എടത്വ:ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സൗഹൃദ നഗറിൽ കുടിവെള്ള വിതരണം ആരംഭിച്ചു.
സൗഹൃദ നഗറിൽ ബെറാഖാ ബാലഭവനിൽ നടന്ന പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ഉദ്ഘാടനം ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി ഫാദർ വില്യംസ് ചിറയത്ത് മുഖ്യ പ്രഭാഷണം നടത്തി.
സമാന്തര കുടിവെള്ള വിതരണ സംവിധാനം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു.സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള,സുരേഷ് പരുത്തിയ്ക്കൽ, റെന്നി തോമസ്, സുധീർ കൈതവന, വിൻസൻ പൊയ്യാലുമാലിൽ, ശേബ വില്യംസ്, സാം വി. മാത്യൂ,പി.കെ വിനോദ്,സിയാദ് മജീദ്, ഫീബ വില്യംസ് ,എന്നിവർ പ്രസംഗിച്ചു.
ഏകദേശം 30 കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് കുടിവെള്ളം പൊതു ടാപ്പിലൂടെ എത്തിയിട്ട് മൂന്ന് പതിറ്റാണ്ട് കഴിയുന്നു. വേനൽ കടുത്തതോടെ കിണറുകളും വാച്ചാലുകളും പൂർണ്ണമായും വറ്റി. പൊതു ടാപ്പുകൾ ഇല്ലാത്ത ഏക വാർഡാണ് തലവടി പഞ്ചായത്തിലെ 12-ാം വാർഡ്. യാത്രികർക്ക് തടസ്സമാകാതെ സ്ഥാപിച്ചിരിക്കുന്ന കിയോസ്ക്കിൽ നിന്നും യഥേഷ്ടം കുടിവെള്ളമെടുക്കുന്നതിന് മതിലിൽ ടാപ്പ് ഘടിപ്പിച്ചിട്ടുണ്ട്. കിയോസ്ക്കിൽ കുടിവെള്ളം നിറക്കുന്ന ചുമതല നിരണം തേവേരിൽ ആർ & വി വാട്ടർ ഏജൻസിക്കാണ്. കിണറുകളിൽ വെള്ളം എത്തുന്നതു വരെ 24 മണിക്കൂറും ഇവിടെ നിന്നും കുടിവെള്ളം സൗജന്യമായി ലഭ്യമാണ്.