പെൻസിൽവാനിയ : ഫോമായുടെ പ്രധാന റീജിയനകളിൽ ഒന്നായ മിഡ് അറ്റ്ലാന്റിക് റീജിയന്റെ 2023-2024 വർഷത്തെ പ്രവർത്തന ഉത്‌ഘാടനം വിപുലമായ പരിപാടികളോട് കൂടി ആഘോഷിക്കാൻ തീരുമാനിച്ചതായി റീജിണൽ വൈസ് പ്രസിഡന്റ് ജോജോ കോട്ടൂർ അറിയിച്ചു . ഫിലാഡൽഫിയയിലെ സെയിന്റ് തോമസ് സിറോ മലബാർ ചുര്ച്ച് ഓഡിറ്റോറിയത്തിൽ വച്ച് ഏപ്രിൽ 16 ഞായറാഴ്ച്ച വൈകുന്നേരം 5.30 നു അരങ്ങേറുന്ന പരിപാടിയിൽ ഫോമാ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം മുഖ്യാതിഥി ആയിരിക്കും ന്യൂജേഴ്‌സി ,പെൻസിൽവാനിയ ,ഡെലവെയെർ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘടനകളിലെ അംഗങ്ങളുടെ സജീവ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി റീജിയണൽ സെക്രട്ടറി ജോബി ജോൺ അറിയിച്ചു
റീജിയണിലെ സംഘടനകളായ KANJ,KSNJ,KALAA, MAP, SJMA, DELMA എന്നിവയുടെ പ്രസിഡന്റുമാരും മറ്റു പ്രതിനിധികളും പരിപാടിക്ക് എല്ലാ സഹായങ്ങളുമായി രംഗത്തുണ്ട്, .പ്രവർത്തന ഉദ്ഘാടനത്തിനൊപ്പം വിഷു ഈസ്റ്റർ ആഘോഷങ്ങളും ഉണ്ടായിരിക്കുമെന്ന് ട്രഷറർ ബിജു ഈട്ടുങ്ങൽ അറിയിച്ചു. ഇതിലേക്കായി ഒരു സംഗീതനൃത്തവിരുന്നു തന്നെ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് പരിപാടിക്ക് ചുക്കാൻ പിടിക്കുന്ന വിമൻസ് ചെയർ സ്വപ്ന രാജേഷും ജോയിന്റ് സെക്രട്ടറി ടിജോ ഇഗ്നേഷ്യസും അറിയിച്ചു.
ഫോമ പ്രസിഡന്റ് ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ഫോമ മിഡ് അറ്റ്ലാന്റിക്ക് റീജിയനിൽ നിന്നുമുള്ള ഫോമാ നാഷണൽ എക്സിക്യൂട്ടീവ് ഭാരവാഹികളായ ജെയിംസ് ജോർജ്, ജെയ്‌മോൾ ശ്രീധർ എന്നിവർ ആശംസകൾ അറിയിച്ചു.
വിവരങ്ങൾക്ക് കടപ്പാട് – മിഡ് അറ്റ്ലാന്റിക് റീജിയൻ പി ആർ ഓ ബോബി കെ തോമസ്.