മിസിസിപ്പി: വെള്ളിയാഴ്ച മിസിസിപ്പിയിൽ നടന്ന വെടിവയ്പിൽ മുൻ ഭാര്യയടക്കം 6 പേർ കൊല്ലപ്പെട്ടസംഭവത്തിൽ . കൊലപാതകിയെന്ന് സംശയിക്കുന്നയാളെ അര്‍ക്കബട്ല ഡാം റോഡില്‍ ഒരു വാഹനത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തെന്നു ടെയ്റ്റ് കൗണ്ടി ഷെരീഫ് ബ്രാഡ് ലാൻസ് അറിയിച്ചു .അര്‍ക്കബട്ലയെ വിറപ്പിച്ച് കൊലപാതക പരമ്പരയിൽ പ്രദേശത്തെ വ്യത്യസ്ത ഇടങ്ങളില്‍ ആറു പേരാണ് കൊല്ലപ്പെട്ടത് .ടെന്നസിയിലെ മെംഫിസിൽ നിന്ന് ഏകദേശം 30 മിനിറ്റ് തെക്ക് വടക്കുപടിഞ്ഞാറൻ മിസിസിപ്പിയിലാണ് ടേറ്റ് കൗണ്ടി.
വടക്കൻ മിസിസിപ്പിയിലെ ഒരു ചെറിയ ഗ്രാമീണ പട്ടണമായ അർക്കബുട്ട്ലയിലെ ഒരു സ്റ്റോറിന്റെ പാർക്കിംഗ് സ്ഥലത്തു 11 മണിയോടെ എത്തിയ അയാൾ അവിടെയുണ്ടായിരുന്ന കാറിലെ ഡ്രൈവറെ മാരകമായി വെടിവെച്ചുകൊന്നു .വാഹനത്തിലുണ്ടായിരുന്ന മറ്റൊരാൾക്ക് പരികേറ്റില്ലായിരുന്നുവെന്നു പോലീസ് പറഞ്ഞു.
തുടർന്ന് തോക്കുധാരി കടയിൽ കയറിയ ശേഷം തന്റെ മുൻ ഭാര്യയുടെ വീട്ടിലേക്ക് ഡ്രൈവ് ചെയ്യുകയായിരുന്നുവെന്ന് ലാൻസ് പറഞ്ഞു. താമസസ്ഥലത്തുണ്ടായിരുന്ന പ്രതിശ്രുത വരനെ ശാരീരികമായി ആക്രമിക്കുന്നതിന് മുമ്പ് വെടിയേറ്റയാൾ തന്റെ മുൻ ഭാര്യയെ വെടിവച്ചു കൊന്നുവെന്ന് ലാൻസ് പറഞ്ഞു.
പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിച്ചേർന്ന പോലീസ് നടത്തിയ അന്വേഷണത്തിൽ നാല് മൃതദേഹങ്ങള്‍ കൂടി ഡാം റോഡില്‍ നിന്ന് കണ്ടെടുത്തു. രണ്ട് മൃതദേഹങ്ങള്‍ ഒരു വീട്ടിനകത്തും രണ്ടെണ്ണം പുറത്തുമായിരുന്നു കിടന്നിരുന്നത്.
സംഭവം നടന്ന വീടിന് സമീപത്തു നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് ഡെപ്യൂട്ടികൾ പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് ലാൻസ് പറഞ്ഞു.
സംശയിക്കുന്നയാളുടെ കാറിൽ നിന്ന് നിരവധി കൈത്തോക്കുകളും ഒരു ഷോട്ട്ഗണും കണ്ടെത്തിയതായി ലാൻസ് പറഞ്ഞു. പ്രതിയെ ടാറ്റ് കൗണ്ടി ജയിലിൽ പാർപ്പിച്ചിരിക്കുകയാണെന്നും കുറ്റപത്രം വെള്ളിയാഴ്ച പിന്നീട് സമർപ്പിക്കുമെന്നും ലാൻസ് പറഞ്ഞു.
കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല . വെടിവെപ്പ് നടത്താൻ പ്രേരിപ്പിച്ചതു എന്താണെന്ന് ഇപ്പോൾ വ്യക്തമല്ലെന്ന് ലാൻസ് പറഞ്ഞു.
മിസിസിപ്പി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും സിറ്റി പോലീസും അന്വേഷണത്തിനു നേത്രത്വം നൽകുമെന്ന് മിസിസിപ്പി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ വക്താവ് ബെയ്ലി മാർട്ടിൻ പറഞ്ഞു.
വെടിവയ്പ്പിനെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും സംശയിക്കുന്നയാൾ ഒറ്റയ്ക്കാണ് പ്രവർത്തിച്ചതെന്നും കരുതുന്നതായി ഗവർണർ ടെറ്റ് റീവ്സ് ഒരു ട്വീറ്റിൽ വിശദീകരിച്ചു.
സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും സംസ്ഥാനത്തിന്റെ മുഴുവൻ പിന്തുണയും അന്വേഷണ സംഘത്തിന് ലഭിക്കുന്നുവെന്ന് “ഞങ്ങൾ ഉറപ്പാക്കുമെന്നും ,” റീവ്സ് പറഞ്ഞു.
അർക്കബുട്ട്ലയിൽ നിന്നുള്ള റിച്ചാർഡ് ഡെയ്ൽ ക്രം (52) എന്ന അക്രമിയെയാണ് അറസ്റ്റ് ചെയ്തതെന്നു ഒടുവിൽ ലഭിച്ച റിപ്പോർട്ടിൽ പറയുന്നു .