ശ്രീനഗർ: കശ്മീരിലെ പ്രശസ്തമായ ദാൽ തടാകത്തിൽ മാംസഭോജിയായ അലിഗേറ്റർ ഗാർ മത്സ്യത്തെ കണ്ടെത്തിയതിൽ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും ആശങ്കയിലാണ്.
പ്രസിദ്ധമായ തടാകത്തിൽ, തടാകം ഡീവീഡ് ചെയ്യുന്നതിനിടയിൽ അലിഗേറ്റർ പോലെയുള്ള വായയുള്ള ഒരു റേ-ഫിൻഡ് യൂറിഹാലൈൻ മത്സ്യത്തെ കണ്ടെത്തി.
ഈ മത്സ്യം, അലിഗേറ്റർ ഗാർ, പലപ്പോഴും വടക്കൻ അമേരിക്കയിലാണ് സാധാരണയായി ഈ മത്സ്യത്തെ കാണാൻ സാധിക്കുക. ഭോപ്പാൽ, കേരളം എന്നിവിടങ്ങളിലെ ചില നദികളിലും നേരത്തെ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. തടാകത്തിലെ മത്സ്യങ്ങൾക്ക് വലിയ ഭീഷണിയാണ് ചീങ്കണ്ണി മത്സ്യങ്ങൾ എന്ന് എൽസിഎംഎ ഗവേഷകൻ ഡോ. ഷഫീഖ് പീർ പറഞ്ഞു. ദാൽ തടാകത്തിന്റെ സ്വാഭാവിക ജീവിവർഗത്തെ ഇത് ഭീഷണിപ്പെടുത്തുന്നു. കാരണം, ഇത് ഒരു മാംസഭോജിയും വേട്ടയാടുന്ന മത്സ്യവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മത്സ്യം എങ്ങനെയാണ് കശ്മീരിലെ ജലവിതരണ സംവിധാനത്തിൽ എത്തിയതെന്ന ആശങ്കയും പ്രകടിപ്പിച്ചു.
കൂർത്ത തലയും കുറുകിയ വാലുമുള്ള മത്സ്യത്തെ ആദ്യം തിരിച്ചറിയാൻ തൊഴിലാളികൾക്ക് കഴിഞ്ഞില്ല. അപൂർവ്വ മത്സ്യമാണെന്ന് കരുതിയായിരുന്നു ഇവർ ഇതിനെ പിടികൂടിയത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഇത് മാംസഭോജി (ചീങ്കണ്ണി മത്സ്യം) ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മറ്റ് മത്സ്യങ്ങൾക്കും സമാനരീതിയിൽ മനുഷ്യർക്കും ഏറെ അപകടകരമാണ് ഈ മത്സ്യത്തിന്റെ സാന്നിദ്ധ്യം.
ദാൽ തടാകം മീൻ എങ്ങനെ എത്തി കാര്യം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ഇതിൽ ആശങ്കയുണ്ട്. ഇവ നദിയിൽ വളർന്നാൽ നമ്മുടെ മത്സ്യങ്ങളുടെ അവസ്ഥ എന്താകും?. ചെറു മത്സ്യങ്ങളെ ഭക്ഷിച്ചാണ് ഇവ ജീവിക്കുന്നത്. മത്സ്യങ്ങൾക്ക് മാത്രമല്ല കടൽ ജീവികൾക്കും ഇവ സർവ്വനാശം വരുത്തും. മത്സ്യത്തെ കണ്ടെത്തിയതിന് പിന്നാലെ തടാകത്തിൽ തിരച്ചിൽ നടത്തി. കൂടുതൽ മത്സ്യങ്ങൾ ഉണ്ടോയെന്നകാര്യം സ്ഥിരീകരിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ആരോ മനപ്പൂർവ്വം മീനിനെ കൊണ്ടിട്ടുവെന്നാണ് കരുതുന്നതെന്നും പീർ വ്യക്തമാക്കി.