മുംബൈ: കാനറ ബാങ്കുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) വെള്ളിയാഴ്ച ജെറ്റ് എയർവേസിന്റെ പഴയ ഓഫീസുകളിലും അതിന്റെ സ്ഥാപകൻ നരേഷ് ഗോയലിന്റെ വസതിയിലും പരിശോധന നടത്തി.
ജെറ്റ് എയർവേയ്‌സ്, നരേഷ് ഗോയൽ, ഭാര്യ അനിതാ ഗോയൽ, ആനന്ദ ഷെട്ടി എന്നിവർക്കെതിരെ 538 കോടി രൂപ ബാങ്കുകളെ കബളിപ്പിച്ചതിന് സിബിഐ കേസെടുത്തു.
ഇവരുടെ വസതികളും ഓഫീസുകളും ജെറ്റ് എയർവേയ്‌സും ഉൾപ്പെടുന്ന മുംബൈയിലെ ഏഴ് സ്ഥലങ്ങളിൽ റെയ്ഡ് തുടരുകയാണ്.
കടുത്ത പണക്ഷാമവും വർദ്ധിച്ചുവരുന്ന കടവും കാരണം 2019 ഏപ്രിലിൽ ജെറ്റ് എയർവേസ് അതിന്റെ പ്രവർത്തനങ്ങൾ നിർത്തി വെച്ചിരുന്നു. എന്നാല്‍, 2021 ജൂണിൽ ജലൻ-കൽറോക്കിന്റെ ഒരു കൺസോർഷ്യം എയർലൈൻ ഏറ്റെടുത്തു.