കോട്ടക്കൽ : രാമനവമി ആഘോഷത്തിന്റെ മറവിൽ നടന്ന സംഘ്പരിവാറിന്റെ മുസ്ലിം വംശഹത്യകൾക്കെതിരെ കോട്ടക്കലിൽ പ്രതിഷേധ സംഗംമം നടത്തി.
രാമനവമി ആഘോഷത്തിന്റെ മറവിൽ മുസ്ലിംങ്ങളുടെ സ്ഥാപനങ്ങൾക്ക് തീയിടുകയും ആക്രമത്തിനിരയാക്കുകയും ചെയ്തത് സംഘ്പരിവാറിന്റെ കൃത്യമായ മുസ്ലിം വംശഹത്യശ്രമമാണെന്നും പ്രതികളെ കണ്ടെത്തി വംശഹത്യക്കെതിരെ കേസെടുക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. രാമനവമി ആഘോഷത്തിന്റെ പേരിൽ നടന്ന ആക്രമണങ്ങൾ ഇന്ത്യയുടെ മതേതരത്വത്തിനേറ്റ വലിയ വെല്ലുവിളിയാണെന്നും പ്രതിഷേധ സംഗമങ്ങൾ വിലയിരുത്തി. വിവിധയിടങ്ങളിൽ നടന്ന പരിപാടിയിൽ സോളിഡാരിറ്റി ജില്ല പ്രസിഡന്റ് ഡോ അബ്ദുൽ ബാസിത് പി പി , ജനറൽ സെക്രട്ടറി അജ്മൽ കെ എൻ ,വൈസ് പ്രസിഡൻ്റ്മാരായ അജ്മൽ കാരക്കുന്ന് , സെക്രട്ടറിമാരായ സാബിഖ് വെട്ടം, യാസിർ കൊണ്ടോട്ടി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.