വടക്കാങ്ങര: ഏപ്രിൽ 30 സ്ഥാപക ദിനത്തോടനുബന്ധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാങ്ങരയിൽ സ്ഥാപകദിനം ആചരിച്ചു. ഫ്രറ്റേണിറ്റി മങ്കട മണ്ഡലം പ്രസിഡന്റ് റബീ ഹുസൈൻ തങ്ങൾ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് മുർഷിദ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമീം, ജോ. സെക്രട്ടറി ഹനീന പി.കെ, കമ്മിറ്റി അംഗങ്ങളായ നബീൽ അമീൻ, നസ് ല, ഖമറുന്നീസ, നിസ് വ ചേരിയം, അഷ്റഫ് സി.എച്ച്, അഷ്ഫാഖ് പൂപ്പലം, നസീം ചെറുകുളമ്പ്, ഷാഹിൻ കൊളത്തൂർ എന്നിവർ സംബന്ധിച്ചു.