ഹൂസ്റ്റൺ: ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് (CRF ) ൻറെ ആഭിമുഘ്യത്തിൽ നടത്തി വരാറുള്ള വാർഷിക സുവിശേഷ യോഗം ഈ വർഷം മാർച്ച് 19 നു ഞായറാഴ്ച നടത്തപ്പെടും.
ഞായറാഴ്ച വൈകുന്നേരം 5:30 നു മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസിൽ (1415, Packer Ln, Stafford, TX 77477) വച്ചാണ് യോഗം നടക്കുന്നത്.
അന്തരിച്ച പ്രൊഫസർ എം.വൈ യോഹന്നാൻ (റിട്ട പ്രിൻസിപ്പൽ സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി ) സ്ഥാപിച്ച ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ് കോലഞ്ചേരി ആസ്ഥാനമായി സഭ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്. രക്ഷകനായ യേശു ക്രിസ്തുവിലൂടെ ലഭിക്കുന്ന പാപ ക്ഷമയും ഹൃദയ വിശുദ്ധീകരണവും അനുഭവിച്ചു കൊണ്ട് പ്രവർത്തിക്കുന്നതും സഭ വ്യത്യാസമെന്യേ സുവിശേഷ വേല ചെയ്യുകയും ചെയ്യുന്ന കൂട്ടായ്മയാണ് CRF . സഭയോ സമുദായമോ മാറുകയല്ല, മറിച്ചു ഹൃദയമാണ് രൂപാന്തരപ്പെടേണ്ടതെന്നും മനസാന്തരപ്പെട്ടവരുടെ മനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ അടിയന്തര ആവശ്യവുമെന്നാണ് ഫെല്ലോഷിപ് വിശ്വസിക്കുന്നത്.
പ്രശസ്ത കൺവെൻഷൻ പ്രസംഗകനും കെഎസ്ഇബി റിട്ടയേർഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുമായ ശ്രീ യു.ടി. ജോർജ് ദൈവവചന പ്രഘോഷണത്തിനു നേതൃത്വം നൽകും. പ്രൊഫ.എം വൈ യോഹന്നാൻ നൽകിയ പ്രീ റെക്കോർഡഡ് വീഡിയോ മെസ്സേജും ഉണ്ടായിരിക്കുന്നതാണ്.
മാർച്ച് 18 നു ശനിയാഴ്ച ഓസ്റ്റിനിലും മാർച്ച് 20 നു തിങ്കളാഴ്ച ഡാളസിലും മാർച്ച് 23 നു വ്യാഴാഴ്ച സാൻ അന്റോണിയോയിലും സുവിശേഷ യോഗങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
CRF എല്ലാ വർഷവും നടത്തിവരാറുള്ള ഈ സുവിശേഷ മഹായോഗത്തിലേക്കു എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 832 946 6258, 845 641 7835 (സന്തോഷ് മാത്യു)