ചിങ്ങം : എല്ലാ കോണുകളില്‍ നിന്നും നിങ്ങള്‍ക്ക് പ്രശംസകള്‍ ലഭിക്കും. ഈ ദിനത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ നിങ്ങള്‍ പൂര്‍ണമായും സന്തുഷ്ടനായിരിക്കില്ല. നിങ്ങളെ അലട്ടുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തേടും. വ്യക്തിപരമായ നഷ്ടങ്ങളുടെ പേരില്‍ ദുഃഖിക്കേണ്ടി വരും.
കന്നി : ഈ ദിനത്തില്‍ നിങ്ങളുടെ വ്യക്തിജീവിതം കൂടുതല്‍ ശ്രദ്ധ നേടും. നിങ്ങളുടെ ചിന്ത മുഴുവനും അതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും. ഈ ദിനം ബിസിനസുകാര്‍ വളരെയധികം ശ്രദ്ധിക്കണം. വൈകുന്നേരം മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് ശമനം ലഭിക്കും. ആരാധനലായത്തില്‍ നിങ്ങള്‍ ദര്‍ശനം നടത്തും.
തുലാം : ഈ ദിനം നിങ്ങള്‍ വൃത്യസ്തങ്ങളായ മാനസികാവസ്ഥയില്‍ ആയിരിക്കും. നിങ്ങളുടെ അസ്ഥിരമായ പ്രവണത വൈകുന്നേരം വരെ തുടരും. വൈകുന്നേരം സന്തോഷപ്പെടുത്തുന്ന ഒരു സര്‍പ്രൈസ് നിങ്ങളെ കാത്തിരിപ്പുണ്ടാകും. മികച്ചത് സംഭവിക്കാനായി കാത്തിരിക്കുമ്പോഴും തിരിച്ചടികള്‍ നേരിടാന്‍ തയ്യാറായിരിക്കുക.
വൃശ്ചികം : ഇന്ന് നിങ്ങളുടെ സ്വാധീനം ചുറ്റുമുള്ളവരില്‍ മതിപ്പ് ഉണ്ടാക്കുകയും അവരെ വശീകരിക്കുകയും ചെയ്യും. നിങ്ങളുടെ വികാരങ്ങള്‍ നിങ്ങള്‍ കൂടുതല്‍ ശക്തിയായി ഈ ദിനത്തില്‍ പ്രകടിപ്പിക്കും. കൂടുതല്‍ ശുഷ്കാന്തിയോടെ നിങ്ങള്‍ പ്രവര്‍ത്തിക്കുകയും പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും. വരാനിരിക്കുന്ന സമയത്തെ കുറിച്ച് ശ്രദ്ധാലുവായിരിക്കുക.
ധനു : ബുദ്ധിമുട്ടുകള്‍ താത്കാലികമാണ് എന്ന യാഥാര്‍ഥ്യം ഓര്‍ത്തുകൊണ്ട് ഇന്ന് മുന്നോട്ട് പോവുക. നിങ്ങളുടെ ശുഭാപ്തിവിശ്വാസത്തിലൂടെയുള്ള സമീപനത്തിലൂടെ സങ്കീര്‍ണമായ ജീവിതത്തെ ലളിതമാക്കാന്‍ ശ്രമിക്കുക. ആവശ്യമുള്ളപ്പോള്‍ തുറന്ന് സംസാരിക്കുക. എന്നാല്‍ സമ്മര്‍ദങ്ങളില്‍ തളര്‍ന്ന് പോകരുത്
മകരം : ഇന്ന് നിങ്ങളുടെ വരുമാന സ്രോതസുകള്‍ വര്‍ധിക്കുകയും ചെയുന്ന എല്ലാ കാര്യങ്ങളിലും നിങ്ങള്‍ മികവ് പുലര്‍ത്തുകയും ചെയും. നേട്ടം, വിജയം, സാമൂഹിക അംഗീകാരം എന്നിവയിലേക്ക് നയിക്കുന്ന വിവിധ ശാഖകളുടെ വിശ്വാസവും ബിസിനസും നിങ്ങള്‍ക്ക് ഇന്ന് നേടാനാകും. നിങ്ങള്‍ക്ക് നിങ്ങളുടെ സമയം ക്രിയാത്മകമായി ചെലവഴിക്കാന്‍ സാധിക്കും. വിനോദത്തിനായി നിങ്ങളുടെ പ്രിയപ്പെട്ട പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് ഒരു നല്ല ആശയമായിരിക്കും. നഷ്ടപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ ക്രേന്ദ്രീകരിക്കാനും അവ തിരികെ നേടാനും അത് നിങ്ങളെ അനുവദിക്കും.
കുംഭം : ഇന്ന് നിങ്ങളുടെ വികാരവശവും വിവേക വശവും തമ്മില്‍ ഒരു സംതുലനാവസ്ഥ ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങള്‍ ജോലിയില്‍ സന്തോഷം കണ്ടെത്തുകയും വ്യക്തി ജീവിതവും ഉദ്യോഗ ജീവിതവും വിജയകരമായി മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. സാമ്പത്തികപരമായി കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ല. പക്ഷേ നിസാരമായ വിഷയങ്ങളില്‍ മനസ് വ്യാപ്യതമായിരിക്കും.
മീനം : ഇന്ന് നിങ്ങളുടെ കഴിവുകള്‍ വര്‍ധിപ്പിക്കും. എഴുത്ത്, സാഹിത്യം തുടങ്ങിയ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടു കൂടുതല്‍ മുന്നോട്ട് പോയി സ്വയം സമ്മര്‍ദം ചെലുത്തുക. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും. ഈ നിമിഷങ്ങള്‍ നിങ്ങള്‍ക്ക് പിന്നീടും സന്തോഷം നല്‍കും. നിങ്ങളുടെ കോപം ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുക. കാരണം, അത് ഒരു നല്ല ദിവസത്തെ നശിപ്പിക്കും.
മേടം : ഇന്ന് മറ്റുള്ളവരുമായി പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ മികവ് പുലര്‍ത്തുകയും അത് നിങ്ങളെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങള്‍ പങ്കുവയ്ക്കുന്ന ആശയങ്ങളും കാഴ്ചപ്പാടുകളും പ്രയോജനകരമായി ഭവിക്കും. മികച്ച സാമ്പത്തിക നേട്ടം നിങ്ങളെ കാത്തിരിക്കുന്നു. അപകടങ്ങളും അസുഖങ്ങളും വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.
ഇടവം : ഇന്ന് സന്തോഷകരവും ഉല്ലാസപ്രദവുമായ ഒരു ദിനമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ ദിനം നിങ്ങള്‍ ഉത്സാഹവാനും കഠിനാധ്വാനിയും നിങ്ങള്‍ ചെയുന്ന കാര്യത്തില്‍ വളരെ ശ്രദ്ധാലുവുമായിരിക്കും. വൈകുന്നേരം നിങ്ങള്‍ സൗഹൃദ സംഭാഷണവുമായി സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കും.
മിഥുനം : ഇന്ന് ആളുകള്‍ നിങ്ങളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുകയും അത് നിങ്ങളെ പ്രകോപിതനാക്കുകയും ചെയ്യും. എന്നിരുന്നാലും ഓരോ ആവശ്യവും സാധിച്ച് കൊടുക്കുന്നതിന് നിങ്ങള്‍ സ്വയം ഇച്ഛാശക്തിയും വഴിയും കണ്ടെത്തുക. മാത്രമല്ല, ആളുകള്‍ നിങ്ങളുടെ നൂതന ആശയങ്ങളെയും പ്രതിഭയെയും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യും.
കര്‍ക്കടകം : മാറ്റം അതിന്റേതായ വഴിക്ക് നടക്കും. സൗമ്യതയും ശാന്തതയും പുലര്‍ത്തുക. സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് നിങ്ങളുടെ ജോലി എളുപ്പമാകും. ഇന്നത്തെ ദിനം വിജയകരമാക്കുന്നതിനുള്ള താക്കോല്‍ വിനോദവും തമാശയുമാണ്.