ചിങ്ങം : ഇന്ന് നിങ്ങളെടുക്കുന്ന തീരുമാനങ്ങൾ ശരിയായിരിക്കുക മാത്രമല്ല, അവ ഉറച്ചതും കൃത്യതയുള്ളതുമായിരിക്കും. ആരോഗ്യം മെച്ചപ്പെട്ടിരിക്കും. എന്നത്തേയും പോലെ ജോലിസ്ഥലത്തും കാര്യങ്ങൾ നന്നായി പോകും. എന്നിരുന്നാലും, ഇന്ന് നിങ്ങൾ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കേണ്ട ദിവസമാണ്. വ്യക്തിബന്ധങ്ങളിൽ ചില നിസാര വാക്കുതർക്കങ്ങൾ വന്നുകൂടായ്കയില്ല. അവ വലിയ ഏറ്റുമുട്ടലുകളാവാതെ ശ്രദ്ധിക്കുക.
കന്നി: കുടുംബ കാര്യങ്ങളുടെ പ്രാധാന്യം നിങ്ങൾ തിരിച്ചറിയും. അവയുടെ കൂടിയാലോചനകൾ നടക്കുമ്പോൾ നിങ്ങളുടെ കഴിവ് പ്രകടമാകുകയും തർക്കങ്ങൾ മികച്ച രീതിയിൽ തീർക്കുന്നതിൽ അവ പ്രയോഗിക്കുകയും ചെയ്യും. ചഞ്ചലപ്പെടാതെ നിന്ന് ജീവിതപാഠങ്ങൾ പഠിക്കും. തന്നെയുമല്ല, എതിർപ്പുകൾ സാവധാനത്തിൽ ഇല്ലാതാകുമെന്ന് നിങ്ങൾ ഉറച്ച് വിശ്വസിക്കുകയും ചെയ്യും.
തുലാം: കുടുംബാംഗങ്ങൾക്കൊപ്പം ഉല്ലസിക്കുന്ന ഒരു നല്ല ദിവസമായിരിക്കും ഇന്ന്. ഒരു ഉല്ലാസയാത്രയോ ഒത്തുചേരലോ നടത്തി കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷമായി ഇരിക്കാവുന്നതാണ്. നിങ്ങളുടെ മനസ് ഒന്ന് ഉണരാനായി ഏതെങ്കിലും ആരാധനാസ്ഥലങ്ങളിലേക്ക് യാത്ര പോകാവുന്നതാണ്.
ധനു: ഇന്നത്തെ ദിവസത്തിൽ ചെയ്യാൻ സാധിക്കുന്നതായി നിങ്ങൾക്ക് തോന്നിയേക്കാം. അതിനാൽ ഒരുപാട് കാര്യങ്ങൾ നിങ്ങൾ പ്ലാൻ ചെയ്യും. സഹജവാസനകൾ ഇന്ന് നിങ്ങളെ നിയന്ത്രിക്കും. അവയെ വിശ്വസിച്ച് മുന്നോട്ട് പോകുക. വഴിയിൽ വെല്ലുവിളികൾ നേരിട്ടേക്കാം. കാര്യങ്ങൾ ആർക്കും എളുപ്പത്തിൽ നേടാനില്ലെന്ന് ഓർക്കുക.
കുംഭം: ഇന്ന് കുടുംബത്തിന് വേണ്ടിയുള്ള ദിവസമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരെല്ലാം ഇന്ന് വളരെ സന്തോഷിക്കും. അവർക്കൊപ്പം നിങ്ങൾ അവരെ തൃപ്‌തിപ്പെടുത്തുകയും തമാശകൾ കാണിച്ച് അവരെ ചിരിപ്പിക്കുകയും ചെയ്യും. നിങ്ങൾ നൽകുന്ന സ്നേഹവും കരുതലും ഒരു തരത്തിലല്ല, പല വിധത്തിൽ തിരികെ ലഭിക്കും. കുടുംബത്തിനായി ജീവിതം ഇത്ര ഉഴിഞ്ഞുവച്ചിരിക്കുന്ന നിങ്ങൾ ശരിക്കും അഭിനന്ദനം അർഹിക്കുന്നു.
മേടം: ഇന്ന് കുട്ടികളുടെ ആവശ്യമനുസരിച്ച് പണം ചെലവാക്കേണ്ടി വരും. നിങ്ങൾ ഇത്രയധികം കഠിനമായി ജോലി ചെയ്‌തിട്ട് കുറേ കാലങ്ങളായി. കുറേക്കാലമായി മാറ്റിവച്ചുകൊണ്ടിരുന്ന പല ജോലികളും ഇന്ന് നിങ്ങൾ ചെയ്‌ത് തീർക്കും. പൊതുമേഖലയിൽ ഉള്ളവർക്കും ആതുരസേവന മേഖലയിൽ ഉള്ളവർക്കും ഈ ദിവസം ഗുണകരമാണ്.
മിഥുനം: നിങ്ങൾ ഇന്ന് ബുദ്ധിയേക്കാൾ ഹൃദയം പറയുന്നതായിരിക്കും കേൾക്കുക. വികാരങ്ങളുടെ ഒഴുക്കിൽപ്പെട്ടപോലെയുള്ള തോന്നലുണ്ടാകും. ഇതിൻറെ അർത്ഥം നല്ലതും ചീത്തയും തിരിച്ചറിയാൻ ഇന്ന് നിങ്ങൾക്ക് കഴിയില്ല എന്നാണ്. ഏതായാലും വൈകുന്നേരം ആകുമ്പോഴേക്കും കാര്യങ്ങൾ മെച്ചപ്പെടും.