മെൽബോൺ: ആസ്ട്രേലിയയിലെ മെൽബോർണിൽ നിന്നും ആദ്യമായി ‘സ്നേഹപൂർവ്വം സൂര്യഗായത്രി ‘ എന്ന മലയാളം നോവൽ പ്രസിദ്ധീകരിച്ചു. ബിസിനസ്കാരനും എയർ ക്രാഫ്റ്റ് ഡീകോഡിങ് ടെക്നോളജിയിൽ (ഏവിയേഷൻ) പ്രശസ്തരായ ജയപ്രകാശ് ,ശ്രീലത ജയപ്രകാശ് എന്നിവർ ചേർന്ന് ശ്യാം ശിവകുമാറിൻ്റെ സംഗീത ഗുരുവിവായ അഖിലൻ ശിവാനന്ദനും , പ്രശസ്ത എഴുത്തുകാരായ ഡോ. ലളിത ഗൗരി, ജോണി.സി.മറ്റം എന്നിവർക്ക് സമർപ്പിച്ചു കൊണ്ട് പ്രകാശനം ചെയ്തു.
ആസ്ട്രേലിയയിലെ മെൽബോർണിൽ നിന്നും ആദ്യമായി ,’കണ്ണാ നീയെവിടെ’- എന്ന അതിമനോഹരമായ ശ്രീകൃഷ്ണ ഭക്തി ഗാനമൊരുക്കിയ ശ്യാം ശിവ കുമാറിന്റെയാണ് ഈ നോവൽ. തന്റെ ജന്മനാടായ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലും, കേരളത്തിലുടനീളം ഈ നോവൽ ഉടൻ പ്രകാശനം ചെയ്യുകയാണ്.
പ്രഭാരൂപികളായ ബ്ലെസി,മഞ്ജുവാര്യർ എന്നീ പ്രശസ്ത വ്യക്തികളാണ് ഈ നോവൽ എഴുതാൻ പ്രചോതന മായതെന്നും, അതിന്റെ കാരണങ്ങളും ഒപ്പം ഇന്നുവരെ തന്നെ സഹായിച്ച ഓരോ മുഖങ്ങളെയും കുറിച്ചും നോവലിലെ ‘ആമുഖത്തിലും കൃതഞ്ജത’യുടെ ഭാഗങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.ശ്യാം ശിവകുമാർ ഇപ്പോൾ കുടുംബ സമേതം ആസ്ട്രേലിയയിലെ മെൽബോണിൽ താമസിക്കുന്നു.