മങ്കട ഗവ. ആശുപത്രി (സി.എച്.സി)യില്‍ ചികിത്സാ സൗകര്യങ്ങളും ആവശ്യത്തിനുള്ള സ്റ്റാഫുകളും ഇനിയും നിലവിൽ വരാത്തത് കടുത്ത ജന വഞ്ചന.
ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം പഴിചാരി കൈയ്യൊഴിയുന്ന സ്ഥിതിയാണ് ആശുപത്രി വിഷയം. വെല്‍ഫെയര്‍ പാര്‍ട്ടി ഇതിനോടകം തന്നെ നിരവധി സമരങ്ങളും, പ്രക്ഷോഭങ്ങളും സംഘടിപ്പിച്ച് ഈ വിഷയത്തില്‍ ജനശ്രദ്ധ ക്ഷണിച്ചവയാണ്. എന്നിട്ടും പുതിയ ബജറ്റില്‍പോലും പരാമര്‍ശിക്കാതിരുന്നത് മങ്കടയിലെ ജനങ്ങളോടുള്ള വഞ്ചനയാണ്. മങ്കട മണ്ഡലത്തില്‍ മറ്റ് സ്വകാര്യ ആശുപത്രികളോ സര്‍ക്കാര്‍ ആശുപത്രികളോ ഇല്ല. 2015 ല്‍ അന്നത്തെ ആരോഗ്യ മന്ത്രി താലൂക്ക് ഹോസ്പിറ്റല്‍ ആയി ഉയര്‍ത്തി ഉദ്ഘാടനം നടത്തിയെങ്കിലും നിലവില്‍ ആശുപത്രി എല്ലാ അര്‍ത്ഥത്തിലും സി.എച്.സി ആയി നിലനില്‍ക്കുകയാണ്. നിലവില്‍ ജീവനക്കാരുടെ അപര്യാപ്തത കാരണം ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. യഥാസമയം ചികിത്സ ലഭിക്കാതെ രോഗികള്‍ മരണപ്പെട്ട സംഭവം പോലും ഉണ്ടായിട്ടുണ്ട്. ഇടത് വലത് മുന്നണികളുടെ രാഷ്ട്രീയ വടംവലികള്‍ നോക്കി നില്‍ക്കാനാവില്ലെന്നും ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കംകുറിക്കുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
പ്രസിഡന്റ് എം.കെ ജമാലുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ ശാക്കിര്‍, അസീസ് കടന്നമണ്ണ, ഡാനിഷ് മങ്കട, നസീറ ടി എന്നിവര്‍ സംസാരിച്ചു.