തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ ഏപ്രിൽ ഒന്നിന് നടന്ന ഫൊക്കാന കേരള കൺവെൻഷനിൽ വെച്ച് നടത്തിയ ഫൊക്കാന വിമെൻസ് ഫോറം മീറ്റിങ്ങിൽ വിമെൻസ് ഫോറം നഴ്‌സിങ് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.
ഫൊക്കാന വിമൻസ് ഫോറം ചെയര്പേഴ്സണ് ഡോ . ബ്രിജിറ്റ് ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നാഷണൽ കമ്മിറ്റി മെംബേർ ഗീത ജോർജ് സ്വാഗതം ആശംസിച്ചു. വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവി മുഖ്യ അതിഥിയായി ഭദ്രദീപം തെളിയിച്ചു ഉൽഘാടനം നിർവഹിച്ചു.
ഫൊക്കാന വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ അഭിമാനകരമാണെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവി തന്റെ ഉൽഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ വിവിധ യോഗങ്ങളിൽ സ്ത്രി സാനിധ്യത്തിന്റെ കുറവിനെയും അഭാവത്തെയും കുറിച്ച് അവർ സംസാരിച്ചു.
വിമെൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങളെ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ പ്രശംസിച്ചു. നഴ്‌സിങ് സ്കോളർഷിപ്പിന് വേണ്ടി വിമെൻസ് ഫോറം എടുത്ത എഫർട്ടിനെയും ഡോ. ബാബു സ്റ്റീഫൻ അഭിനന്ദിച്ചു.
സമുഖ്യ പ്രവർത്തകയും മുൻ ഫൊക്കാന പ്രസിഡന്റുമായിരുന്ന മറിയാമ്മ പിള്ളയുടെ ഓർമ്മക്കായുള്ള മറിയാമ്മ പിള്ള മെമ്മോറിയൽ നേഴ്സ് പുരസ്‌കാരം തിരുവനന്തപുരം ഗവണ്മെന്റ് നേഴ്സിങ് കോളേജിലെ പ്രൊഫ. ഡോ.ആർ ബിൻസി,പി. സതീദേവിയിൽ നിന്നും ഏറ്റുവാങ്ങി.
തുടർന്ന് 10 നേഴ്‌സിങ് വിദ്യാർത്ഥികൾക്കായി ഫൊക്കാന വിമെൻസ് ഫോറം നൈറ്റിൽഗേൽ സ്കോളർ ഷിപ്പ് വിതരണം നടത്തി. $1000.00 ചെക്കാണ് ഓരോ വിദ്യാർത്ഥിക്കും നൽകിയത്. ഇത് സ്വീകരിച്ചു ഓരോ വിദ്യാർത്ഥിയും പരസഹായത്തിന്റെ അലകളുടെ ഒരു പ്രഭാവം തങ്ങളുടെ ജീവിതത്തിലൂടെ മറ്റുള്ളവരിലേക്കും പകരണമെന്ന് ഡോ . ബ്രിജിറ്റ് ജോർജ് അഭിപ്രായപ്പെട്ടു. നേഴ്‌സിങ് സ്കോളർഷിപ്പ് ഫണ്ട് ശേകരണത്തിനായും ഈ സംരംഭത്തിന്റെ വിജയത്തിനായും പ്രവർത്തിച്ചവരെ പേരെടുത്തുപറഞ്ഞു അഭിനന്ദിച്ചു.
മുൻ കേരളാ മുഖ്യമന്ത്രിയായിരുന്ന സഹാവ് ഇ . എം. എസ് നമ്പുതിരിപ്പാടിന്റെ മകളും കേരളീയത്തിന്റെ വൈസ് പ്രസിഡന്റുമായ ശ്രീമതി ഇ . എം. രേഖ, ഫൊക്കാന സെക്രട്ടറി ഡോ . കല ഷഹി , ട്രഷർ ബിജു ജോൺ, ലീല മാരേട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
നേഴ്‌സിംഗ് സ്കോളർ ഷിപ്പിന്റെ മെഗാ സ്പോൺസർ ആയ ഫൊക്കാന പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫനെ പ്ലക്ക് നൽകി ആദരിച്ചു. പ്ലാറ്റിനം സ്പോൺസർ ആയ ശ്രീ . ചന്ദ്രൻ പിള്ള , ഗോൾഡ് സ്പോണേഴ്‌സ് ആയ ആനി ഷാനി എബ്രഹാം , സൂസൻ എബ്രഹാം തോമസ് , ബ്രോൺസ് സ്പോൺസർ ആയ ഗീത ജോർജ് എന്നിവരെയും അഭിനന്ദിച്ചു.
ബോസ്റ്റൺ റീജിയണൽ വൈസ് പ്രസിഡന്റ് രേവതി പിള്ള എം . സി ആയി പ്രവർത്തിച്ചു. ശ്രീമതി ഡെയിസി തോമസ് ഏവർക്കും നന്ദി രേഖപ്പെടുത്തി .