സ്പൈ ആക്ഷൻ ത്രില്ലെർ ആയി സുരേന്ദർ റെഡ്ഢി രചനയും സംവിധാനവും നിർവഹിച്ച പാൻ ഇന്ത്യൻ ചിത്രം ഏജന്റിന്റെ പുതിയ പോസ്റ്റർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവച്ചു. “ഡെവിൾ” എന്ന ടൈറ്റിലിൽ ദയയില്ലാത്ത രക്ഷകനായാണ് മേജർ മഹാദേവന്റെ ആദ്യ പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവച്ചത്. ഇപ്പോൾ മമ്മൂട്ടി പുറത്തുവിട്ട പോസ്റ്ററിൽ മീശപിരിച്ച് കട്ട കലിപ്പ് ലുക്കിലുള്ള മേജർ മഹാദേവനെയാണ് കാണാനാകുന്നത്. ലോകവ്യാപകമായി നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ നാഗാർജുന അക്കിനേനി മമ്മൂക്കയെക്കുറിച്ചു പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. “സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മമ്മൂട്ടി വളരെയധികം ശ്രെദ്ധാലുവാണ്, അദ്ദേഹം ഏജന്റിൽ അഭിനയിക്കാൻ സമ്മതം മൂളിയപ്പോൾ തന്നെ ഏജന്റ് ബ്ലോക്ക്ബസ്റ്റർ ആണെന്ന കാര്യം ഉറപ്പാണ്. മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ സന്തോഷം മാത്രമല്ല അതുവഴി അഖിലിന്റെ കരിയറിലെ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് കൂടി വഴിതെളിയിക്കുന്നു”. തെലുങ്കിലും മമ്മൂട്ടി തന്നെയാണ് ഡബ്ബിങ് പൂർത്തിയാക്കിയത്. അദ്ദേഹം ഡബ്ബ് ചെയ്യുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.
നേരത്തെ റിലീസ് ചെയ്ത ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രൈലെർ, തിയേറ്റർ എക്സ്പീരിയൻസ് പ്രേക്ഷകർക്ക് നൽകുന്ന ചിത്രമാണ് ഏജന്റെന്ന് ഉറപ്പ് നൽകുന്നു. മമ്മൂട്ടി റോ ചീഫ് കേണൽ മേജർ മഹാദേവനായും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖിൽ അക്കിനേനിയുമെത്തുന്ന ചിത്രം പാൻ ഇന്ത്യൻ ചിത്രമായി ബിഗ് ബഡ്ജറ്റിലാണ് പൂർത്തിയായത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിൽ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ചിത്രത്തിലെ “ദി ഗോഡ്” എന്ന നിർണ്ണായക വേഷത്തിൽ ഡിനോ മോറിയ അഭിനയിക്കുന്നുണ്ട്. അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.
ഹിപ്പോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് റസൂൽ എല്ലൂരണ് ആണ്. എഡിറ്റർ ദേശീയ അവാർഡ് കരസ്ഥമാക്കിയ നവീൻ നൂലിയാണ്. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് അവിനാഷ് കൊല്ലയാണ്. ആക്ഷൻ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. പി ആർ ഓ: പ്രതീഷ് ശേഖർ.