ചിങ്ങം: കാഴ്ചപ്പാടില്‍ മാറ്റംവരുത്തുന്നത് ജീവിതത്തില്‍ മുന്നേറാന്‍ സഹായിക്കും. ഹൃദയത്തിനുപകരം തലച്ചോര്‍ പറയുന്നത് കേള്‍ക്കുക. ഇന്ന് നിങ്ങള്‍ ഗൃഹം നവീകരിക്കാനോ മാറ്റം വരുത്താനോ സാധ്യതയുണ്ട്. മുഴുവനായും ഇതൊരു നല്ല ദിവസമാണ്.
കന്നി: ഇന്ന് നിങ്ങള്‍ ഒരുപാട് ഹൃദയങ്ങള്‍ മുറിപ്പെടുത്തുന്നവനായി മുദ്രകുത്തപ്പെട്ടേക്കാം. ചെലവ് വരവിനേക്കാള്‍ കൂടുതലാകാനും സാധ്യതയുണ്ട്. ബന്ധം ശക്തിപ്പെടുത്താന്‍ നിങ്ങള്‍ ശ്രമിക്കുംതോറും നിങ്ങളുടെ വിവാഹജീവിതത്തില്‍ സന്തോഷം ലഭിക്കും.
തുലാം: നിങ്ങളുടെ ഫാഷന്‍ ശൈലി ഒരു നല്ല വ്യക്തിത്വം ഉണ്ടാക്കിയെടുക്കും. ഇന്ന് ആളുകള്‍ അതില്‍ ആകൃഷ്ടരാകുകയും ചെയും. സാമൂഹിക ഒത്തുചേരലിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താന്‍ നിങ്ങള്‍ക്കിന്ന് സാധിച്ചേക്കാം.
വൃശ്ചികം: ഇന്ന് നിങ്ങള്‍ ഒരു കാര്യത്തിലും തിരക്കുപിടിക്കാതിരിക്കുക. നല്ല തീരുമാനങ്ങള്‍ക്ക് സമയം ആവശ്യമാണ്. അതിനാല്‍, തീരുമാനങ്ങള്‍ എടുക്കുന്നതിനു മുന്‍പ് നല്ലവണ്ണം ആലോചിക്കുക. കാരണം, നിങ്ങളുടെ ശ്രമങ്ങള്‍ക്ക് മതിയായ അംഗീകാരം ലഭിക്കണമെന്നില്ല. ഒരു ബിസിനസ് യാത്രയും ഇന്ന് പ്രതീക്ഷിക്കാവുന്നതാണ്. സായാഹ്നങ്ങളില്‍ പ്രണയിതാവുമായി സമയം ചെലവഴിക്കുകയും അവരെ നിങ്ങളുടെ കരുതലും സ്നേഹവും അറിയിക്കുകയും ചെയ്യുക.
ധനു: ഇന്ന് സാമാധാനപരമായി നിങ്ങള്‍ നിങ്ങളെത്തന്നെ വിലയിരുത്തുക. നിങ്ങളുടെ വികാരവിസ്ഫോടനങ്ങള്‍ മറ്റുള്ളവരുടെ മുന്പില് വികാരാധീനനായി ചിത്രീകരിച്ചേക്കാം. ഉച്ചക്കുശേഷം ബിസിനസ് മീറ്റിങ്ങുകളോ കുടുംബകാര്യങ്ങളോ വന്നേക്കാം. സായാഹ്നങ്ങളില്‍ നന്നായി വസ്ത്രധാരണം ചെയ്തേക്കാം.
മകരം: ഇന്ന് നിങ്ങളുടെ നിയന്ത്രണത്തിലുള്ള ദിവസമാണ്. ജോലിസംബന്ധമായ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ടെങ്കിലും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു മതിയായ സമയം നിങ്ങള്‍ക്ക് ലഭിക്കും. പ്രശംസകളില്‍ വീണുപോകരുത്. കാരണം അവയില്‍ ദുരുദ്ദേശം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ വിദ്യാര്‍ഥിയാണെങ്കില്‍, ഇന്ന് നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്.
കുംഭം: ചെറിയ നേട്ടങ്ങളില്‍ പോലും നിങ്ങള്‍ സന്തോഷിക്കുന്നതുകൊണ്ട് ഇന്ന് നിങ്ങള്‍ക്ക് ആഘോഷങ്ങള്‍ക്ക് സാധ്യതയുണ്ട്. ദിവസം മുഴുവന്‍ ആവേശരഭരിതമായിരിക്കും. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടുക, പ്രിയപ്പെട്ടവരോടുകൂടി സമയം ചിലവഴിക്കുക, എന്നിവയ്ക്ക് പ്രാധാന്യം നല്‍കുക. ഇന്ന് മുഴുവന്‍ നിങ്ങള്‍ക്ക് ഉചിതമായ ദിവസം തന്നെയാണ്.
മീനം: പങ്കാളിത്തം ഉണ്ടാക്കാനും പഴയ സൌഹൃദങ്ങള്‍ പുതുക്കാനും സുന്ദരമായ ഒരു ദിവസമാണിന്ന്. നിങ്ങള്‍ പ്രണയിക്കുന്നില്ലെങ്കില്‍, ഇന്ന് നിങ്ങള്‍ നിങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്തിയേക്കാം. പ്രണയിക്കുന്നവര്‍ക്ക് ഇന്ന് പ്രണയാതുര ദിവസമായിരിക്കും. തൊഴില്‍മേഖലയിലും നിങ്ങള്‍ക്ക് നിങ്ങളെ മനസിലാക്കുന്ന ഒരു പങ്കാളിയെ ലഭിക്കാന്‍ സാധ്യതയുണ്ട്.
മേടം: ഇന്ന് നിങ്ങള്‍ ആരുടെയെങ്കിലും ഹൃദയം മുറിപ്പെടുത്തിയേക്കാം. മറുവശത്ത്, സ്ഥിരമായ ഒരു ബന്ധം സ്ഥാപിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാം. വിവാഹിതര്‍ക്ക് ഇന്ന് ബന്ധം ശക്തിപ്പെടുത്താന്‍ കഴിയും.
ഇടവം: എത്ര കഠിനാധ്വാനം ചെയ്താലും മതിയായ അംഗീകാരം ലഭിക്കുന്നില്ലെന്ന തോന്നല്‍ ഇന്ന് നിങ്ങളില്‍ ഉണ്ടാകാം. ഉച്ചക്ക് ശേഷം യാത്രക്ക് നല്ല സമയമല്ല. സായാഹനങ്ങള്‍ പ്രിയപ്പെട്ടവരുടെ ഒപ്പമോ അല്ലാതെയോ വിശ്രമപൂര്ണമായിരിക്കാം.
മിഥുനം: ചുറ്റുമുള്ള ആളുകള്‍ സന്തോഷിക്കുമ്പോഴും ആസ്വദിക്കുമ്പോഴും നിങ്ങള്‍ ഇന്ന് ബിസിനസ് ഇടപാടുകളില്‍ ബന്ധിതനാണെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. ഇന്ന് നിങ്ങള്‍ക്ക് ബിസിനസ് യാത്രകള്‍ വേണ്ടിവന്നേക്കാം. എന്നാല്‍
ജോലിസംബന്ധമായ വിജയത്തില്‍ നിങ്ങള്‍ക്ക് ഇന്ന് ആഘോഷിക്കാന്‍ സാധിക്കും.
കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് തൊഴില്‍മേഖലയില്‍ സമ്മര്‍ദം കൂടാന്‍ സാധ്യതയുണ്ട്. എന്നാല്‍, എതിരാളികളേക്കാള്‍ ബിസിനസില്‍ മുന്നേറുന്നതു കൊണ്ട് നിങ്ങള്‍ക്ക് വിഷമിക്കാന്‍ ഒന്നുംതന്നെയില്ല. വിജയത്തില്‍ സന്തോഷം കണ്ടെത്തുക.