അങ്ങാടിപ്പുറം :അങ്ങാടിപ്പുറം കൃഷി ഭവന്റെ കീഴിലുള്ള പാടശേഖരങ്ങളിൽ നിന്നും.2022 ഡിസംബർ, 10മുതൽ 2023 ഫെബ്രുവരി 9 വരെ സപ്ലൈകോ ശേഖരിച്ച നെല്ലിന്റ പൈസ ലഭിക്കാതെ കർഷകർ നട്ടം തിരിയുന്നു. മുൻപ് കേരളഗ്രാമീണ ബാങ്കിൽ നിന്നും കർഷകർക്ക് പി. ആർ. എസ് ലോൺ വഴി നെല്ല് ശേഖരിച്ചു രണ്ടാമത്തെ ആഴ്ചയിൽ മുഴുവൻ പൈസയും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ മാസങ്ങൾ പിന്നിട്ടിട്ടും ഡിസംബർ 10ന്റെയും ഫെബ്രുവരി 9ന്റെയും ഇടയിൽ നെല്ല് നൽകിയ കർഷകർക്ക് അവരുടെ പൈസ ലഭിച്ചിട്ടില്ല. ഇപ്പോൾ സപ്ലിയികോ പറയുന്നത് ഇവർക്ക് കേരളബാങ്കിൽ നിന്നും പി. ആർ എസ് ലോൺ നൽകാം എന്നാണ്. എന്നാൽ ലോൺ കിട്ടാൻ കർഷകർ കേരള ബാങ്കിൽ പുതിയ അക്കൗണ്ട് തുടങ്ങണം. എന്നാൽ ഫെബ്രുവരി ക്ക്‌ശേഷം നെല്ല് സംഭരിച്ചവർക്ക് അവരുടെ അക്കൗണ്ട് ഉള്ള കേരളഗ്രാമീണ ബാങ്കിൽ ക്യാഷ് വരുന്നുണ്ട്. ഡിസംബർ മാസത്തിൽ നെല്ല് നൽകിയ കർഷകർ ഇപ്പോൾ കേരളബാങ്കിൽ അക്കൗണ്ട് എടുക്കാൻ നെട്ടോട്ടം ഓടുന്ന കാഴ്ച ആണ് ഉള്ളത്. ഇങ്ങനെ കർഷകരെ പ്രയാസ ത്തിൽ ആക്കുന്ന ഇടതു സർക്കാർ നയം തിരുത്താൻ തയ്യാറാകണം എന്ന് വെൽഫെയർ പാർട്ടി അങ്ങാടി പ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സെയ്താലി വലമ്പൂർ, സെക്രട്ടറി ശിഹാബ് തിരൂർക്കാട്, സക്കീർ അരിപ്ര, നസീമ മദാരി, ആഷിക് ചാത്തോലി എന്നിവർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
More News
-
നക്ഷത്ര ഫലം (22-11-2024 വെള്ളി)
ചിങ്ങം: വരുമാനത്തിനനുസരിച്ച് ചെലവുകൾ സന്തുലിതമാക്കുന്നതാണ് നല്ലത്. ഓഹരികളിൽ നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. നിങ്ങളുടെ കടങ്ങൾ തീരും. പൂർത്തിയാകാത്ത ഒരു പദ്ധതി ഇപ്പോൾ... -
ഗാന്ധിനഗറിൽ സൈബർ തട്ടിപ്പ്: വിദ്യാര്‍ത്ഥിനികളുടെ വാട്ട്സ്ആപ്പ് ഹാക്ക് ചെയ്തു; നൂറിലധികം പേർ ഇരകളായി.
ഗുജറാത്ത്: ഗുജറാത്തിലെ ഗാന്ധിനഗറിൽ ഞെട്ടിക്കുന്ന സൈബർ കുറ്റകൃത്യം നടന്നതായി റിപ്പോര്‍ട്ട് ഇവിടെ വിദ്യാര്‍ത്ഥിനികളുടെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് സുഹൃത്തുക്കളെയും ബന്ധുക്കളെയും... -
ഫോമാ ‘ഹെൽപ്പിംഗ് ഹാൻഡ്സ്’ പദ്ധതിക്ക് പുതിയ സാരഥികൾ
ന്യൂയോർക്ക് : ഫോമയുടെ ചാരിറ്റി പദ്ധതിയായ ഹെല്പിംഗ് ഹാൻഡ്സിന്റെ 2024 -26 വർഷത്തെ ചെയർമാനായി ബിജു ചാക്കോയും (ന്യൂയോർക്ക് ), സെക്രട്ടറിയായി...