മലപ്പുറം : കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി ജില്ലയിലെ സ്കൂളുകളിൽ നിന്നും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പും വിവിധ മത്സരങ്ങളിൽ ദേശീയ സംസ്ഥാന അവാർഡുകൾ നേടിയ അധ്യാപകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. മലപ്പുറം ഫാറൂഖ് മെമ്മോറിയൽ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ടീച്ചേഴ്സ് മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് എൻ. മുഹമ്മദലി അധ്യക്ഷനായി. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ മാസ്റ്റർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ.എ കബീർ മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ കെ.അബ്ദുസ്സലാം, വഹീദാ ജാസ്മിൻ, എ. ജുനൈദ്, ജാബിർ ഇരുമ്പുഴി എന്നിവർ സംസാരിച്ചു.
More News
-
ഭരണഘടനാ ശിൽപിയെ അപഹസിച്ച അമിത് ഷാ രാജിവെക്കുക: വെൽഫെയർ പാർട്ടി
മക്കരപ്പറമ്പ: ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദലിത് പിന്നോക്ക ന്യൂനപക്ഷ സമൂഹങ്ങളുടെ ഉന്നമനം ലക്ഷ്യംവെച്ചും രാജ്യത്ത് നിന്ന് ജാതിയതയുടെ ഉച്ചനീചത്വ സംസ്കാരത്തെ നിഷ്കാസനം... -
മാത്യു തോമസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “നൈറ്റ് റൈഡേഴ്സ്” ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു: സംവിധാനം നൗഫൽ അബ്ദുള്ള
അനുരാഗ കരിക്കിൻ വെള്ളം, സുഡാനി ഫ്രം നൈജീരിയ, കെട്ടിയോളാണ് എന്റെ മാലാഖ, ഗ്രേറ്റ് ഫാദർ തുടങ്ങി 35 ൽപരം ചിത്രങ്ങളുടെ ചിത്രസംയോജകൻ... -
സോളിഡാരിറ്റി യുവജന സംഗമം സംഘടിപ്പിച്ചു
വടക്കാങ്ങര: ‘തണലാണ് കുടുംബം’ കാമ്പയിനോടനുബന്ധിച്ച് സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ യുവജന സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി...