നാഷ്വില്ല : നാഷ്വില്ല യിലെ ഒരു സ്വകാര്യ ക്രിസ്ത്യന്‍ സ്കൂളില്‍ തിങ്കളാഴ്ച നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട ആറ് പേരുടെ വിവരങ്ങൾ നാഷ്വില്ലെ പോലീസ് പുറത്തുവിട്ടു .സിന്തിയ പീക്ക് (61) കാതറിന് കൂന്‍സ് (60), മൈക്ക് ഹില്‍ (61) 9 വയസ്സുകാരായ എവ്ലിന് ഡിക്ഹോസ്, ഹാലി സ്ക്രഗ്സ്, വില്യം കിന്നി എന്നിവര്‍ ആണ് കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്ത ഓഡ്രി ഹെയ്ലിനെ പോലീസ് ഉദ്യോഗസ്ഥര്‍ വധിച്ചു.
രാവിലെ നടന്ന സംഭവത്തെക്കുറിച്ച് 10:15 ഓടെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. ഉടനടി സ്ഥലത്തെത്തിയ പോലീസ് ഏകദേശം 15 മിനിറ്റിനുശേഷം പ്രതിയെ കൊലപ്പെടുത്തി. വിദ്യാര്‍ത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
2001-ല്‍ സ്ഥാപിതമായ ഇപ്പോൾ 200 ഓളം വിദ്യാര്‍ത്ഥികളുള്ള ദി കവനന്റ് സ്കൂളിന്റെ വെബ്സൈറ്റില്‍ കൊലപ്പെട്ട കാതറിന് 2016 ജൂലൈ മുതല്‍ നയിച്ചതായി അവരുടെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പറയുന്നു. കൊല്ലപ്പെട്ട സിന്തിയ പീക്ക് ഒരു പകരക്കാരിയായ അധ്യാപികയായിരുന്നു, ഹില്‍ സ്കൂളിലെ ഒരു സംരക്ഷകയായിരുന്നു, അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
വെടിവച്ചത് ഓഡ്രി ഹെയ്ൽ എന്ന ഒരു ട്രാന്‍സ്ജെന്‍ഡറാണെന്ന് പോലീസ് മേധാവി പറഞ്ഞു. സ്കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയാണ് ഹെയ്ല്‍ എന്ന് പോലീസ് വക്താവ് ഡോണ്‍ ആരോണ്‍ പറഞ്ഞു, എന്നാല്‍ സ്കൂളുമായി നിലവില്‍ ഹെയ്ലിന് എന്തെങ്കിലും ബന്ധമുണ്ടോ അതോ വെടിവെപ്പ് നടക്കുന്ന സമയത്ത് സ്കൂളില്‍ ഉണ്ടായിരുന്ന ആരെങ്കിലുമായും ബന്ധമുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. കൂട്ടക്കൊല നടത്തുന്നതിന് മുമ്പ് പ്രതി സ്കൂളിന്റെ വിശദമായ ഭൂപടം തയ്യാറാക്കുകയും കെട്ടിടം നിരീക്ഷിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കുന്നതിനായി ഹെയ്ല്‍ മുന്‍വാതിലിലൂടെ വെടിയുതിര്‍ത്തു. ഹെയ്ലിന്റെ പക്കല്‍ രണ്ട് ആക്രമണ രീതിയിലുള്ള ആയുധങ്ങളും ഒരു പിസ്റ്റളും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അവയില്‍ രണ്ടെണ്ണമെങ്കിലും നാഷ്വില്ലെ പ്രദേശത്ത് നിന്നും നിയമപരമായി ലഭിച്ചതാണെന്ന് പോലീസ് പറഞ്ഞു. ഹെയ്ലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അന്വേഷകര്‍ തോക്കും രണ്ടാമത്തെ വെടിയുണ്ടയും മറ്റ് വ്യക്തമാക്കാത്ത തെളിവുകളും കണ്ടെത്തി.
സംഭവം അറിഞ്ഞ അഞ്ച് നാഷ്വില്ലെ പോലീസ് ഉദ്യോഗസ്ഥരുടെ സംഘം സ്കൂളില്‍ പ്രവേശിച്ചതായി പോലീസ് വക്താവ് ആരോണ്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും ഒന്നാം നില ഒഴിപ്പിക്കുന്നതിനിടെ രണ്ടാം നിലയില്‍ വെടിയൊച്ച കേട്ടു. മറുപടിയായി രണ്ട് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയും ഏകദേശം 10:27 ന് ഹെയ്ലിനെ കൊല്ലുകയും ചെയ്തു..
വെടിവെപ്പിനെ തുടർന്ന് പ്രസിഡന്റ് ബൈഡൻ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള രാഷ്ട്രീയക്കാരിൽ നിന്നും അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയായിരുന്നു സ്കൂൾ വെടിവയ്പ്പ് തടയാൻ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് കോൺഗ്രസിനോട് ബൈഡൻ ഉൾപ്പെടെയുള്ളവർ വീണ്ടും ആഹ്വാനം ചെയ്തു.
ദേശീയ തോക്ക് വയലൻസ് ആർക്കൈവിന്റെ കണക്കനുസരിച്ച്, ഈ വർഷം(2023 ) ഇതുവരെ യുഎസിൽ 130 കൂട്ട വെടിവയ്പ്പുകൾ നടന്നിട്ടുണ്ട്.