ഫിലാഡല്‍ഫിയ: പെന്‍സില്‍വേനിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്സ്റ്റേറ്റ്കേരളാ ഫോറത്തിന്‍റെ 2022-ലെ ചെയര്‍മാന്‍ സാജന്‍ വറുഗീസിന്‍റെ അദ്ധ്യക്ഷതയില്‍ പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്‍ററില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വച്ച്2023-ലെ ഭരണസമിതി സുരേഷ് നായര്‍ (ചെയര്‍മാന്‍), അഭിലാഷ്ജോണ്‍ (സെക്രട്ടറി), സൂമോദ് നെല്ലിക്കാല (ട്രഷറര്‍) എന്നിവരുടെ നേതൃത്വം അധികാരമേറ്റു.
മുന്‍ ചെയര്‍മാന്‍ സാജന്‍ വറുഗീസ്പുതിയ ചെയര്‍മാന്‍ സുരേഷ് നായര്‍ക്ക് അധികാരം കൈമാറി, തുടര്‍ന്ന് മുന്‍ ജനറല്‍ സെക്രട്ടറി റോണി വറുഗീസ് പുതിയ സെക്രട്ടറി അഭിലാഷ്ജോണും, മുന്‍ ട്രഷറര്‍ ഫീലിപ്പോസ് ചെറിയാന്‍ പുതിയ ട്രഷറര്‍ സുമോദ് നെല്ലിക്കാലയ്ക്കും അധികാരം കൈമാറുകയുണ്ടായി.
ട്രൈസ്സ്റ്റേറ്റ്കേരളാഫോറം ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് നായര്‍ കേരള ഫോറത്തിലെ സജീവ പ്രവര്‍ത്തകനും ഫിലാഡല്‍ഫിയായിലെസാമൂഹികസാംസ്ക്കാരികരംഗത്തെ നിറസാന്നിദ്ധ്യവുമാണ്.കേരളാഫോറം ചെയര്‍മാന്‍, എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍, ഫ്രണ്‍ട്സ് ഓഫ്റാന്നി, എന്‍.എസ്.എസ് ഓഫ് എഎന്നീസംഘടനകളിലെല്ലാംസാരഥ്യംവഹിച്ചിട്ടുള്ളസുരേഷ് നായരുടെ നേതൃത്വം കേരളാ ഫോറത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക്ശക്തി പകരും.
ജനറല്‍ സെക്രട്ടറിയായ അഭിലാഷ്ജോണ്‍ കേരള രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്സ്ഥാനം അലങ്കരിച്ചിട്ടുള്ള വ്യക്തി കൂടിയാണ്. ഫിലാഡല്‍ഫിയായിലെ കറക്ഷനല്‍ ഓഫീസേഴ്സിന്‍റെ സംഘടനയായ സിമിയോയുടെ സജീവ പ്രവര്‍ത്തകനുമായ അഭിലാഷ്ജോണിന്‍റെ പ്രവര്‍ത്തനങ്ങള്‍ ട്രൈസ്റ്റേറ്റ്കേരളാ ഫോറത്തിന് മുതല്‍ക്കൂട്ടാകും.
ട്രഷറര്‍ സുമോദ് നെല്ലിക്കാല പമ്പ മലയാളി അസ്സോസിയേഷന്‍റെ പ്രസിഡന്‍റാണ്. കേരളാ ഫോറം ചെയര്‍മാന്‍, എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച്കഴിവു തെളിയിച്ചിട്ടുള്ള സുമോദ്ഗായകനും, സംഘാടകനുമാണ്.
അനീഷ്ജോയി (ജോയിന്‍റ്സെക്രട്ടറി), രാജന്‍ സാമുവല്‍(ജോയിന്‍റ് ട്രഷറര്‍), എക്സിക്യൂട്ടീവ് വൈസ്ചെയര്‍മാരായി വിന്‍സന്‍റ് ഇമ്മാനുവല്‍, അലക്സ്തോമസ്, സുധ കര്‍ത്ത, സാജന്‍ വറുഗീസ്, ജീമോന്‍ ജോര്‍ജ്ജ്,ഫീലിപ്പേസ് ചെറിയാന്‍.ആഷ അഗസ്റ്റിന്‍, ലീനോ സ്ക്കറിയ (ഓണാഘോഷ ചെയര്‍മാന്‍).ഈപ്പന്‍ ഡാനിയേല്‍ (കേരള ദിനാഘോഷ ചെയര്‍മാന്‍). റോണിവറുഗീസ,് അനൂപ് അനു (പ്രോഗ്രാം കോഡിനേറ്റേഴ്സ്).ജോര്‍ജ്ജ്ഓലിക്കല്‍ (അവാര്‍ഡ് കമ്മറ്റി ചെയര്‍ പേഴ്സണ്‍). ജോബിജോര്‍ജ്ജ് (പി.ആര്‍.ഒ), തോമസ് പോള്‍ (കര്‍ഷകരത്ന ചെയര്‍ പേഴ്സണ്‍) ജോര്‍ജ്ജ്കടവില്‍ (പ്രൊസഷന്‍) ജോണ്‍ പണിക്കര്‍ (ഓഡിറ്റര്‍) എന്നിവരാണ്മറ്റ് ഭാരവാഹികള്‍.
ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ 2023-ലെ സംയുക്ത ഓണാഘോഷങ്ങള്‍ ഓഗസ്റ്റ് 12 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3:00 മണിമുതല്‍ ഫിലാഡല്‍ഫിയ സെന്‍റ്തോമസ് സീറോ മലബാര്‍ ചര്‍ച്ച്ആഡിറ്റോറിയത്തില്‍ നടക്കുമെന്ന് ചെയര്‍മാന്‍ സുരേഷ് നായര്‍ അറിയിച്ചു.
ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്‍റെ പ്രവര്‍ത്തനങ്ങളുമായി സഹകരിയ്ക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: സുരേഷ് നായര്‍(ചെയര്‍മാന്‍) 267 5158375,അഭിലാഷ്ജോണ്‍ (സെക്രട്ടറി) 267 701 3623, സുമോദ് നെല്ലിക്കാല(ട്രഷറര്‍) 2673228527.