ഫീനിക്സ് : അരിസോണയിലെ ഹിന്ദു മലയാളി കൂട്ടായ്മയായ കേരളാ ഹിന്ദുസ് ഓഫ് അരിസോണയുടെ (കെ. എച്. എ.) 2023-24 കാലയളവിലേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. മാർച്ച് 4-ന് ശനിയാഴ്ച ആരിസോണയിലെ ഗിൽബെർട്ടിൽ നടന്ന ജനറൽ ബോഡി മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ദിലീപ് പിള്ളയുടെ പ്രാർഥനയോടെ ആരംഭിച്ച ജനറൽ ബോഡി മീറ്റിംഗിൽ കഴിഞ്ഞ ഭരണസമിതി വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
പ്രെസിഡന്റായി ജിജു അപ്പുകുട്ടൻ, വൈസ് പ്രെസിഡന്റായി ലേഖ നായർ, സെക്രെട്ടറിയായി രാജേഷ് ഗംഗാധരൻ, ട്രഷററായി ഡോ. പ്രവീൺ ഷേണായ്, ജോയിന്റ് സെക്രട്ടറിയായി കിരൺ മോഹൻ, ജോയിന്റ് ട്രഷററായി ധനീഷ്, വനിതാ പ്രതിനിധിയായി ഡോ. നിഷ പിള്ള, യുവജന പ്രതിനിധിയായി അമൽ ശ്രീകുമാർ എന്നിവരെയും ബൈലോ ചെയറായി പ്രസീദ് രായിരം കണ്ടത്ത്, സത്സംഗ ചെയറായി ഡോ. ഗിരിജ മേനോൻ, കെ.എച്.എയുടെ “ആരോഗ്യ അഗോര” പ്രവർത്തനങ്ങളുടെ ചെയറായി
ഡോ.മഞ്ജു കൃഷ്ണ മേനോൻ, സ്പെഷ്യൽ ഇവന്റ് ചെയറായി ശാന്ത ഹരിഹരൻ, ആത്മീയ കാര്യങ്ങളുടെ ചെയറായി ദിലീപ് പിള്ള, ഫുഡ് കമ്മിറ്റി ചെയറായി ശ്രീകുമാർ കൈതവന, കെ.എച്.എ. യുടെ മാനവ സേവാ മാധവ സേവാ എന്ന സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ചെയറായി രാജേഷ് ബാബ എന്നിവരെ തെരഞ്ഞെടുത്തു.
ഓഡിറ്ററായി കൃഷ്ണ കുമാറിനെയും ഉപദേശക സമിതി ഭാരവാഹികളായി സംഘടനയിലെ മുതിർന്ന നേതാക്കളായ ഡോ. ഹരികുമാർ കളീക്കൽ, ജോലാൽ കരുണാകരൻ എന്നിവരും ചുമതലയേറ്റു. ഇരുവരുടെയും പ്രവർത്തി പരിചയവും സംഘടനാ പാടവവും കെ. എച്. എ. യുടെ വരുംകാല പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടായിരിക്കുമെന്ന് പ്രസിഡന്റ് ജിജു അപ്പുക്കുട്ടൻ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 14 വർഷകാലമായി ആരിസോണയിൽ സജീവമായി പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയായ കെ.എച്.എ. അമേരിക്കയിലും ഭാരതത്തിലുമുള്ള വിവിധ സാമൂഹിക സാംസ്കാരിക സന്നദ്ധ പ്രവർത്തനങ്ങളിൽ നിസ്തൂലമായ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.
സംഘടനയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയുടെയും സഹായ സഹകരണങ്ങൾ വളരെ ആവശ്യമാണെന്നും സംഘടനയുടെ വളർച്ചക്കുവേണ്ടി പ്രവർത്തിക്കുമെന്നും പുതുതായി ചുമതലയേറ്റ അംഗങ്ങൾ അറിയിച്ചു. ജിജു അപ്പുകുട്ടൻ സ്വാഗതവും ദിവ്യ അനുപ് നന്ദിയും പറഞ്ഞു.