യോങ്കേഴ്‌സ് സെന്റ് ഗ്രീഗോറിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ

യോങ്കേഴ്‌സ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ കിക്കോഫ് മീറ്റിംഗിന് യോങ്കേഴ്‌സിലെ ലഡ്‌ലോ സ്ട്രീറ്റിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ഇടവക വേദിയായി.

ഏപ്രിൽ 23 ഞായറാഴ്ച ഫാമിലി & യൂത്ത് കോൺഫറൻസ് ടീമിന് സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ ഊഷ്മളമായ സ്വീകരണം ലഭിച്ചു. സജി എം. പോത്തൻ (ഫിനാൻസ് മാനേജർ), ജേക്കബ് ജോസഫ് (വിനോദ കമ്മിറ്റി കോ-ഓർഡിനേറ്റർ), സണ്ണി വർഗീസ് (ഫിനാൻസ് കമ്മിറ്റി അംഗം) എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.. ബിജി ചെറിയാൻ (ഇടവക സെക്രട്ടറി), വർഗീസ് മാമ്മൻ (ട്രസ്റ്റി & മലങ്കര അസോസിയേഷൻ അംഗം), അനിൽ എബ്രഹാം (ഭദ്രാസന അസംബ്ലി അംഗം) എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.

വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് വേണ്ടി കിക്ക് ഓഫ് മീറ്റിംങ്ങും ഉണ്ടായിരുന്നു. ഫാ. ഫിലിപ്പ് സി എബ്രഹാം (ഇടവക വികാരി) കോൺഫറൻസ് ടീമിന് ഊഷ്മളമായ സ്വീകരണം നൽകി. എല്ലാ പ്രായത്തിലുമുള്ള കൊച്ചുകുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും വേണ്ടി ഭദ്രാസനം നടത്തുന്ന ഏറ്റവും വലിയ കുടുംബ സമ്മേളനമായ കോൺഫറൻസിൽ പങ്കെടുക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് വികാരി സംസാരിച്ചു. എല്ലാ ഇടവക അംഗങ്ങളും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാനും ആത്മീയ പോഷണത്തിനും കൂട്ടായ്മയ്ക്കുമായി പങ്കെടുക്കാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

കോൺഫറൻസിന്റെ വേദി, പ്രധാന ചിന്താവിഷയം, പ്രഭാഷകർ എന്നിവയെക്കുറിച്ച് സജി എം പോത്തൻ പൊതു ആമുഖം നൽകി. ജേക്കബ് ജോസഫ് രജിസ്‌ട്രേഷനും താമസ സൗകര്യവും സംബന്ധിച്ച വിശദാംശങ്ങൾ നൽകി. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കായിക വിനോദ പരിപാടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

കോൺഫറൻസിനോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചും പരസ്യങ്ങളും ആശംസകളും ചേർക്കാനുള്ള അവസരങ്ങളെക്കുറിച്ചും സണ്ണി വർഗീസ് സദസ്സിനെ അറിയിച്ചു. ഇടവകയെ പ്രതിനിധീകരിച്ച്, സുവനീറിൽ അഭിനന്ദനങ്ങൾ ചേർക്കുന്നതിനുള്ള സ്പോൺസർഷിപ്പ് ചെക്ക് വികാരി കോർഡിനേറ്റർമാർക്ക് കൈമാറി. ഗ്രാൻഡ് സ്പോൺസർ എന്ന നിലയിൽ റോയൽ ഇന്ത്യ പാലസ് പിന്തുണ വാഗ്ദാനം ചെയ്തു. കൂടാതെ, നിരവധി അംഗങ്ങൾ കോൺഫറൻസിനായി രജിസ്റ്റർ
ചെയ്തുകൊണ്ടും സുവനീറിൽ പരസ്യങ്ങളും ആശംസകളും ചേർത്തുകൊണ്ടും പിന്തുണ വാഗ്ദാനം ചെയ്തു. പിന്തുണ അറിയിച്ചവരിൽ അനിൽ എബ്രഹാം, സാബു കുര്യാക്കോസ്, എൽദോ കുരിക്കോസ്, കെ .വി. തോമസ്. വിവേക് തോമസ്, രാജേഷ്. എന്നിവർ ഉൾപ്പെടുന്നു.

ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ കോൺഫറൻസ് നടക്കും. യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്‌സാണ്ടർ
യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. യോവേൽ 2:28-ൽ നിന്നുള്ള “എല്ലാ ജഡത്തിന്മേലും ഞാൻ എന്റെ ആത്മാവിനെ പകരും” എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ മുഖ്യ ചിന്താവിഷയം.

കൂടുതൽ വിവരങ്ങൾക്ക്, ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ (ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

Print Friendly, PDF & Email

Leave a Comment

More News