ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തെ തുടർന്ന് 80 ശതമാനത്തിലധികം പൊള്ളലേറ്റ രണ്ട് പേർ കൂടി മരണത്തിന് കീഴടങ്ങി, സംഭവത്തിൽ മരണസംഖ്യ 11 ആയി ഉയർന്നതായി ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.
ഗജേന്ദ്രൻ (50), ജഗദീഷ് (35) എന്നിവരാണ് മരിച്ചത്. ഇരുവരും സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മാർച്ച് 22 നാണ് കാഞ്ചീപുരം വാളത്തോട്ടിലുള്ള പടക്കശാലയിൽ സ്ഫോടനമുണ്ടായത്.
സംഭവത്തിന് ശേഷം ഫാക്ടറി ഉടമ നരേന്ദ്രൻ പോലീസിൽ കീഴടങ്ങിയിരുന്നു. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും.
അപകടത്തെ തുടർന്ന് 23 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.