ചിങ്ങം: ഈ ദിനം ഉയര്‍ന്ന ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാകും. ജോലിയില്‍ വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. കൂടാതെ ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം നിങ്ങളെ
തേടിയെത്തുകയും ചെയും.
കന്നി: ഇന്ന് ഒരു ഇടവേളയെടുത്ത് കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് ഗുണകരമായിരിക്കും. ജോലിയില്‍ തടസങ്ങള്‍ നേരിടേണ്ടി വരും.ക്ഷമയോടു കൂടി കഠിനമായ സാഹചര്യങ്ങളെ നേരിടുക. നിങ്ങളുടെ
സ്നേഹനിര്‍ഭരമായ ജീവിതത്തില്‍ പുതിയ പുരോഗതി കൈവരിക്കും
തുലാം: വളരെ കാലമായിട്ട് നേരിടുന്ന നിയമ പ്രശ്നങ്ങള്‍ക്ക് നിങ്ങള്‍ ഇന്ന് അന്ത്യം കുറിക്കും. അവ കോടതി വഴിയോ പരസ്പര ധാരണയിലോ പരിഹരിക്കും. ജോലിഭാരം സാധാരണഗതിയില്‍ ആകുകയും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ചില സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി മികച്ച പദ്ധതികള്‍ ആവിഷ്കരിക്കും.
വൃശ്ചികം: കഠിനമായി ജോലി ചെയ്യേണ്ടി വന്നേക്കാവുന്ന ഒരു ദിവസമായിരിക്കും ഇന്ന്. കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നിങ്ങള്‍
ഏറ്റെടുക്കേണ്ടി വരും. സായാഹ്നം നിങ്ങള്‍ക്ക് ശാന്തവും ലളിതവുമായിരിക്കും. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങളെ ഉന്മേഷവാനാക്കും.
ധനു: ഇന്ന് നിങ്ങള്‍ക്ക് വിവാദപരവും പ്രത്യയശാസ്ത്രപരവുമായ ചില സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. തങ്ങളുടെ അഭിപ്രായം നിങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന ആളുകളില്‍ നിന്ന് ഇന്ന് അകന്ന് നില്ക്കുക. അവര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കുകയും അവരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്താല്‍ തര്‍ക്കങ്ങള്‍ നിങ്ങള്‍ക്ക് പരിഹരിക്കാനാകും.
മകരം: ഒരു ചിത്രം ആയിരം വാക്കുകള്‍ക്ക് സമാനമാണെന്ന് പറയാറുണ്ട്. നിങ്ങളുടെ ഇന്നത്തെ ദിവസം ഒരു തികഞ്ഞ ചിത്രം പോലെയാണ്. ചിലപ്പോഴൊക്കെ ജീവിതം എത്ര സുഖപ്രദവും ആശ്വാസകരവും ആണെന്ന് ഇന്ന് ബോധ്യപ്പെടും. സാമ്പത്തിക കാര്യമായാലും കുടുംബ ജീവിതമായാലും തൊഴില്‍ ആയാലും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മറികടന്ന് നിങ്ങള്‍ സുഗമമായി മുന്നോട് പോകും. എതിരാളികള്‍ നിങ്ങള്‍ക്ക് മുന്നില്‍ പരാജയം സമ്മതിക്കും. ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.
കുംഭം: ഇന്ന് നിങ്ങള്‍ക്ക് നല്ൃദിവസമാണ്. നിങ്ങളുടെ സൃഷ്ടിപരമായ കഴിവും നൂതന ആശയങ്ങളും ഇന്ന് പ്രകടമാകും. മാനസികമായും നിങ്ങള്‍ കാര്യക്ഷമത പ്രകടിപ്പിക്കും. ബൌദ്ധിക ചര്‍ച്ചകളില്‍ ഇന്ന് വ്യാപൃതനാകും. ചിന്തകള്‍ വാക്കുകളില്‍ കുറിച്ചിടുന്നതും സൃഷ്ടിപരമായ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതും ആവര്‍ത്തന വിരസമായ ജീവിതക്രമത്തില്‍ നിന്ന്
നിങ്ങള്‍ക്ക് മോചനം നല്‍കും. അപ്രതീക്ഷിത ചെലവുകള്‍ ഉണ്ടാകുമെന്നതിനാല്‍ പണം കരുതിവയ്ക്കുക. ദഹനക്കേടിന്റേയും
വായുകോപത്തിന്റേയും പ്രശ്നങ്ങള്‍ ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് കരണമാകും. തക്കതായ മരുന്ന് കഴിക്കുന്നത് ആശ്വാസം നല്‍കും.
മീനം: ഇന്ന് നിങ്ങള്‍ ഉദാസീനനും അലസനും ആയിരിക്കും. മാനസികവും ശാരീരികവുമായ അവസ്ഥ നല്ലനിലയില്‍ അല്ലാത്തതിനാല്‍ നിങ്ങള്‍ക്ക് ഉന്മേഷവും പ്രസരിപ്പും നഷ്ടപ്പെട്ടേക്കും. ചില അസുഖകരമായ സംഭവങ്ങള്‍ ഇന്ന് നേരിടേണ്ടി വരും. അപ്പോഴും ശാന്തത കൈവിടരുത്. കൂടുംബാംഗങ്ങളുമായുള്ള ശീതസമരം സാഹചര്യം കൂടുതല്‍ മോശമാക്കും. നിങ്ങളുടെ സാമ്പത്തിക ഇടപാടുകളും തൊഴില്‍പരമായ പെരുമാറ്റങ്ങളും കര്‍ശനമായി ശ്രദ്ധിക്കണം. കാരണം നിങ്ങളെ ഏറെ അസ്വസ്ഥമാക്കും വിധം നഷ്ടം വന്നുചേരാനുള്ള സാധ്യതയുണ്ട്. ഈ വിരസ ദിവസത്തെ അല്പം മെച്ചപ്പെടുത്താന്‍ ചില വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് നന്നായിരിക്കും.
ഇത് യാത്രക്കുമുളള ആശയവിനിമയത്തിനുമുള്ള ഒരു ദിവസമാണ്. നിങ്ങളെ കൂടുതല്‍ അസ്വസ്ഥരാക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അപകടത്തിലായിരിക്കുന്നത് നിങ്ങളാണ്”. വസ്തുതകള്‍ വ്യക്തമായി ബോധ്യപ്പെടുത്താനുമുള്ള കഴിവ്. ഒരു മാറ്റത്തിനായി വലിയ ചിത്രം കാണാന്‍ ശ്രമിക്കുക.
ഇടവം: ഇന്ന് കുടുംബാംഗങ്ങളുമൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് അനുയോജ്യമായിരിക്കും. ഈ ദിനത്തിലെ നവോന്മേഷവും വിശ്രമവും മറ്റെന്തിനേക്കാളും ഗുണകരമാകും. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒത്തുള്ള സുഭിക്ഷവും ആനന്ദ ദായകവുമായ ഒത്തുചേരലിന്റെ ദിനമായിരിക്കും ഇന്ന്. രുചികരവും മാധുര്യമുള്ളതുമായ വിദവങ്ങള് ഇന്ന് നിങ്ങള്‍ ആഗ്രഹിക്കും. അത് വേണ്ടുവോളം നിങ്ങള്‍ക്ക് ആസ്വദിക്കാനും ഇടവരും.
മിഥുനം: ഈ ദിനം നിങ്ങള്‍ പൂര്‍ണമായും ഈര്‍ജസ്വലനും വലിയ ആവേശവാനും ആയിരിക്കും. കാര്യങ്ങളെ നിങ്ങള്‍ വളരെ അനുകൂലമായി കാണുകയും അത് വിജയത്തിലേക്ക് നയിക്കുകയും ചെയ്യും. സ്വതന്ത്രമായ ഇച്ചാശക്തി നിങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കും. അങ്ങനെ കാര്യങ്ങള്‍ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് നടത്താനും കഴിയും. വളരെ കഠിനമായ
ദിനക്രമമായിരിക്കുമെങ്കിലും അത് മികച്ച പ്രതിഫലം നിങ്ങള്‍ക്ക് ലഭ്യമാക്കും.
കര്‍ക്കടകം: ഇന്ന് കുടുംബത്തില്‍ നിന്ന് സഹായങ്ങള്‍ ഒന്നും നിങ്ങള്‍ക്ക് ലഭിക്കില്ല. അതിനാല്‍ നിങ്ങളുടെ പരിശ്രമങ്ങള്‍ പാഴായിപോയേക്കാം. നിങ്ങളുടെ കുട്ടികളും വളരെ നിരാശരായിരിക്കും. വീട്ടിലെ അഭിപ്രായ ഭിന്നതകള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വരും. അയല്‍ക്കാരെ കുറിച്ച് ശ്രദ്ധാലുവായിരിക്കുക. സാഹചര്യങ്ങളെ മികവോടെയും ലഘുവായും നേരിടുക.