ടാമ്പാ : മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ, മാർച്ച് 25 നു “MAT Cares MAT DAY ” വിപുലമായ പരിപാടികളോടെ, ക്നായി തോമൻ സോഷ്യൽ ഹാൾ, 225 N ഡോവർ റോഡ്, ഫ്ലോറിഡ 33527 യിൽ വച്ച് ആചരിക്കാൻ തീരുമാനിച്ചു. സാമൂഹികമായ ഉത്തരവാദിത്വങ്ങളിൽ എന്നും ഭാഗമായിട്ടുള്ള സംഘടനയായ MAT , ഇത്തവണയും പതിവ് രീതികളിൽ നിന്നും വ്യതിചലിക്കുന്നില്ല. കിഡ്‍സ് ഫോറത്തിൻ്റെ നേതൃവത്വത്തിൽ കുട്ടികൾക്കായുള്ള ” kids 4 kids ” ആർട് ക്ലാസ്, യൂത്ത് ഫോറത്തിൻ്റെ ആഭ്യമുഖ്യത്തിൽ യുവതലമുറക്കുള്ള ” Drug Addiction Symposium “, വിമൻസ് ഫോറത്തിൻ്റെ “She Knows – Women’s Pelvic Awareness and Fitness Event ” , ഗാർഡൻ ക്ലബ് നേതൃത്വം കൊടുക്കുന്ന “കാർഷിക മേള 2023 ” , സീനിയർ ഫോറത്തിൻ്റെ “Senior empowerment symposium ” എന്നീ പരിപാടികൾ ആണ് MAT DAY യുടെ ഭാഗം ആയി ആ സൂത്രണം ചെയ്തിരിക്കുന്നത്. ഇത് കൂടാതെ MAT കുടുംബാംഗങ്ങൾ , ഫണ്ട്റൈസിംഗ് ലക്ഷ്യമാക്കി നടത്തുന്ന bake sale ഉം ഉണ്ടായിരിക്കും.
പ്രമുഖ സംരഭകയും , കലാകാരിയും ,Artsy Academy Fishhawk Blvd എന്ന സ്ഥാപനത്തിൻ്റെ സ്ഥാപകയുമായ സുഭദ്ര രാജു ആണ് കിഡ്സ് 4 കിഡ്സ് ആർട് ഡേക്കു മേൽനോട്ടം വഹിക്കുന്നത്. Dr റീന കാവിലവീട്ടിൽ, Dr പഞ്ചമി തോമസ് , റിസിയ മാത്യു , സുനി ആലുമൂട്ടിൽ , ലൂക്ക് പതിയിൽ എന്നിവർ മുൻകൈയ്യെടുക്കുന്ന Addiction Awareness Symposium , Pelvic Floor Therapist ഉം സെക്സ് തെറാപ്പിസ്റ്റ് ഉം ആയ സുജാത മാർട്ടിൻ്റെ Women ‘s Pelvic . Health Awareness and Fitness Event , Dr വെങ്കട് അയ്യർ , Dr വേദശ്രീ പന്തുലു , Dr ബിനു ജേക്കബ് , ജോസ് സ്റ്റീഫൻ , കെവിൻ ലിയോണാർഡ് എന്നിവർ നേതൃത്വം കൊടുക്കുന്ന Senior Empowerment symposium എന്നിവയായിരിക്കും ഇത്തവണത്തെ മാറ്റ് ഡേ യുടെ പ്രധാന ആകർഷണങ്ങൾ. ഇത് കൂടതെ Family Fun ടൈം പരിപാടികളും ഉണ്ടായിരിക്കും .
ഇത്തവണ മാറ്റ് രൂപം കൊടുത്തിട്ടുള്ള 5 സബ് കമ്മിറ്റികളായ സീനിയർ ഫോറം , വിമൻസ് ഫോറം, കിഡ്സ് ഫോറം , യൂത്ത് ഫോറം, ഗാർഡൻ ക്ലബ് നേതൃസ്ഥാനത്തു ഉള്ള ഓരോരുത്തരെയും സമൂഹത്തിൻ്റെ മുഖ്യധാരയിൽ കൊണ്ടുവരികയും, അവർ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കാനെടുക്കുന്ന തീരുമാനങ്ങൾക്കു പരമാവധി പിന്തുണകൊടുത്തുകൊണ്ട് എല്ലാ സബ്‌കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിജയകരമാക്കാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് സുനിത ഫ്‌ളവർഹിൽ അറിയിച്ചു.
ഇത് പോലെ പ്രായഭേദമന്യേ MAT കുടുംബാംഗങ്ങളെ മുഴുവൻ ഒരുമിച്ചു കൊണ്ടുവന്നു, എല്ലാവർക്കും ഒത്തുചേരാനുള്ള ഒരു ദിവസം “MAT DAY ” എന്ന പേരിൽ ആസൂത്രണം ചെയ്തതിനു കമ്മിറ്റി അംഗങ്ങളെ, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോമോൻ തെക്കേത്തൊട്ടിൽ അഭിനന്ദിച്ചു.
വനിതകൾ മാത്രമുള്ള ഒരു നേതൃനിര എന്ന ചിന്തയെ സാര്‍ഥകമാക്കികൊണ്ടും , സമൂഹമായ ഇടപെടലുകളും , പ്രവർത്തങ്ങളുമായും മുന്നോട്ടുപോവുമ്പോൾ, ഇനിയും വലിയ മാറ്റങ്ങൾക്കു മുൻകയ്യെടുക്കാൻ മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ (MAT ) ക്കു സാധിക്കുക തന്നെ ചെയ്യും .