ആലപ്പുഴ:ഭാരത് സേവക് സമാജ് ദേശിയ പുരസ്ക്കാരം ടി. സുവർണ്ണ കുമാരിക്കും ( സാമൂഹിക സേവനം) , റോബിൻ പള്ളുരുത്തി സാഹിത്യം ) ദേശിയ ചെയർമാൻ ബി.എസ് ബാലചന്ദ്രൻ സമ്മാനിച്ചു.
പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിൽ വന്നതിനുശേഷം സാമൂഹ്യ,സാംസ്ക്കാരിക – ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന ടി. സുവർണ്ണ കുമാരി സ്ത്രീകളുടെയും കുട്ടികളുടെയും കാര്യങ്ങൾക്ക് പ്രത്യേക ഊന്നൽ കൊടുത്തുകൊണ്ട് സ്ത്രീ ശാക്തീകരണ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്നു.2019ൽ ബഹുജന സാഹിത്യ അക്കാദമിയുടെ നാഷണൽ അവാർഡ് ആയ ശ്രീജഗ്ജീവൻ റാം അവാർഡും,2019 ൽ കേരള സാഹിത്യ അക്കാദമിയിൽ വെച്ച് ഭാഷാ ബുക്സിന്റെ വുമൺ ഓഫ്ദി ഇയർ അവാർഡും,2019ൽ തന്നെ കേരളകൗമുദിയുടെ സ്ത്രീ ശാക്തീകരണത്തിനുള്ള അവാർഡും ലഭിക്കുകയുണ്ടായി.
ബാല്യത്തിൽ ഉണ്ടായിരുന എഴുത്തിന്റെ വഴിയിലേക്ക് തിരിഞ്ഞു. അതിന്റെ ഫലമായിട്ട് പെണ്ണെഴുത്ത് എന്ന കവിത സമാഹാരത്തിന് ഉപാസനയുടെ മലയാറ്റൂർ രാമകൃഷ്ണൻ അവാർഡും, സമശ്രീ മിഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ, ഓർമ്മ എന്ന കവിത സമാഹാരത്തിന്, മാധവിക്കുട്ടി പുരസ്കാരവും,2023ൽ കൊച്ചിൻ സാഹിത്യ അക്കാദമിയുടെ മികച്ച എഴുത്തുകാർക്കുള്ള കഥാമിത്രം പുരസ്കാരവും, ജനനി നാടക കലാകേന്ദ്രത്തിന്റെ കെ.പി.എ.സി ലളിത പ്രഥമ പുരസ്കാരമായ ശ്രീ. ഭാസ്കരൻസ്മാരക പുരസ്കാരവും, ഭാരത് സേവക് സമാജിന്റെ നാഷണൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.’ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രത്തിന്റെ’ ചെയർപേഴ്സണായും പ്രവർത്തിക്കുന്നു.ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും കൂടിയാണ്
1982 സെപ്റ്റബർ 8 ൽ “അറബിക്കടലിന്റെ റാണി” എന്നറിയപ്പെടുന്ന കൊച്ചിയിൽ വെളുത്തേടത്ത് വീട്ടിൽ അഗസ്റ്റിൻ മകൻ ആന്റണിയുടേയും, മാളിയേക്കൽ വീട്ടിൽ ജോർജിന്റെ മകൾ ഷേർളിയുടേയും മൂത്തമകനായി ജനനം. നിലവിൽ TCPL കൊച്ചിയിലെ (ടാറ്റാ കൺസ്യൂമർ പ്രൊഡക്റ്റ്സ് ലിമിറ്റഡ്) സ്ഥിരം തൊഴിലാളിയായി ജോലിചെയ്യുന്നു. നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും കവിതകളും കഥകളുമെഴുതുന്നു. ചെറുകഥ,കവിത,നോവൽ വിഭാഗങ്ങളിലായി ഒമ്പത് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചട്ടുണ്ട്.
ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ ചെറുകഥകൾ രചിച്ച് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിലും, ഏഷ്യ ബുക്ക് ഓഫ് റിക്കാർഡിലും, 60 മിനിറ്റിൽ അറുപതിലധികം ചെറുകവിതകൾ പൂർത്തീകരിച്ച് കലാം ബുക്ക് ഓഫ് വേർഡ് റിക്കോർഡ്സിലും ഇടം നേടിയിട്ടുണ്ട്. ഭാരത് സേവക് സമാജിന്റെ സാഹിത്യകാരനുള്ള ഹോണററി പുരസ്ക്കാരവും, കൊച്ചിൻ സാഹിത്യ അക്കാദമിയുടെ ബഹുമുഖ പ്രതിഭാ പുരസ്ക്കാരവും , വൈ.സി.സി ട്രസ്റ്റിന്റെ യുവപ്രതിഭാ പുരസ്ക്കാരവും , സുഗതകുമാരി സാഹിത്യ വേദിയുടെ സംസ്ഥാന കവിതാ പുരസ്ക്കാരവും ” തീരങ്ങൾ കഥ പറയുമ്പോൾ ” എന്ന പ്രഥമ നോവലിന് കൊച്ചിൻ സാഹിത്യ അക്കാദമിയുടെ സുവർണ്ണ തൂലിക പുരസ്ക്കാരവും (2022 ) കൂടാതെ ആനുകാലികങ്ങളായ വിവിധ സാഹിത്യ കൂട്ടായ്മകളിലെ കഥാ കവിതാ രചനാമത്സരങ്ങളിൽ നിന്നും നിരവധി അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്.
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ലളിതാംബിക അന്തർജ്ജനം സ്മാരക പുരസ്‌കാരം റോബിൽ പള്ളുരുത്തിയുടെ കഥയിലകൾ -1 എന്ന പുസ്തകത്തിന് ലഭിച്ചു. മാർച്ച് 26 ന് ട്രസ്റ്റിന്റെ വാർഷികാസമ്മേളനത്തിൽ പുരസ്‌കാരം സ്വീകരിക്കും.