തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൊലസ് എന്ന സംഘടനയുടെ സ്ഥാപക ഷീബ അമീര്‍ പങ്കെടുക്കുന്ന സ്‌നേഹ സായാഹ്നം ഈ ശനിയാഴ്‌ച ഏപ്രില്‍ 29നു മെരിലാന്റിലെ ക്യാബിന്‍ ജോണ്‍ മിഡില്‍ സ്‌കൂളില്‍ (10701Gainsborough Rd, Potomac, MD 20854 from 5:30 pm to 8:30 pm) വച്ച് നടക്കുന്നു.
ജീവനു അപകടമുളള, ദീര്‍ഘകാലം രോഗമുളള കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും സഹായിക്കാന്‍ വേണ്ടി കുറെ മനുഷ്യര്‍ ഒത്തുചേര്‍ന്ന് നില്‍ക്കുന്ന ഒരു കൂട്ടായ്‌മയാണ് സൊലസ്. ഏതാണ്ട് 4000നു മേല്‍ കുട്ടികളെ എല്ലാ മാസവും സൊലസ് സപ്പോര്‍ട്ട് ചെയ്യുന്നു. അവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍, ഭക്ഷണം, വാടക, വീടിന്റെ അറ്റകുറ്റപണി, ആശുപത്രി ചെലവ്, സഹോദരങ്ങളുടെ പഠനം , കൂടാതെ അമ്മമാര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തല്‍ എന്നിവയും സൊലസ് ചെയ്ത് കൊടുക്കുന്നു.
സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, Thalassimia deficiency, Hapatitis B തുടങ്ങിയ രോഗങ്ങളാല്‍ ദുരിതമനുഭവിച്ച് ജീവിതത്തിന്റെ പടുകുഴിയിലേക്ക് തെന്നിവീണവരുടെ ജീവന്‍ രക്ഷിച്ചെടുക്കാന്‍ പണമില്ലാതെ പകച്ചുനില്‍ക്കുന്ന രക്ഷിതാക്കള്‍ക്ക് സൊലസ് മാസം തോറും ചികിത്സാസഹായം നല്‍കിവരുന്നു.
കേരളത്തിലെ പത്തു ജില്ലകളില്‍ സേവനം നടത്തുന്നതിനു ലക്ഷക്കണക്കിനു രൂപയുടെ ചെലവുണ്ട് . അതിന്റെ നടത്തിപ്പിനു കരുത്ത് പകരാന്‍ പ്രതിമാസം 1,000 രൂപ തരാന്‍ സന്മനസ്സുളളവര്‍ ഉണ്ടെങ്കില്‍ പ്രവര്‍ത്തനം സന്തോഷത്തോടെ തുടര്‍ന്നുപോകാന്‍ കഴിയുമെന്ന് ഷീബ അമീര്‍ അഭിപ്രായപ്പെട്ടു. ധനം തന്നു സഹായിക്കന്‍ സാധിക്കാത്തവര്‍ക്ക് അവരുടെ സന്നദ്ധ സേവനം ഉറപ്പു വരുത്താം. കൂടാതെ സൊലസില്‍ 2000 ത്തോളം ക്യാന്‍സര്‍ ബാധിത ബാല്യങ്ങളുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍
അവരുടെ വീടുകളില്‍ പോയി അവര്‍ക്ക് സാന്ത്വനം പകരുന്നു.
പ്രസ്‌തുത സായാഹ്ന വേദിയില്‍ വേണുഗോപാലന്‍ കൊക്കോടന്റെ പുസ്‌തകം ഷീബ അമീര്‍ പ്രകാശനം ചെയ്യുന്നു. എല്ലാവരുടേയും സാന്നിധ്യം സാദരം ക്ഷണിച്ചു കൊളളുന്നു.
വിവരങ്ങള്‍ക്ക്: ജോബിന്‍ വാഷിംങ്‌ടണ്‍ (240) 328 9525, സിനി പണിക്കര്‍ (703) 597 7535.