സ്റ്റാറ്റൻ ഐലൻഡ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് മാർച്ച് 26 ഞായറാഴ്ച സ്റ്റാറ്റൻ ഐലൻഡ് മാർ ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു.
ഇടവക വികാരി ഫാ. ഡോ. ജോൺസൺ ജോണിന്റെ കാർമ്മികത്വത്തിലുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം ഫാമിലി & യൂത്ത് കോൺഫറൻസ് കിക്ക് ഓഫ് മീറ്റിങ്ങും ഉണ്ടായിരുന്നു.
ഫാമിലി & യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു സംഘം ഇടവക സന്ദർശിച്ചു. ജോബി ജോൺ (ഭദ്രാസന കൗൺസിൽ അംഗം), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ) എന്നിവരായിരുന്നു ടീമിൽ. ജോൺ മാത്യു (സെക്രട്ടറി), ലിൻസൻ വറുഗീസ് (ട്രഷറർ), നോബിൾ വർഗീസ് (ഭദ്രാസന അസംബ്ലി അംഗം), കൊച്ചുമ്മൻ കൊച്ചുമ്മൻ (മലങ്കര അസോസിയേഷൻ അംഗം) എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. ഫാ. ഡോ. ജോൺസൺ ജോൺ കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്യുകയും കോണ്ഫറൻസിൽ പങ്കെടുത്ത് ആത്മീയ ഉണർവ് നേടാൻ ഇടവക അംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
കോൺഫറൻസിനെപ്പറ്റി സംസാരിച്ച ഫാ. ജോൺസൺ ജോൺ കോൺഫറൻസിൽ തനിക്കു ലഭിച്ചിട്ടുള്ള ഊഷ്മള അനുഭവം പരാമർശിച്ചു. മാത്യു ജോഷ്വ കോൺഫറൻസിനെ കുറിച്ചും രജിസ്ട്രേഷൻ നടപടികളെ കുറിച്ചും സ്പോൺസർഷിപ്പുകൾ, സുവനീർ എന്നിവയെ കുറിച്ചും വിശദമായി സംസാരിച്ചു. ജോബി ജോൺ കോൺഫറൻസിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ നൽകുകയും പുതിയ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
ഇടവകയെ പ്രതിനിധീകരിച്ച് ലിൻസൻ വർഗീസ് സുവനീറിന്റെ സ്പോൺസർഷിപ്പ് ചെക്ക് കൈമാറി. കോൺഫറൻസിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തുകൊണ്ടും സുവനീറിന് പരസ്യങ്ങളും ആശംസകളും സ്പോൺസർ ചെയ്തും നിരവധി ഇടവകാംഗങ്ങൾ പിന്തുണ വാഗ്ദാനം ചെയ്തു. ഷീലു വർഗീസ്, ജോൺ മാത്യു, തോമസ് സാമുവൽ, ഷാജി ജോൺ
തുടങ്ങിയവരാണ് പിന്തുണ പ്രഖ്യാപിച്ചത്. പൂർണ്ണഹൃദയത്തോടെ പിന്തുണച്ച വികാരിക്കും ഇടവക അംഗങ്ങൾക്കും കോൺഫറൻസ് ടീം നന്ദി പറഞ്ഞു.
ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ കോൺഫറൻസ് നടക്കും. യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. യോവേൽ 2:28-ൽ നിന്നുള്ള
‘എല്ലാ ജഡത്തിന്മേലും ഞാൻ എന്റെ ആത്മാവിനെ പകരും’ എന്നതാണ് ഈ വർഷത്തെ കോൺഫറൻസിൻറെ മുഖ്യ ചിന്താവിഷയം.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ (ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.