ന്യൂയോർക്ക്: ആലംബഹീനരെയും അന്യവൽക്കരിക്കപ്പെട്ടവരെയും ചേർത്തുപിടിക്കുകയെന്ന ലക്ഷ്യത്തിൽ ന്യൂയോർക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ “വീടില്ലാത്തവർക്ക് ഒരു വീട്” എന്ന പദ്ധതിയിലൂടെ ഇടുക്കിയിലെ കാമാക്ഷിയിൽ നിർമ്മിച്ച സ്നേഹ ഭവനത്തിൻറെ താക്കോൽദാനവും ഉദ്ഘാടനവും ഇടുക്കി എം.പി . ശ്രീ. ഡീൻ കുര്യാക്കോസ് ഈസ്റ്റർ ദിനത്തിൽ നിർവ്വഹിച്ചു. ചടങ്ങിൽ പ്രാദേശിക ജനപ്രതിനിധികൾ പങ്കെടുത്തിരുന്നു. ഡോ. എം .എസ്. സുനിൽ ഫൗണ്ടേഷൻ പ്രസ്‌തുത വീടിൻറെ നിർമ്മാണപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. 2 മുറികളും അടുക്കളയും ഹാളും സിറ്റൗട്ടും ശുചിമുറിയും അടങ്ങിയതാണ് ഈ വീട്. എക്യൂമെനിക്കൽ ഫെഡറേഷൻറെ ഫെലോഷിപ് ഡിന്നർ എന്ന കൂട്ടായ്മയിലൂടെ സമാഹരിച്ച തുകയാണ് ഈ നിർമ്മാണ പ്രവർത്തനത്തിനു മുഖ്യമായും ഉപയോഗിച്ചത്. ഈ ഉദ്യമത്തിൽ സഹകരിച്ച എല്ലാവരുമോടുള്ള നന്ദി എക്യൂമെനിക്കൽ ഫെഡറേഷൻ അറിയിക്കുന്നു.
More News
-
ബേസിൽ – നസ്രിയ ടീമിന്റെ ‘സൂക്ഷ്മദർശിനി’ നവംബര്‍ 22-ന് തിയ്യേറ്ററുകളിലെത്തും; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
ബേസിൽ ജോസഫ് – നസ്രിയ നസീം പ്രധാന വേഷത്തിലെത്തുന്ന ‘സൂക്ഷ്മദര്‍ശിനി’ നവംബര്‍ 22-ന് തിയ്യേറ്ററുകളിലെത്തും. ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകളിൽ... -
ധ്യാന്‍ ശ്രീനിവാസന്റെ ത്രില്ലർ ചിത്രം ‘ദി ഫേക്ക്’: ടീസര്‍ പുറത്തിറങ്ങി
എസ്സാ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച്, ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ... -
പ്രശസ്ത സംഗീത സംവിധായകന് എ.ആര്. റഹ്മാനും ഭാര്യയും വേര്‍പിരിയുന്നു!
പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ എ ആര് റഹ്മാന്റെയും ഭാര്യ സൈറയുടെയും വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് എ.ആര്. റഹ്മാന്. വാര്‍ത്തകള്‍ പുറത്തുവന്നതിന്...