മലപ്പുറം : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് രൂപീകരിച്ച് രണ്ട് പതിറ്റാണ്ട് പൂർത്തിയാകുന്ന ഈ വേളയിൽ ‘അഭിമാന സാക്ഷ്യത്തിന്റെ ഇരുപതാണ്ടുകൾ’ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് മെയ് 13 സ്ഥാപക ദിനം ആചരിച്ചു.
ഇസ്‌ലാം എന്ന സമ്പൂർണ്ണ ജീവിത വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ സാമൂഹ്യ-രാഷ്ടീയ – സാംസ്കാരിക- സേവന രംഗങ്ങളിൽ നിറഞ്ഞ് നിന്ന 20 വർഷങ്ങളാണ് സോളിഡാരിറ്റി യൂത്ത് മുവ്മെന്റ് കേരളത്തിന് നൽകിയത്. പ്രത്യേകിച്ച് സിവിൽ രാഷ്ടീയ രംഗത്ത് പുതിയ മാതൃക സൃഷ്ടിക്കാൻ സോളിഡാരിറ്റിക്ക് സാധിച്ചു.
മലപ്പുറം ജില്ലയിലെ 100 കേന്ദ്രങ്ങളിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തൽ നടന്നു. ജില്ലാ പ്രസിഡന്റ് ഡോ.അബ്ദുൽ ബാസിത്. പി.പി സോളിഡാരിറ്റി മലപ്പുറം ജില്ലാ ആസ്ഥാനമായ മലബാർ ഹൗസിൽ പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡന്റ അജ്മൽ കാർക്കുന്ന് എടവണ്ണയിലും ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ.എൻ കോഡൂരിലും പതാക ഉയർത്തി.
സെക്രട്ടറിമാരായ സാബിക് വെട്ടം, ഹാരിസ് പടപ്പറമ്പ്, ബന്ന തിരൂർ, റമീം കൊണ്ടോട്ടി, സുലൈമാൻ ഊരകം എന്നിവർ ജില്ലയുടെ വ്യത്യസ്ഥ ഇടങ്ങളിൽ പതാക ഉയർത്തി.