വദേശിയായ വിജയ് ഗോൾഡ്‌മാൻ സാക്‌സിൽ വെൽത്ത് മാനേജ്‌മെന്റിനായുള്ള ടെക്‌നിക്കൽ ടീമിന് നേതൃത്വം നൽകുന്നു,
ഷൈനി അബൂബക്കർ
2020-2022 കാലയളവിൽ ഫോമാ നാഷണൽ വിമൻസ് ഫോറം സെക്രട്ടറിയായും വനിതാ പ്രതിനിധിയായും ഫോമാ 2018 സൗത്ത് ഈസ്റ്റ് റീജിയൻ കൾച്ചറൽ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. ഫ്ലവേഴ്സ് ടിവി യുഎസ്എയുടെ അവതാരകയും പ്രൊഡ്യൂസറുമാണ്. GAMA, KMG എന്നിവയുടെ സജീവ അംഗവും സന്നദ്ധപ്രവർത്തകയുമാണ്. ഭർത്താവ് അബൂബക്കർ സിദ്ദിഖിനും രണ്ട് മക്കളായ സീസി, സെയ്‌ഡനുമൊപ്പം അറ്റ്‌ലാന്റയിലാണ് അവർ താമസിക്കുന്നത്.
പത്മരാജ് നായർ
ഡെലവെയർ മലയാളി അസോസിയേഷൻ പ്രസിഡന്റ്, (DELMA) (2018-2019),ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയൻ ജോയിന്റ് സെക്രട്ടറി (2020-2022) തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്, ജനിച്ചതും വളർന്നതും തിരുവനന്തപുരത്താണ്. ആലപ്പുഴ സ്വദേശിനിയും 2 പെൺമക്കളുമുള്ള നീതു രവീന്ദ്രനാഥനെ വിവാഹം കഴിച്ചു. നിലവിൽ പിഎയിലെ ഗാർനെറ്റ് വാലിയിൽ താമസിക്കുന്നു.
വരും തലമുറയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുവാൻ പ്രാപ്തമായൊരു കമ്മറ്റിയാണ് നിലവിൽ വന്നിരിക്കുന്നത് എന്ന് ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് തുടങ്ങിയവർ പ്രത്യാശ പ്രകടിപ്പിച്ചു