മലയാളികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ചർച്ച ചെയ്യുന്ന ഒന്നാണ് പ്രബുദ്ധ കേരളത്തെ അപമാനിച്ചു കൊണ്ട് ഒരു സിനിമ ഇറങ്ങുന്നു..”ദി കേരള സ്റ്റോറി”. ആ സിനിമ നിരോധിയ്ക്കണം എന്ന് വിവിധ രാഷ്ട്രീയ സാമൂഹിക,സാംസ്കാരിക പ്രവർത്തകർ ആവശ്യപ്പെടുന്നു, കൂടാതെ മാധ്യമങ്ങളിൽ പകലന്തി ചർച്ചകളും പൊടി പൊടിയ്ക്കുന്നു. ഐ എസ്സ് ഐ എസ്സ് തീവ്രവാദത്തിന്റെ ഭാഗമായി നിരവധി മലയാളികൾ ലവ് ജിഹാദിന്റെ പേരിൽ മതം മാറ്റപ്പെടുകയും,അവരിൽ ചിലർ രക്ഷപ്പെട്ടു തങ്ങൾക്ക് നേരിട്ട അനുഭവങ്ങൾ പൊതു സമക്ഷം അവതരിപ്പിയ്ക്കുകയും ചെയ്തത് സമീപ കാലത്താണ്. എന്നാൽ ലവ് ജിഹാദ്, മറ്റു വാഗ്ദാനങ്ങ ൾ എന്നിവയിൽ കുടുങ്ങി പുറത്തു പറയുവാൻ ഭയവും, അപമാന ഭാരവും അനുഭവിയ്ക്കുന്ന ആയിരങ്ങൾ മലയാളി സമൂഹത്തിൽ ഇന്ന് ഉണ്ട്. ഇതുപോലുള്ള സാമൂഹിക വിപത്തുകളുടെ പച്ചയായ മുഖം ജനങ്ങൾക്ക് മുൻപിൽ തുറന്നുകാണിയ്ക്കുവാൻ ഏറ്റവും ഫലപ്രദമായ സിനിമ എന്ന കലാരൂപം ശ്രമിയ്ക്കുമ്പോൾ കേരളം ഭരിയ്ക്കുന്ന ഇടതു മുന്നണിയും, സഹയാത്രികരും, പ്രതിപക്ഷ പാർട്ടികളും പറയുന്നു കേരളത്തെ ഈ സിനിമ അപമാനിയ്ക്കുകയാണ് എന്ന്. എന്നാൽ കേരളത്തിൽ ഉണ്ട് എന്ന് പൊതു ജനങ്ങൾക്ക് അറിയാവുന്നതും, എന്നാൽ മത വാദികളും, രാഷ്ട്രീയ വാദികളും ഇല്ല എന്ന് ആക്കി തീർക്കുവാനും ശ്രമിയ്ക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളെ മൂടി വയ്ക്കുന്നത് കൊണ്ട് എന്താണ് നേട്ടം? ആർക്കാണ് നേട്ടം? ഭരിയ്ക്കുന്നവരുടെ പ്രോഗ്രസ്സ് കാർഡ് ,വോട്ടു ബാങ്ക് എന്നിവ നിലനിർത്തി അധികാരം ഉറപ്പിയ്ക്കുവാൻ ഉള്ള തന്ദ്രം മാത്രമാണിത്. ഇത് കേരളത്തിന് അപാമാനം,എങ്കിൽ ഇതിനു മുൻപ് ലോകത്തിലെ മാധ്യമങ്ങൾ ചർച്ച ചെയ്ത പലതിനെയും നിങ്ങൾ എതിർത്തിട്ടില്ല എന്നും,അവയെ പ്രോത്സാഹിപ്പിയ്ക്കുക ആയിരുന്നു എന്നും ഓർക്കുക. ബിബിസി യുടെ ഡോക്കുമെന്ററി ഭാരതത്തിന്റെ പ്രധാനമന്ത്രിയെ അപകീർത്തി പെടുത്തി ഡോകുമെന്ററി ഇറക്കിയപ്പോൾ നിങ്ങൾ രാജ്യസ്നേഹം വെടിഞ്ഞു അതിനെ സ്വാഗതം ചെയ്തു. നമുക്ക് കേരളത്തിലേയ്ക്കു തന്നെ തിരിച്ചു വരാം. മലയാളികൾക്ക് അഭിമാനം നൽകുന്ന, വെറുതെ ഗൂഗിൾ നോക്കിയാൽ കാണുന്നതുമായ ചില കാര്യങ്ങൾ ഇവിടെ പറയാം.
ഇന്ന് കേരളം ഭരിയ്ക്കുന്ന പിണറായി വിജയനെ കുറിച്ച് ഒരു വിദേശ സംരംഭകൻ /നിക്ഷേപകൻ ഒന്ന് പഠിയ്ക്കുവാൻ നോക്കിയാൽ, അദ്ദേഹം അഴിമതി നടത്താത്ത, കറകളഞ്ഞ നമ്പർ വൺ ആണോ എന്ന് സെർച്ഛ് ചെയ്താൽ കാണുന്നത് എന്തെല്ലാം ആണ്?
ലാവലിൻ അഴിമതി,സുപ്രീ കോടതിയിൽ, ടി പി വധം,സ്വർണ്ണ കടത്തു,ഡോളർ കടത്തു,ലൈഫ് ലൈൻ അഴിമതി, ദുരിതാശ്വാസ ഫണ്ട് തട്ടിപ്പു കേസ് കെ റെയിൽ ഇപ്പോൾ കാമറ വിവാദം എന്നിവ മാധ്യമങ്ങളിൽ നിറഞ്ഞു നില്കുന്നു അഭിമാന സ്തംഭങ്ങൾ , പല അഴിമതി കേസുകളിൽ കോടതി കയറി ഇറങ്ങുന്ന കോടതിയിൽ കേസുകൾ നടക്കുന്ന പുണ്യവാളൻ ആയ മുഖ്യ മന്ത്രിയുടെ നമ്പർ വൺ കേരളം. അതേ കേരളത്തിൽ നിന്നാണ് പോപ്പുലർ ഫ്രണ്ട് എന്ന ഭീകര സംഘടനയ്യിൽ പെട്ട നിരവധി ആളുകളെ അറസ്റ്റു ചെയ്തത്,അതെ സംഘടനയെയാണ് ഭാരത സർക്കാർ നിരോധിച്ചതും. ഇതേ കേരളത്തിൽ നിന്നും ഐഎസ് ഐ എസ് ഇത് ചേരുവാൻ നൂറോളം ആളുകൾ പോയിട്ടുണ്ട് എന്നതും ആഗോള വാർത്താ പ്രതലത്തിൽ കാണാം. ഇനി വിദേശ വനിതയെ ബലാസംഘം ചെയ്തതും,കൊള്ള,പിടിച്ചുപറി,മയക്കുമരുന്ന് കടത്തു/ കച്ചവടം എല്ലാ ആഗോള വാർത്തകളിൽ നിറഞ്ഞു നില്കുന്നു. അല്പം കൂടി പഴയ ഭരണകാലത്തേയ്ക്കു പോയാൽ സോളാർ, ബാർ കോഴ ,സൂര്യനെല്ലി,ഐ എസ് ആർ ഓ ,അണ്ടർവെയർ വള്ളിയിൽ മയക്കുമരുന്നു കടത്തുവാൻ മന്ത്രിയുടെ ഒത്താശ, അങ്ങിനെ നമ്പർ വൺ കേരളത്തിന് ലോകത്തിനു മുൻപിൽ അഭിമാനം നൽകുന്ന നിരവധി മികവുകൾ ഉണ്ട്. കോവിഡ് കാലത്തെ അഴിമതിയും,ഇന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ നിയമ സഭയിലെ ചവിട്ടു നാടകവും,കൈയ്യാങ്കളിയും എല്ലാം ഇവർ പറയുന്ന അഭിമാനകരമായ ചില സത്യങ്ങൾ ആണ്.
ഇനി ആവിഷ്കാര സ്വാതന്ദ്രത്തിലേക്കു വന്നാൽ ,എസ്സ് എഫ് ഐ ,പിന്നെ ഇടതിന് വേണ്ടി മാത്രം വായ തുറക്കുകയും, പേന ചലിപ്പിയ്ക്കുകയും ചെയ്യുന്ന കുറച്ചു പേർ മാത്രമാണ് ഇവിടുത്തെ ആവിഷ്കാര അവകാശത്തിന്റെ അട്ടിപ്പേറുകാർ. അവർക്കു എന്തും പറയാം,എഴുതാം വരയ്ക്കാം.അത് പൊതു ജനം അംഗീകരിയ്ക്കണം ഇല്ലെങ്കിൽ അവർ അംഗീകരിപ്പിയ്ക്കും.കാരണം അവർ സോഷ്യലിസ്റ്റു വേഷം ഇട്ട ഏകാധിപതികൾ ആണല്ലോ?
ഇനി മത സ്വാതന്ദ്രം, മത അവകാശത്തിലേയ്ക്ക് വന്നാൽ.ശബരിമല വിഷയത്തിൽ ലോകം കണ്ടതാണ് കേരളം ഭരിയ്ക്കുന്ന സർക്കാരിന്റെ ഹിന്ദു വിരുദ്ധതയും,മത ന്യൂനപക്ഷ ,വോട്ടുബാങ്ക്,സുടാപ്പി പ്രീണനവും.
കേരളത്തിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി അതി ശക്തമായ രീതിയിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളുടെ ഭാഗമായി മലയാളി പെൺകുട്ടികൾ അനുഭവിച്ച കാര്യങ്ങൾ കേരള ജനതയുടെ മുൻപിൽ സിനിമയായി അവതരിപ്പിക്കുമ്പോൾ ഇവർക്ക് എന്തനാണ് പൊള്ളുന്നത്? സത്യം ലോകം അറിയും എന്ന് കരുതി ആണോ,അതോ രാജ്യ വിരുദ്ധർക്ക് താവളം ഒരുക്കുന്നതിൽ ഇവർക്കും പങ്ക് ഉണ്ട് എന്ന് ജനം കരുതും എന്ന് വിചാരിച്ചാണോ? സിനിമയിൽ അവർ പറയുന്ന 32000 എന്ന സംഖ്യയോട് മാത്രമാണ് അവർക്കു വിയോജിപ്പ്. എന്നതു കൊണ്ട് അവർ സ്വയം സമ്മതിയ്ക്കുന്നു.കേരളത്തിൽ നിന്നും ഐ എസ്സ് ഐ എസ്സ് ലേയ്ക്ക് ആളുകളെ പ്രലോഭനങ്ങളിൽ കുടുക്കി കൊണ്ട് പോയിട്ടുണ്ട് എന്നും, വാഗമൺ പോലുള്ള നിരവധി ഉൾ പ്രദേശങ്ങളിൽ അവർ അതിന്നായി പ്രവർത്തിച്ചിട്ടുണ്ട് എന്നും. യഥാർത്ഥത്തിൽ ഉള്ള സംഖ്യ എത്ര എന്ന് കൃത്യമായി ഈ സിനിമയെ എതിർത്ത് കോടികളും.ലക്ഷങ്ങളും ഒക്കെ ഇനാം പ്രഘ്യമാപിച്ചവർക്കു സ്പഷ്ടവും ആണ്.
കേരളത്തിനു മുകളിൽ പറഞ്ഞത് പോലെ അഭിമാനമായ നിരവധി സംഭവങ്ങൾ ഇനിയും ഉണ്ട്. ഒരു നിക്ഷേപകനോ, സംരംഭകനോ, ഏതു മേഖലയിൽ നിക്ഷേപിയ്ക്കണം,സംരംഭം തുടങ്ങണം എന്ന് വെറുതെ ഒരു പഠനം നടത്തിയാൽ, മയക്കുമരുന്ന്.തീവ്രവാദം,പാറ.മണ്ണ്,കരിമണൽ.പാമോയിൽ. മലദ്വാര സ്വർണ്ണം, ബിരിയാണി ചെമ്പു, ഡോളർ ആനക്കൊമ്പു, ലൈഫ് ലൈൻ,സോളാർ,സൂര്യനെല്ലി,റിസോർട്ട് കുംഭകോണം,…അങ്ങിനെ എണ്ണിയാൽ ഒടുങ്ങാത്ത അഭിമാന പുരസ്കാരങ്ങൾ എറ്റു വാങ്ങിയ സർക്കാരും,പ്രതിപക്ഷവും ഉള്ള നമ്പർ വൺ കേരളം. അങ്ങിനെ ഉള്ള കേരളത്തിൽ ഭരണ.പ്രതിപക്ഷ. കക്ഷികളും ചില തത്പര സാംസ്കാരിക ബുദ്ധി ജീവികളും മതമൗലിക വാദികളും ചേർന്ന് കുഴിച്ചു മൂടുവാൻ ശ്രമിയ്ക്കുന്ന സത്യത്തിന്റെ പച്ചയായ ആവിഷ്കാരമാണ് “ദി കേരള സ്റ്റോറി”. നിങ്ങൾ സ്വസ്ഥമായ കുടുംബ ജീവിതവും,ആവാസ യോഗ്യവും , സാംസ്കാരിക പൈതൃകവും, സന്തോഷവും നിറഞ്ഞ ഒരു കൊച്ചു കേരളം ആണ് ഇഷ്ടപ്പെടുന്നത് എങ്കിൽ നിങ്ങളുടെ കുട്ടികൾക്ക് ഒപ്പം കുടുംബ സമേതം ഈ സിനിമ കാണുക .പ്രേമവും, മയക്കുമരുന്നും, പ്രലോഭനങ്ങളും,വാഗ്ദാനങ്ങളും, യുക്തിപരമായ ചോദ്യാനങ്ങളിലൂടെയും, അവയുടെ തയ്യാറാക്കപ്പെട്ട ഉത്തരങ്ങളിലൂടെയും.വ്യാജ അനുഭവ സാക്ഷ്യ ലഘു പ്രസിദ്ധീകരണങ്ങളിലൂടെയും ഒക്കെ ആയി നമ്മുടെ കുട്ടികളെ,യുവാക്കളെ,തൊഴിൽ രഹിതരെ ഒക്കെ മാടി വിളിയ്ക്കുന്ന വിധ്വംസക ശക്തികൾ കേരളത്തിന്റെ എല്ലാ മേഖലകളിലും പതി ഇരിയ്ക്കുന്നു. അങ്ങിനെ ഉള്ള കാര്യങ്ങളിൽ കുടുങ്ങാതെ നമ്മുടെ തലമുറയെ രക്ഷിയ്ക്കുവാനുള്ള സത്യത്തിന്റെ നേര്കാഴ്ച്ചയാണ് “ദി കേരള സ്റ്റോറി”. ഇങ്ങനെയുള്ള സത്യത്തിന്റെ നേർകാഴ്ചകളെ കുടുംബ സദസ്സുകളിലേയ്ക്ക് നമുക്ക് സ്വാഗതം ചെയ്യാം.