തിരുവല്ല: സീറോ മലബാർ സഭയിൽ മാർപാപ്പ അഭിഷേകം ചെയ്ത ആദ്യ ബിഷപ്പും ബെനഡിക്ട് മാർപ്പാപ്പ ‘സഭയുടെ കിരീടമെന്ന് ‘ വിശേഷിപ്പിച്ച ഇടയ ശ്രേഷ്ഠൻ്റെ വിയോഗം സഭയ്ക്ക് തീരാനഷ്ടമെന്ന് സി.എസ്.ഐ സഭ മുൻ ബിഷപ്പും റവ.ജോർജ് മാത്തൻ സ്മാരക സമിതി രക്ഷാധികാരിയുമായ ബിഷപ്പ് റൈറ്റ്.റവ. തോമസ് സാമുവേൽ .
സഭ വിശ്വാസ, രാഷ്ട്രീയ വെല്ലുവിളികൾ നേരിട്ട കാലത്തെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. ആരാധനാക്രമ പരിഷ്കരണം, സാശ്രയ വിദ്യാഭ്യാസം എന്നിവയിൽ നടത്തിയ ഇടപെടലുകൾ ഫലം കണ്ടു.എക്യുമെനിക്കൽ പ്രസ്ഥാനങ്ങളുടെ ശക്തനായ നേതാവും ദൈവപുരുഷനുമായിരുന്നു.
പ്രേഷിത ദൗത്യത്തോടൊപ്പം കർഷകർക്കായും നിലകൊണ്ടു. പീരുമേട്, കുട്ടനാട്, മലനാട് വികസന സമിതികൾക്ക് രൂപം നൽകി. പല വേദികളും ഒരുമിച്ച് പങ്കിടുവാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും ബിഷപ്പ് തോമസ് സാമുവേൽ കൂട്ടി ചേർത്തു.
സൗമ്യത കൊണ്ട് വിമർശകരെ പോലും സ്വന്തമാക്കിയ ഇടയശ്രേഷ്ഠനായിരുന്നു ജോസഫ് പവ്വത്തിൽ പിതാവെന്ന് റവ. ജോർജ്ജ് മാത്തൻ സ്മാരക സമിതി.പ്രസിഡൻ്റ് പ്രകാശ് പനവേലി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള അനുശോചന പ്രമേയം അവതരിപ്പിച്ചു. ട്രഷറാർ തോമസ്കുട്ടി ചാലുങ്കൽ,പാസ്റ്റർ ബാബു തലവടി, അജോയി കെ. വർഗ്ഗീസ് ,ഓവർസീസ് കോർഡിനേറ്റർ മാത്യൂസ് മാത്യൂ കിടങ്ങന്നൂർ എന്നിവർ അനുശോചിച്ചു.
വിദ്യാഭ്യാസ മേഖലയിൽ നിസ്ത്യംല്യമായ സംഭാവനകൾ നല്കി കൊണ്ട് കര്‍ഷക ജനതയ്ക്ക് ഒപ്പം നിന്ന ഇടയശ്രേഷ്ഠനായിരുന്നു മാര്‍ ജോസഫ് പവ്വത്തിലെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഫാദർ വില്യംസ് ചിറയത്ത് പ്രസ്താവിച്ചു.അദ്ദേഹത്തിന്റെ നിര്യാണത്തോടെ ഒരു യുഗം അവസാനിക്കുകയാണെന്നും അനുസ്മരിച്ചു. വിശ്വാസ സംരക്ഷണത്തിലും സഭാ വിശ്വസ്തതയിലും പ്രത്യയ ശാസ്ത്ര സിദ്ധാന്തങ്ങള്‍ക്കെതിരെ പഴുതില്ലാത്ത നിലപാടു സ്വീകരിച്ച വ്യക്തിയായിരുന്നുവെന്നും അനുസ്മരിച്ചു.