മലപ്പുറം: രാജ്യത്തെ അസംഘടിത തൊഴിലാളികൾ വലിയ അരക്ഷിതാവസ്ഥ നേരിട്ടു കൊണ്ടിരിക്കുകയാണന്നും, തൊഴിലവകാശങ്ങൾക്കും നിയമ പരിരക്ഷയ്ക്കും പുറത്തു ജീവിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും, തൊഴിൽ സ്ഥിരത ഇല്ലാത്ത സാഹചര്യം സൃഷ്ടിച്ച് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, സർക്കാരുകൾ അനുകൂല നിലപാടുകൾ സ്വീകരിക്കാത്ത അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശബ്ദമായി എഫ് ഐ ടി യു മാറുമെന്നും ദേശീയ പ്രസിഡന്റ് ഷൈഖ് മുഹമ്മദ് സലിം പറഞ്ഞു.
എഫ് ഐ ടി യു മലപ്പുറം ജില്ലാ കമ്മറ്റി മലപ്പുറത്ത് നൽകിയ ദേശീയ നേതാക്കൾക്കുള്ള സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ അദ്ധ്യക്ഷത വഹിച്ചു.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ്, എഫ് ഐ ടി യു ദേശീയ ജനറൽ സെക്രട്ടറി ജോസഫ് എം ജോൺ, ദേശീയ സെക്രട്ടറി തസ്ലീം മമ്പാട്, സംസ്ഥാന വൈസ് പ്രസിഡന്റ് എം എച്ച് മുഹമ്മദ്, സംസ്ഥാന സെക്രട്ടറിമാരായ ഷാനവാസ് കോട്ടയം, റഷീദ ഖാജ, ജില്ലാ ജനറൽ സെക്രട്ടറി ഫസൽ തിരൂർക്കാട്, സെക്രട്ടറി ഷുക്കൂർ മാസ്റ്റർ, വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് ഹമീദ് മാസ്റ്റർ, സെയ്താലി വലമ്പൂർ, അഫ്സൽ നവാസ്,ജയചന്ദ്രൻ പെരുവള്ളൂർ, സൽമ പള്ളിക്കുത്ത്, സലീം പറവണ്ണ, NK റഷീദ്,ഷലീജ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.