മാവേലിക്കര : കലക്ടർ വി. ആർ. കൃഷ്ണതേജ മുൻകൈയ്യെടുത്ത് നടപ്പിലാക്കുന്ന ഒരുപിടി നന്മ പദ്ധതി പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂളിന്റെ രണ്ടാംഘട്ട പരിപാടി കലക്ടർ വി ആർ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷൻ കെ വി ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ ലളിത രവീന്ദ്രനാഥ്, സ്ഥിരം സമിതി അധ്യക്ഷരായ അനി വർഗീസ്, സജീവ് പ്രായിക്കര, ശാന്തി അജയൻ കൗൺസിലർമാരായ മനസ്സ് രാജൻ, കവിത ശ്രീജിത്ത്, കൃഷ്ണകുമാരി, സ്കൂൾ മാനേജർ എ.ഡി.ജോൺ ,ട്രഷറർ ഇടിക്കുള യോഹന്നാൻ, ബോർഡംഗം വി.ടി.ഷൈമോൻ, പ്രിൻസിപ്പൽ റീന ഫിലിപ്പ്, വൈസ് പ്രിൻസിപ്പൽ പി.ആർ. ശ്രീകല, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫിസർ എസ്.എസ്. സരിൻ എന്നിവർ പ്രസംഗിച്ചു.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഫെബ്രുവരിയിൽ കായംകുളം നഗരസഭ, രണ്ടാംഘട്ടത്തിൽ മാവേലിക്കര നഗരസഭയിലെ വ്യക്തികൾക്കും ആണ് നന്മ കിറ്റ്കൈമാറിയത്. പദ്ധതിയുടെ ഭാഗമായി കല്ലിമേൽ സെന്റ്മേരീസ് ദയാഭവനിലും കുട്ടികൾ നന്മയുടെ കിറ്റുകൾ വിതരണം ചെയ്തു. ഇന്നലെ സ്കൂളിൽ എത്തിയ കളക്ടറേയും ജനപ്രതിനിധികളെയും ബാൻഡ് ടീമിൻറെ നേതൃത്വത്തിൽ സല്യൂട്ട് നൽകി സ്വീകരിച്ചു സ്കൂൾ മാനേജർ എ.ഡി. ജോൺ കളക്ടർ കൃഷ്ണ തേജക ക്ക് ഉപഹാരം നൽകി.