കാലിഫോര്‍ണിയ : സാന്‍ ഫ്രാന്‍സിസ്കോ ബേ ഏരിയയില്‍ പ്രവവര്‍ത്തിച്ചു വരുന്ന നന്മ ( NANMA ) മലയാളം അക്കാദമിയുടെ മലയാളം ദിനം ആഘോഷങ്ങള്‍ വര്‍ണാഭമായി. സാന്‍ ഫ്രാന്‍സിസ്കോയിലെ ഫ്രീമൗണ്ട് MacGregor Interior School ഇല് വെച്ചു നടന്ന മലയാളം ദിനാഘോഷങ്ങള്‍ രാവിലെ 11AM മുതല്‍ വൈകിട്ട് 6.30 PM വരെ നീണ്ടു.
2015 -ല്‍ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയ (NSS CA) തുടങ്ങിയ സംരംഭം, നന്മ മലയാളം അക്കാദമി ആയി, കഴിഞ്ഞ 8 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരികയാണ്. അക്കാദമിക് ഡയറക്ടര്‍ സജീവ് പിള്ളയുടെ നേതൃത്വത്തില്‍ , ഇന്ദു നായര്‍ ( സാന്‍ ഹോസെ ), പ്രിയങ്ക സജീവ് ( കുപ്പര്‍ട്ടീനോ ), മനോജ് നായര്‍ ( ഫ്രേമൗണ്ട് ), രജനി ചാന്ദ് ( ഡബ്ലിന്‍) ബിനീഷ് ( മൗണ്ടൈന്‍ ഹൌസ് ) എന്നിവരും ഓരോ ലൊക്കേഷനില്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്നു.
മലയാളം ദിനാഘോഷങ്ങളുടെ ഭാഗമായി, കേട്ടെഴുത്തു, കൈ അക്ഷരമത്സരം, പ്രസംഗം, പദ്യപാരായണം, ഓര്‍മപരിശോധന എന്നിങ്ങനെ വിവിധ മത്സര ഇനങ്ങള്‍ മൂന്ന് പ്രായ പരിധിയിലായിട്ടാണ് കുട്ടികള്‍ക്കായി സംഘടിപ്പിച്ചിരുന്നത് .കുട്ടികള്‍ അവതരിപ്പിച്ച ചെറു നാടകം, നാടന്‍ പാട്ടു, ഗാനങ്ങള്‍, തുടങ്ങിയ വിവിധ കലാ പരിപാടികള്‍ അത്യന്ധം ആസ്വാദ്യകരമായിരുന്നു.
നൂറില്‍ അധികം കുട്ടികള്‍ പങ്കെടുത്ത മലയാളം ദിനം പ്രോഗ്രാമുകള്‍ക്ക് നന്മയുടെയും NSS ഇന്റെയും ഭാരവാഹികളും വോളന്റീര്‍മാരും നേതൃത്വം കൊടുത്തു.
വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ വിശിഷ്ട അഥിതി യായി ശ്രീ ഉമേഷ് നരേന്ദ്രനും, ബേ ഏരിയയിലെ പ്രമുഖ സംഘടനകളെ പ്രതിനിതീകരിച്ചു ശ്രീമതി റെനി പൗലോസ് ( മങ്ക), ശ്രീ രാജേഷ് (NSS) , ശ്രീ മനോജ് (മൈത്രി), ശ്രീ. ഗോപകുമാര്‍ ( മോഹം), ശ്രീ സുമേഷ് ( സംഗമാ ) തുടങ്ങിയവരും പങ്കെടുത്തു. ശ്രീമതി പ്രിയങ്ക സജീവ് ആണ് പ്രോഗ്രാം ആങ്കര്‍ ചെയ്തത്.