എടത്വ: ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഭവനങ്ങൾ സന്ദർശിച്ച് രോഗികളെ പരിചരിക്കുന്നതു കൂടാതെ അത്യാവശ്യ സമയത്ത് ഡോക്ടറുടെ സേവനം സൗജന്യമായി നല്കി കൊണ്ടുള്ള മൂന്നാം ഘട്ടം തുടക്കമായി. തലവടി, എടത്വ, മുട്ടാർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ പ്രവർത്തനം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു.ആൽഫാ പാലിയേറ്റീവ് സർവീസ് കുട്ടനാട് ലിങ്ക് സെന്ററിന്റ പ്രസിഡന്റ് പി വി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. വർക്കിംങ് പ്രസിഡൻ്റ് സുഷമ്മ സുധാകരൻ, എസ് ബി പ്രസാദ്, ട്രഷറാർ വിപി മാത്യൂ, സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി ഇടിക്കുള, ഡോ. മറിയാമ്മ ജോർജ്, ആരോഗ്യ പ്രവർത്തകരായ പ്രവീണ,മഞ്ജു, രാജൻ എന്നിവർ പ്രസംഗിച്ചു.
പ്രായാധിക്യം മൂലം കിടപ്പിലായവർക്കും സമ്പൂർണ്ണവും ക്രിയാത്മകവുമായ പരിചരണവും വ്യക്തിഗത കൗൺസിലിംങ്ങും നല്കുന്നതോടൊപ്പം സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച ഡോ. മറിയാമ്മ ജോർജ്ജിൻ്റെ സേവനം ഇനി മുതൽ സൗജന്യമായി ലഭ്യമാക്കുകയാണ് മൂന്നാംഘട്ടം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സെക്രട്ടറി എം.ജി കൊച്ചുമോൻ അറിയിച്ചു.
ആൽഫാ പാലിയേറ്റീവ് സർവീസ് കുട്ടനാട് ലിങ്ക് സെന്ററിന്റ പ്രവർത്തനത്തിന് സ്വന്തം വീട് ദാനം ചെയ്ത പി വി രവീന്ദ്രനാഥിനെ ചടങ്ങിൽ ഷാൾ അണിയിച്ച് ആദരിച്ചു.