ചിങ്ങം: അൽപം ബുദ്ധിമുട്ടുകൾ ഉള്ള ഒരു ദിവസമാണ് ഇന്ന്. സുഖസൗകര്യങ്ങൾ ഇന്ന് അനുഭവിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കരുത്. ഉത്കണ്ഠയും കുറഞ്ഞ ഉത്പാദനക്ഷമതയും അനുഭവപ്പെടുന്നതിനാൽ നിരാശരാകരുത്.
കന്നി: നിങ്ങളുടെ സൌമ്യതയുള്ള സമീപനവും സംസാരവും കാരണം മറ്റുള്ളവർ നിങ്ങളെ ഇഷ്ടപ്പെടും. ഇത് ഒന്നിലധികം വഴികളിൽ നിങ്ങൾക്ക് പ്രയോജനം ചെയ്യും. ശാരീരികമായും മാനസികമായും ഇന്ന് നല്ല ആരോഗ്യം ഉണ്ടാകും. ചില നല്ല വാർത്തകൾ നിങ്ങളെ കാത്തിരിക്കുന്നു.
തുലാം: ഇന്നത്തെ ദിവസം ഏറ്റവും പ്രയോജനം ലഭിക്കുന്ന ഒരു ദിവസമായിരിക്കും. പ്രത്യേകിച്ച് ഒരു ഇൻറർവ്യൂവിൽ നിന്ന്. പ്രത്യാശ നഷ്ടപ്പെടുത്താതെ കഠിനമായി പ്രവർത്തിക്കൂ. നിങ്ങളുടെ പരിശ്രമം ഫലവത്തായിത്തീരും.
ധനു: ചില പ്രധാന ചർച്ചകൾ ഇന്ന് നടന്നേക്കും. പങ്കാളിയുമായി എല്ലാ കാര്യങ്ങളും പങ്കുവയ്ക്കും. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം നല്ലൊരു സായാഹ്നം ചെലവഴിക്കാൻ കഴിയും. രസകരവും സന്തോഷം നൽകുന്നതുമായ ഒരു രാത്രി നിങ്ങൾക്കായി കാത്തിരിക്കുന്നു.
കുംഭം: മറ്റുള്ളവരെ സഹായിക്കുന്നതിന് മുമ്പ് സ്വന്തം ജോലി പൂർത്തിയാക്കാൻ ശ്രദ്ധിക്കുക. സഹപ്രവർത്തകരിൽ നിന്നും കീഴ്ജീവനക്കാരിൽ നിന്നും അത്ര നല്ല സമീപനമല്ല ഇന്ന്. കോപം നിയന്ത്രിച്ച് മുന്നോട്ട് പോകുക.
മേടം: മതിയായ കാരണമില്ലാതെ നിങ്ങൾക്ക് ഉൾവലിയും. നിങ്ങൾ മറ്റുള്ളവരുടെ സംഭാവനകളെ മാനിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ അതിൽക്കൂടുതൽ പ്രകടിപ്പിക്കേണ്ടതായി വരുന്ന സാഹചര്യത്തിൽ അത് ചെയ്യുക. സമപ്രായക്കാരോട് നിങ്ങളുടെ വിജ്ഞാനം പങ്കുവയ്ക്കേണ്ടതുണ്ട്. ചെലവുകൾ വർദ്ധിപ്പിക്കാൻ ഇടയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം.
മിഥുനം: ചഞ്ചലമായ ഒരു മാനസികാവസ്ഥയിൽ ഇന്ന് നിങ്ങൾ ആയിരിക്കും. ഒരു പക്ഷേ രണ്ട് കാര്യങ്ങൾക്കിടയിൽ ഒന്ന് തിരഞ്ഞെടുക്കേണ്ട സാഹചര്യം വന്നേക്കാം. ഇക്കാര്യത്തിൽ ഒരു സാധ്യതയോടും പ്രത്യേക വൈകാരിക ബന്ധം കാണിക്കരുത്. അമ്മയുടെ സാമീപ്യം ഇന്ന് നിങ്ങൾക്ക് ആശ്വാസം പകരും. ആത്മീയമോ ബൗദ്ധികമോ ആയ ചർച്ചകളിൽ പങ്കെടുക്കുകയാണെങ്കിൽ തർക്കങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം. കുടുംബത്തിലെ മുതിർന്നവരുമായി വസ്തു വകകളെയോ പൈതൃക സ്വത്തിനെയോ സംബന്ധിച്ച് ഇന്ന് ചർച്ച ചെയ്യാതിരിക്കുക. അല്ലാത്ത പക്ഷം വേദനാജനകമായ അനുഭവങ്ങൾ ഉണ്ടാകും. ജോലി സംബന്ധമായ യാത്രയ്ക്ക് സാധ്യത. എന്നാൽ അത് കഴിയുന്നതും ഒഴിവാക്കണം.