വംശീയതയുടെയും വര്‍ഗീയതയുടെയും ഭയാനകമായ കടന്നുവരവിനെ സര്‍ഗവൈഭവം കൊണ്ട് തിരിച്ചറിയാനും പ്രതിരോധിക്കാനും എഴുത്തുകാര്‍ക്ക് കഴിയണമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ പി. സുരേന്ദ്രന്‍. കമലാ സുറയ്യ സമുച്ചയത്തില്‍ പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ രണ്ടാം വാര്‍ഷികം മാർച്ച് 19ന് ഉച്ചയ്‌ക്ക് ശേഷം 3മണിക്ക് ഉദ്‌ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌നേഹ രാജേഷിന്റെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ കാര്യപരിപാടികള്‍ക്ക് സെക്രട്ടറി രാജേഷ് കാടാമ്പുളളി സ്വാഗതവും ഉമ്മര്‍ അറക്കല്‍ ആമുഖവും സമിതി പ്രസിഡന്റ് അബ്‌ദുള്‍ പുന്നയൂര്‍ക്കുളം അധ്യക്ഷതയും എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഷീബ അമീര്‍ മുഖ്യാതിഥിയും റിട്ട. പ്രിന്‍സിപ്പല്‍ വിജു നായരങ്ങാടി മുഖ്യപ്രഭാഷണവും പി.ഗോപാലന്‍
ആശംസയും എന്‍.വി. മുഹമ്മദലി കവിയെ പരിചയപ്പെടുത്തിയും സംസാരിച്ചു.
പുന്നയൂര്‍ക്കുളത്തെയും സമീപപ്രദേശങ്ങളിലെയും ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യ സമിതി ഈ വര്‍ഷം ഏര്‍പ്പെടുത്തിയ പുന്നയൂര്‍ക്കുളം വി. ബാപ്പു സ്‌മാരക ചെറുകഥ അവാര്‍ഡ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കെ.എസ്. അവന്തിക, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അര്‍ഷ അഷ്‌റഫ് (ഇരുവരും കടിക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), മൂന്നാം സമ്മാനം നേടിയ വന്നേരി ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി ഫൗസ എന്നിവര്‍ക്ക് യഥാക്രമം Rs 5555,
3333, 2222 ക്യാഷ് അവാര്‍ഡും ഫലകവും സര്‍ട്ടിഫിക്കറ്റും നല്‍കി അനുമോദിച്ചു.
വിശിഷ്ട അതിഥികളായ ഷീബ അമീറിനു സക്കറിയയും പി. സുരേന്ദ്രനു ചൊ. മുഹമ്മദുണ്ണിയും വിജു നായരങ്ങാടിക്ക് കെ.ബി. സുകുമാരനും സമിതിക്കു വേണ്ടി ഉപഹാരം നല്‌കി ആദരിച്ചു.
ഉച്ചയ്‌ക്ക് 2മുതല്‍ 3വരെയുളള കവിതാ പാരായണത്തില്‍ പുന്നയൂര്‍ക്കുളം സാഹിത്യ സമിതി മെംബറും ന്യൂയോര്‍ക്ക് സര്‍ഗ്ഗവേദി ഭാരവാഹിയുമായ മനോഹര്‍ തോമസ്, ദിവാകരന്‍ പനന്തറ, നെഫി മാറഞ്ചേരി, ഡെറി പോള്‍, പ്രേമ ഗോപി, അബ്‌ദുള്‍ പുന്നയൂര്‍ക്കുളം, അന്‍സില ബിന്ത് ഇബ്രാഹിം, മാജിത ഫര്‍സാന, നാസര്‍ വടക്കേക്കാട്, ഹക്കീം വെളിയത്ത്, ചൊ മുഹമ്മദുണ്ണി,
നീനു. കെ.വി. എന്നിവര്‍ കവിത ആലപിച്ചു. ആഘോഷത്തോടനുബന്ധിച്ചു ബക്കര്‍ മാറഞ്ചേരിയുടെ ഗസല്‍ സന്ധ്യയുമുണ്ടായി.
ട്രഷര്‍ ഷാജന്‍ വാഴപ്പുളളി നന്ദിയും പറഞ്ഞു.