കൊച്ചി: പുതിയ കെട്ടിട നികുതി പരിഷ്കാരത്തിലൂടെ സംസ്ഥാന സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത് പകൽകൊള്ള ആണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദക്കത്ത്. കെട്ടിട നികുതി, പെർമിറ്റ് ഫീസ് വർദ്ധനവിനെതിരെ വെൽഫെയർ പാർട്ടി കൊച്ചി കോർപ്പറേഷന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധൂർത്തും ആഡംബരവും കുറയ്ക്കാൻ തയ്യാറാകാതെ സർക്കാരിനുണ്ടാവുന്ന അമിത ചെലവ് മുഴുവൻ ജനങ്ങളുടെ മുതുകിൽ കെട്ടിവെക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് കൊച്ചി കോർപറേഷൻ കമ്മിറ്റി ധർണ്ണ നടത്തിയത്. ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, ജില്ലാ സെക്രട്ടറി അഡ്വ. സഹീർ മനയത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് നസീർ കൊച്ചി, ജില്ലാ കമ്മിറ്റി അംഗങ്ങളായ നാദിർഷ കലൂർ, ജാസ്മിൻ സിയാദ്, മണ്ഡലം നേതാക്കളായ മുസ്തഫ പള്ളുരുത്തി, ആഷിഖ് കൊച്ചി, വി.കെ. അലി, എ.എം. അബ്ദുൽ മജീദ്, പി.കെ. അബ്ദുൽ ഹക്കീം, താഹിർ അനസ്, അബ്ദുൽ നാസർ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടൊ: വെൽഫെയർ പാർട്ടി കൊച്ചി കോർപ്പറേഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ജില്ലാ പ്രസിഡൻറ് കെ.എച്ച്. സദക്കത്ത് ഉദ്ഘാടനം ചെയ്യുന്നു.